മലപ്പുറം : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന ഹ്രസ്വചിത്രം വൈറലാകുന്നു. മലപ്പുറം ജില്ലാ ഇഫര്‍മേഷന്‍ ഓഫീസാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
മുളങ്കുറ്റി പഞ്ചായത്തിലെ വട്ടവട ഡിവിഷന്‍ എന്ന സാങ്കല്പിക ഭൂമികയാണ് പശ്ചാത്തലം. വോട്ട് ചോദിക്കാനെത്തുന്ന ഡേവിഡേട്ടനോടും സംഘത്തോടും കോവിഡ് പെരുമാറ്റച്ചട്ടം പാലിക്കാന്‍ യുവാക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് അവതരണം.
നാട് മുഴുവന്‍ കൊറോണപ്പേടിയിലാണ്. അട്ടക്കണ്ടി ഡേവിഡും കൂട്ടരും വോട്ട് നേടാനുള്ള തിരക്കിലും. വോട്ട് തേടി വരുന്നവര്‍ക്ക് പ്രവേശനമില്ല എന്നെഴുതിവെച്ച ബോര്‍ഡിന് മുന്നില്‍ ഡേവിഡും കൂട്ടരും പകച്ചുനില്‍ക്കുന്നു. വൃക്കരോഗിയുടെ വീടിനുമുന്നിലാണ് മുന്നറിയിപ്പ് ബോര്‍ഡ്. സ്ഥാനാര്‍ഥിയും കൂട്ടരും ജാള്യതയോടെ തിരിച്ചുനടക്കുന്നു.
അനുവദനീയമായതില്‍ കൂടുതല്‍ ആളുകളുണ്ട് സംഘത്തില്‍. സാനിറ്റൈസറുണ്ടോ എന്നാണ് മറ്റൊരു വീട്ടില്‍ നിന്ന് പ്രായമായ സ്ത്രീയുടെ ആദ്യത്തെ ചോദ്യം. "സ്ഥാനാര്‍ഥികള്‍ വരികയും പോകുകയും ചെയ്യും. ചിലര്‍ ജയിക്കും, മറ്റ് ചിലര്‍ തോല്‍ക്കും. കൊറോണ വന്നാല്‍ ചിലരങ്ങ് പോകും. തിരിച്ചുവരാത്ത പോക്ക്''.
സ്ത്രീയുടെ പ്രതികരണം അവിടെ തീരുന്നില്ല. കുട്ടിയെ എടുത്ത് ലാളിക്കാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ഥിക്ക് നേരെ നെല്ല് ചേറിക്കൊണ്ടിരുന്ന മുറം വലിച്ചെറിയുകകൂടി ചെയ്താണ് അവരുടെ പ്രതിഷേധം പൂര്‍ണമാകുന്നത്. ഒപ്പം സാനിറ്റൈസറിന്റെ പെരുമഴയും. സ്ഥാനാര്‍ഥി സംഘവും വൃദ്ധയോടൊപ്പം കോവിഡ് പ്രതിരോധ മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കുന്നു.
ഒന്നിച്ച് പാട്ടുപാടി നൃത്തമാടുന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുക എന്ന ബോധവത്കരണത്തോടെയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്. തെരഞ്ഞെടുപ്പ് പോസിറ്റീവാകട്ടെ, കോവിഡ് നെഗറ്റീവും എന്നതാണ് സന്ദേശത്തിന്റെ കാതല്‍.
പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പതിവ് ബോധവത്കരണ വിഡിയോകളില്‍ നിന്ന് വ്യത്യസ്തമാണ് എന്നതാണ് ഹ്രസ്വചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് കാരണം. നര്‍മമാണ് മറ്റൊരാകര്‍ഷണം. കാര്‍ഷിക ഗ്രാമവും ഗ്രാമജീവിതവും തന്മയത്വത്തോടെ വരച്ചുകാട്ടുന്ന വിധത്തിലാണ് ചിത്രീകരണം.
സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലും വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ബനാന സ്റ്റോറീസിന്റെ സഹകരണത്തോടെയാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....