കണ്ണൂർ: നാളെ വോട്ടെടുപ്പ്നടക്കുന്ന കണ്ണൂരിൽ മുന്നണികൾ അടവ് നയങ്ങളുമായി . കഴിഞ്ഞ അഞ്ച് കൊല്ലത്തനിടെ മൂന്ന് മേയർമാർ ഭരണത്തിലെത്തിയ കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ പ്രവചനം അസാധ്യം.
തമ്മിലടി കാരണം ചെറിയ വോട്ടുകൾക്ക് കൈവിട്ടുപോയ വാർഡുകൾ തിരിച്ചുപിടിച്ച് ആധിപത്യം നിലനിർത്താമെന്ന് യുഡിഎഫ് കണക്ക് കൂട്ടുന്നു. സംസ്ഥാന സർക്കാരിന്‍റെ ഭരണ നേട്ടങ്ങളിലൂന്നി പരമ്പരാഗത യുഡിഎഫ് കോട്ടയിൽ കടന്നുകയറാനാണ് എൽഡിഎഫ് ശ്രമം.
മൂന്ന് മുന്നണികൾക്കും വിജയ പ്രതീക്ഷയുള്ള വാർഡാണ് കാനത്തൂർ. കഴിഞ്ഞ പ്രാവശ്യം 150 വോട്ടുകൾക്ക് യുഡിഎഫ് ജയിച്ച ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത് ബിജെപിയും. ഒരു വോട്ടിന്‍റെ വ്യത്യാസത്തിലാണ് എൽഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പോയത്.
യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം അവസാന നിമിഷം തഴഞ്ഞ കെ സുരേഷും വിമതനായി മത്സരരംഗത്തുണ്ട്. 55 അംഗ കോർപറേഷനിൽ 27 വീതം സീറ്റുകളാണ് എൽഡിഎഫിനും യുഡിഎഫിനും ഉണ്ടായിരുന്നത്. പതിവിന് വിപരീതമായി മേയർ സ്ഥാനാർത്ഥിയെ ഉയർത്തി കാട്ടിയാണ് എൽഡിഎഫിന്‍റെ പോരാട്ടം.
സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ചകൾ ഒഴിച്ചാൽ പ്രചാരണത്തിൽ എൽഡിഎഫിനൊപ്പൊമുണ്ട് യുഡിഎഫ്. തീരപ്രദേശത്തെ ലീഗിന്‍റെ ശക്തികേന്ദ്രങ്ങളും , നഗരത്തിലെ കോണ്‍ഗ്രസ് വോട്ടുകളുമാണ് പ്രതീക്ഷ. ഒപ്പം നിസാര വോട്ടുകൾക്ക് എൽഡിഎഫ് ജയിച്ച വാർഡുകളും തിരിച്ചുപിടിച്ചാൽ 35 സീറ്റ് ഉറപ്പെന്ന് നേതാക്കൾ.
ഉയർത്തിക്കാട്ടാൻ മേയർ സ്ഥാനാർത്ഥി ഇല്ലെങ്കിലും മൂന്ന് പേരാണ് പരിഗണനയിലുള്ളത്. കെപിസിസി സെക്രട്ടറിയായ മാർട്ടിൻ ജോർജും, മുൻ ഡെപ്യുട്ടി മേയറായിരുന്ന പി കെ രാഗേഷ് , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ടി ഒ മോഹനൻ.ബിജെപി ഇത്തവണ എല്ലാ വാർഡിലും മത്സരിക്കുന്നുണ്ട്. മൂന്ന് സീറ്റുകളിലാണ് ബിജെപി നോട്ടമിട്ടിരിക്കുന്നത്.
വിമതനായ പികെ രാഗേഷിന്റെ മനസിലിരിപ്പിനൊപ്പം ഭരണം മാറി മറിഞ്ഞ അഞ്ച് കൊല്ലത്തിനിപ്പുറം വ്യക്തമായ ഭൂരിപക്ഷം ഉറിപ്പാക്കാനാണ് മുന്നണികൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. ബിജെപിക്കാകട്ടെ കണ്ണൂർ നഗരത്തിൽ ശക്തി തെളിയിക്കാനുള്ള അവസരവും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....