തെരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ചാലക്കുടിയില്‍ മത്സരം ഇഞ്ചോടിച്ച് പോരോട്ടമായി മാറുന്നു. സംസ്ഥാനത്തെ രാഷ്ട്രീയ അന്തീരീക്ഷണം യുഡിഎഫിനും,എന്‍ഡിഎക്കും അനൂകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. എന്നാല്‍ നഗരസഭയിലും, പഞ്ചായത്തുകളിലും എല്‍ഡിഎഫിലേയും, യുഡിഎഫിലേയും വിമത ശല്യം മുന്നണികള്‍ക്ക് വലിയ തലവേദനായായി. വിമതരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും ഇവര്‍ പിടിക്കുന്ന വോട്ടുകള്‍ ആരുടെ ജയപരാജയങ്ങള്‍ക്ക് കാരണമാക്കുമെന്ന് പറയുവാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. ചാലക്കുടി നിയോജക മണ്ഡലത്തില്‍ കാടുകുറ്റി പഞ്ചായത്ത് മാത്രമാണ് യുഡിഎഫിന് ലഭിച്ചിരുന്നുള്ളു. ബ്ലോക്ക് പഞ്ചായത്തും, ജില്ല ഡിവിഷനുകളും എല്ലാം എല്‍ഡിഎഫിനായിരുന്നു.നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മൂലം ശക്തമായി തിരികെ വരാമെന്ന യുഡിഎഫിന്റെ സാധ്യത നശിപ്പിച്ചത് സീറ്റിനെ ചൊല്ലി വിമതര്‍ മത്സ രംഗത്ത് വന്നതാണ്. അവസാന നിമിഷത്തില്‍ കുറെ പേരെ മാറ്റുവാന്‍ സാധിച്ചെങ്കിലും പിന്‍ മാറാതെ മത്സര രംഗത്ത് തുടര്‍ന്നതാണ് പ്രതിസന്ധിയായിരിക്കുന്നത്. എല്‍ഡിഎഫിലും മറ്റു മുന്‍പിലാതിരുന്ന തരത്തിലാണ് വിമതര്‍ രംഗത്ത് വന്നിരിക്കുന്നത്. നഗരസഭയിലെ സീനിയര്‍ നേതാവായ പി.എം.ശ്രീധരനെ ഒഴിവാക്കിയത് ഒരു വിഭാഗത്തിന് വലിയ പ്രതിക്ഷേധമുണ്ട്. വിജയിച്ച് മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയാവേണ്ടതായിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം മത്സരിക്കേണ്ട വാര്‍ഡില്‍ വിമതന്‍ മത്സരിക്കുകയാണ്. നഗരസഭഏഴാം വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താത്തെ മുന്‍ വൈസ് ചെയര്മാന് പിന്തുണ നല്‍കിയത് ആ വാര്‍ഡില്‍ വലിയ പ്രതിസന്ധിക്ക് കാരണമായി. ബ്രാഞ്ച് സെക്രട്ടറി സ്ഥാനാര്‍ത്തിയായി പ്രചരണം നടത്തിയ ശേഷം പിന്നീട് അദ്ദേഹത്തെ മാറ്റി മുന്‍ വൈസ് ചെയര്മാന് പിന്തുണ നല്‍ക്കുകയായിരുന്നു. എന്നാല്‍ മുന്‍ വൈസ് ചെയര്‍മാന്‍ സമീപത്തെ വാര്‍ഡില്‍ ഇടതു മുന്നണിക്കെതിരായി അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിയെ സ്വതന്ത്രനായി മത്സരിക്കുന്നതും ഇടതു മുന്നണിയില്‍ വലിയ ചര്‍ച്ചയാണ്. യുഡിഎഫിലും വിമതരുടെ ശല്യവും രൂക്ഷമാണ്. ഭരണം പിടിച്ചെടുക്കാന്‍ മുന്നണി ശ്രമിക്കുമ്പോള്‍ വിമതരാണ് പ്രശ്‌നമായിരിക്കുന്നത്.പഞ്ചായത്തുകളിലും ഇത് തന്നെയാണ് അവസ്ഥ. പരിയാരം പഞ്ചായത്തില്‍ സിപിഎം. സിപഐയും പരസ്പരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നത് ഇടതു മുന്നണിക്ക് വലിയ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ് ജില്ല സെക്രട്ടറി വരെ നേരിട്ടെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും വിമതരെ പൂര്‍ണ്ണമായി മാറ്റുവാന്‍ സാധിച്ചിട്ടില്ല. സിപിഐ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചിട്ടും സിപിഎം സ്ഥാനാര്‍ഥികളെ പിന്‍വലിക്കാതിരിക്കുന്നത് ഇപ്പോള്‍ പ്രവര്‍ത്തനത്തെ വരെ കാര്യമായി ബാധിച്ചു.എന്‍ഡിഎ കഴിഞ്ഞ തവണ നേടിയത്തിനേക്കാള്‍ കുടുതല്‍ സീറ്റുകള്‍ നേടുമെന്ന പ്രതീക്ഷയിലാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....