News Beyond Headlines

30 Saturday
November

അന്നമൂട്ടന്നവർക്ക് അന്നമേകാൻ സമീക്ഷ UK

മരവിക്കുന്ന തണുപ്പും ഭരണകൂട മുള്ളുവേലികളും മർദ്ദനങ്ങളും വകവെക്കാതെ അവകാശങ്ങൾക്കായി തെരുവിലിരുന്നു സമരം ചെയ്യുന്ന കർഷകർക്ക് സമീക്ഷ UKഒരു ടൺ ഭക്ഷ്യോൽപ്പന്നങ്ങളെത്തിക്കുന്നു. .. പങ്കാളികളാവുക നാടിൻ്റെ നന്മയാവുക...

ഇക്കാലമത്രയും ഇന്ത്യയെ ഊട്ടിയ രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകർ അർഹതപ്പെട്ട അവകാശങ്ങൾ മാത്രം നേടിയെടുക്കാൻ മാസങ്ങളായി തെരുവിലാണ്. 150 കർഷകർ ഈ പോർ നിലത്ത് മരിച്ചുവീണിരിക്കുന്നു.
ഒരു ഭരണത്തെയും താഴെയിറക്കാനല്ല അവരുടെസമരം എന്നിട്ടും മുതലാളിമാരുടെ എച്ചിൽ നക്കികളായ ഫാഷിസ്റ്റ് ഭരണാധികാരികളും സർക്കാറും അവർക്കുനേരെ മുള്ളുവേലികളും ബാരിക്കേഡുകളും തീർത്ത് ഭീകരരും രാജ്യദ്രോഹികളുമെന്ന സ്ഥിരം ചാപ്പകുത്തി കള്ളക്കേസുകൾ ചമച്ചു അവരെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു.

ഈ കൊടും തണുപ്പത്ത്, തികച്ചും സമാധാനപരമായി, അവകാശങ്ങൾക്കു വേണ്ടി സമരം ചെയ്തതാണോ അവർ ചെയ്ത തെറ്റ്? 150 ൽ പരം കർഷകർ സമര രംഗത്ത് മരിച്ചുവീണിട്ടും ഹൃദയമില്ലാത്ത ഫാഷിസ്റ്റ് ഭരണകൂടം അവരെ പുച്ഛത്തോടെ അവഗണിക്കുന്നു. ലക്ഷോപലക്ഷം വരുന്ന രാജ്യത്തെ കർഷകർക്ക് വേണ്ടാത്ത ഈ 'കർഷക ബിൽ' (Agriculture Act 2020) പിന്നെ ആർക്കു വേണ്ടിയാണ്?
സർക്കാർ എന്തിനാണിങ്ങനെ വാശിയും വെല്ലുവിളിയും നടത്തുന്നത്? ആർക്കു വേണ്ടിയാണീ സർക്കാർ നുണക്കഥകൾ പടച്ചുവിട്ടു രാജ്യത്തെ ഊട്ടുന്നവരെ തെരുവിലിട്ടു കൊല്ലുന്നത്?
ജവാൻ്റെ പേരിൽ മുതലക്കണ്ണീരൊഴുക്കി അതിദേശീയതാവാദം കുത്തിവെച്ച് വോട്ടാക്കി മാറ്റുന്നവർ അന്നമൂട്ടുന്ന കർഷകൻ്റെ നേരെ മുള്ളുവേലി കെട്ടുന്നത് ആർക്കു വേണ്ടിയാകും?

"ജയ് ജവാൻ ജയ് കിസാൻ " എന്നതല്ലേ നമ്മുടെ രാജ്യത്തിൻ്റെ മുദ്രാവാക്യം
എന്നിട്ടും കിസാന് (കർഷകന്) മാത്രം ദുരിതം നൽകുന്നത് എന്തിനു വേണ്ടിയാകും ? നീതിബോധവും ജനാധിപത്യ ബോധവുമുള്ള ജനങ്ങളെ, ഉണരുവിൻ മോദി സർക്കാറിൻ്റെ തെറ്റായ നയങ്ങളെ തിരുത്തിക്കാൻ അണി ചേരുവിൻ
തെരുവിലിരിക്കുന്നവർക്ക് ഇന്ത്യയുടെ നട്ടെല്ലും കരുത്തുമായ കർഷകജനതക്ക് പിന്തുണയും താങ്ങും തണലുമാകാൻ മുന്നിട്ടിറങ്ങുവിൻ.

ഇങ്ങകലെയിരുന്നും നമുക്കു ഹൃദയം കൊണ്ടു അവരുടെ സമരത്തിനൊപ്പം ചേരാം. ഒരു നേരത്തെ ഭക്ഷണമെങ്കിൽ ആ ഒരു നേരത്തെ ഭക്ഷണം നൽകാൻ ഉദാരമായി മനസ്സറിഞ്ഞു സഹായിക്കുവിൻ

ജനുവരി 26 ന്, കർഷക മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്‌ സമീക്ഷ യുകെ നടത്തിയ വെർച്യുൽ സമരം ശ്രദ്ധേയമായിരുന്നു. ഒരു ടൺ ഭക്ഷണസാധനങ്ങൾ കർഷകർക്കരികിൽ എത്തിക്കുക എന്ന സമീക്ഷ യുകെയുടെ ഈ ഉദ്യമത്തിൽ പങ്കാളികളാകുവാൻ യുകെയിലെ മുഴുവൻ മനുഷ്യ സ്നേഹികളും കൈകോർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

അന്നമൂട്ടുന്നവർക്ക് അന്നമേകാൻ യുകെയിലെ മുഴുവൻ നല്ലവരായ ആളുകളും സമീക്ഷ യുകെയോടൊപ്പം ചേർന്നു നിന്നു പൊരുതുന്ന പടനിലത്തേക്ക് ധീരപോരാളികൾക്ക് ഒരു നേരത്തെയെങ്കിലും ഭക്ഷണമെത്തിക്കാൻ സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്
സമീക്ഷ യുകെ
പ്രസിഡൻറ് സ്വപ്ന പ്രവീൺ.

ദേശീയ സെക്രട്ടറി.
ദിനേശ് വെള്ളാപ്പള്ളി.

വാർത്ത
ഇബ്രാഹിം വാക്കുളങ്ങര

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....