സിഎസ്ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ. ഡോ. സാബു കെ ചെറിയാന്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ സിഎസ്ഐ ആസ്ഥാനത്ത് മോഡറേറ്റര്‍ ബിഷപ്പ് എ ധര്‍മ്മരാജ് റസാലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം. സഭയുടെ വിവിധ പ്രാദേശിക ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികളും വൈദികരും അടങ്ങുന്ന മണ്ഡലമാണ് ബിഷപ്പ് പാനലിലേക്ക് വൈദികരെ തെരെഞ്ഞെടുക്കുന്നത്. രണ്ടില്‍ കുറയാത്തതും നാലില്‍ കൂടാത്തതുമായ വൈദികരാണ് പാനലിലേക്കു തെരെഞ്ഞെടുക്കപ്പെടേണ്ടത്. ഇവര്‍ക്ക് മണ്ഡലം പ്രതിനിധികളുടെ 50%ല്‍ അധികം പിന്തുണ ലഭിക്കേണ്ടതുണ്ട്. ഈ പാനലില്‍ നിന്നും സിനഡ് നിയോഗിച്ചിരിക്കുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ഇതില്‍ ബിഷപ്പ് സ്ഥാനത്തേക്കുള്ള വൈദികനെ വൈദ്യ പരിശോധന, കൂടിക്കാഴ്ച്ച എന്നിവയ്ക്ക് ശേഷം മോഡറേറ്റര്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. ആത്യന്തികമായ തീരുമാനം കൈക്കൊള്ളുന്നത് മോഡറേറ്റര്‍ ആണ്.
സിഎസ്ഐ മധ്യകേരള മഹായിടവക കൗണ്‍സില്‍ തെരഞ്ഞെടുപ്പിലൂടെ നിര്‍ദ്ദേശിച്ച റവ. സാബു കെ ചെറിയാന്‍, റവ.നെല്‍സണ്‍ ചാക്കോ എന്നിവരാണ് അഭിമുഖത്തിനുണ്ടായിരുന്നത്. അഭിമുഖം ചെന്നൈ റോയല്‍പേരിലുള്ള സിഎസ്ഐ സിനഡ് ആസ്ഥാനത്ത് നടന്നു. തുടര്‍ന്ന് കമ്മിറ്റി കൂടി റവ.സാബു കെ. ചെറിയാനെ ബിഷപ്പായി പ്രഖ്യാപിക്കുകയുമായിരുന്നു. സ്ഥാനാഭിഷേക ചടങ്ങ് 18 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കോട്ടയം സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കും. സിഎസ്ഐ മോഡറേറ്റര്‍ ബിഷപ്പ് എ ധര്‍മ്മരാജ് റസാലം, തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത എന്നിവര്‍ മുഖ്യകാര്‍മികരാകും. സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്റര്‍ ബിഷപ്പ് ഡോ.കെ രൂബേന്‍ മാര്‍ക്ക് സിഎസ്ഐ മദ്ധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ്പ് ഡോ.ഉമ്മന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍ സഹകാര്‍മികത്വം വഹിക്കും.
പത്തനംതിട്ട പുന്നക്കാട് സ്വദേശിയാണ് സാബു കെ ചെറിയാന്‍. പുന്നക്കാട് ഇടവകയില്‍പരേതരായ മലയില്‍ എം കെ ചെറിയാന്‍ ഏലിയാമ്മ ചെറിയാന്‍ ദമ്പതികളുടെ മകനായി 1961 ആഗസ്റ്റ് മാസം 26 ന് ജനിച്ചു. പുന്നക്കാട് സിഎംഎസ് എല്‍പി സ്‌കൂള്‍, കുഴിക്കാല സിഎംഎസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ നിന്ന് മാത്തമാറ്റിക്സില്‍ ബിരുദവും മാവേലിക്കര പീറ്റ് മെമ്മോറിയല്‍ കോളേജില്‍ നിന്ന് ബിഎഡ് ബിരുദവും നേടി. ശേഷം അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പൂണെ യൂണിയന്‍ ബിബ്ലിക്കല്‍ സെമിനാരിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും ന്യൂയോര്‍ക്ക് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി.
1988 ഏപ്രില്‍ 20-ാം തീയതി ഡീക്കന്‍ പട്ടം സ്വീകരിച്ച് വൈദികവൃത്തിയിലേക്ക് പ്രവേശിച്ചു. 1989 ജനുവരി 20-ാം തീയതി പ്രെസ്ബിറ്റര്‍ ആയി സ്ഥാനക്കയറ്റം. ആന്ധ്രാമിഷനില്‍ മിഷനറിയായി ശുശ്രൂഷാ ജീവിതം ആരംഭിച്ച സാബു കെ ചെറിയാന്‍ കുമ്പളാംപൊയ്ക, ന്യൂയോര്‍ക്ക്, കഞ്ഞിക്കുഴി അസ്സന്‍ഷന്‍, മൂലേടം, മാവേലിക്കര, കുഴിക്കാല, എന്നി ഇടവകകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. തോലശ്ശേരി ഇടവകവികാരിയായി പ്രവര്‍ത്തിച്ച് വരികെയാണ് പുതിയ ചുമതല. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ ഡോക്ടര്‍ ജെസ്സി സാറാ കോശി ഹോമിയോ ഡോക്ടറാണ്.
സിബു ചെറിയാന്‍ കോശി, ഡോ. സാം ജോണ്‍ കോശി എന്നിവരാണ് മക്കള്‍. രൂപ എസ്തേര്‍ ഫിലിപ്പ് മരുമകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....