പാര്‍ട്ടിയില്‍ അവശേഷിക്കുന്ന നേതാക്കന്‍മാരെ ഒപ്പം നിര്‍ത്താന്‍ വീണ്ടും കോടതിയുടെ കരുണയ്ക്ക് കാത്തു നില്‍ക്കുകയാണ് കേരളത്തിലെ തലമുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്.
തന്റെ ഒപ്പമുള്ളവര്‍ ആരെങ്കിലും വിജയിച്ചശേഷം കജ്ജുമാറുമോ എന്ന ഭീതിയിലാണ് പിജെ ജോസഫ് ഇപ്പോള്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
പാര്‍ട്ടി നേതാവെന്ന നിലയില്‍ ജോസഫോ ചുമതലപ്പെടുത്തുന്നവരോ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ചെണ്ട ചിഹ്നമായി അനുവദിച്ചത്.
എന്നാല്‍, വെബ്സൈറ്റില്‍ സ്വതന്ത്ര ചിഹ്നങ്ങളുടെ കൂട്ടത്തിലാണ് 'ചെണ്ട'യുടെ സ്ഥാനം. ഔദ്യോഗിക പാര്‍ട്ടി കത്തിന്റെ അടിസ്ഥാനത്തില്‍ ചെണ്ട ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രാഷ്ട്രീയ ബന്ധവും സ്വതന്ത്രര്‍ എന്നാണുള്ളത്. ഇത് റദ്ദാക്കണമെന്നും പാര്‍ട്ടി ബന്ധം രേഖപ്പെടുത്താന്‍ നിര്‍ദേശിക്കണമെന്നുമടക്കം ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചത്. കേസ് 11നു വീണ്ടും പരിഗണിക്കും. അന്ന് അന്തിമ തീരുമാനം ഉണ്ടാകും. എങ്കിലും ജോസഫിന് അനുകൂലമായി വിധി വരുമെന്നാണ് വിലയിരുത്തല്‍.
പേരും ചിഹ്‌നവും മറുവശത്തായതോടെ പിജെ ജോസഫിന് പാളയത്തിന് ഉള്ളില്‍ നിന്ന് കടുത്ത എതിര്‍പ്പാണ് വരുന്നത്. സ്വന്തം മനസാക്ഷി എന്ന് വിശ്വസിച്ചിരുന്ന കടുത്തുരുത്തി എം എല്‍ എ പോലും പഴയ രീതിയില്‍ നില്‍ക്കുന്നില്ലന്ന് ജോസഫിന് പരാതിയുണ്ട്.
കേസ് പരിഗണിച്ച പാര്‍ട്ടിയിലെ ചുമതലപ്പെട്ടവര്‍ നല്‍കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ചെണ്ട അടയാളത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ കേരള കോണ്‍ഗ്രസ് (എം) പി.ജെ. ജോസഫ് വിഭാഗത്തിനോട് അഫിലിയേറ്റ് ചെയ്തവരായി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പക്ഷെ അത് എത്രകണ്ട് നിലനില്‍ക്കും എന്ന് പറയാന്‍ സാധിക്കില്ല. കേരള കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടി ജോസ് കെ മാണിയുടേതാണന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ തീര്‍പ്പുണ്ട് അതിനെതിരെ കോടതികളുടെ തീരുമാനം വരാറില്ല.
കമ്മീഷനും മറ്റൊരു ഭരണഘടനാ സഥാപനം ആയതിനാലാണിതെന്ന് നിയമവിദഗധര്‍ ചൂണ്ടിക്കാണിക്കുന്നു. അതാണ് ഹൈക്കോടതയിലെ ചിഹ്‌നം സംബന്ധിച്ച കേസില്‍ ഉണ്ടായത്. കേരള കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ആറുമാസത്തെ പരിശോധനകള്‍ക്ക് ശേഷമാണ് വിധി വന്നത്. അതുകൊണ്ട് അതിന്റെ നടപടികളെ അത്രപെട്ടന്ന് മറികടക്കാന്‍ ആവില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തലുകള്‍ ഒരോരുന്നു തെറ്റാണന്ന് കോടതിയില്‍ തെളിയിക്കണം, അത് കമ്മീഷന്റെ ഹിയറിങ്ങിനെ മറികടക്കലാവും അതിനാല്‍ അതിനുള്ള സാധ്യതയും കുറവാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....