യു ഡി എഫില്‍ നിന്ന് മാണിഗ്രൂപ്പ് മാറിയപ്പോള്‍ കോട്ടയത്ത് യു ഡി എഫിന്റെ സഖ്യക്ഷി ബി ഡി ജെ എസ്. തങ്ങള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ ആളെ നിര്‍ത്താതെയും , കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി പിന്‍മാറുകയുമാണ് ബി ഡി ജെ എസ് ചെയ്തിരിക്കുന്നത്.
കോട്ടയം മുനിസിപ്പിലാറ്റിയില്‍ ബി ഡി ജെ എസ് നേതാവായിരുന്നു റിജേഷ് സി ബ്രിസ്‌വില്ലയെ ഈ ധാരണപ്രകാരം ഇത്തവണ മതസ്‌ര രംഗത്തുനിന്ന് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. ഇദ്ദേഹം ബി ഡി ജെ എസുമായുള്ള ബന്ധം തന്നെ ഏതാണ് അവസാനിപ്പിച്ച മട്ടാണ്.
കുറിച്ചി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ചങ്ങനാശേരി എസ് ഡി പി യൂണിയന്‍ സെക്രട്ടറിക്ക് മത്‌സരിക്കാന്‍ എന്നു പറഞ്ഞ് പിടിച്ചു വാങ്ങിയ ശേഷം അവിടെ നിന്ന് പിന്‍വലിഞ്ഞു.
അതിനു പകരം യൂത്ത്മൂവമെന്റ് മുന്‍കാല നേതാവിന് യു ഡി എഫ് സീറ്റ് ഒപ്പിച്ചു നല്‍കുകയും ചെയ്തു. ഒടുവില്‍ സംസ്ഥാന തലത്തിലെ ആര്‍ എസ് എസ് നേതൃത്വം ഇടപെട്ടാണ് അവിടെ ബിജെപി നേതാവിനെ രംഗത്ത് ഇറക്കിയത്. ഇവിടെ ബി ഡി ജെ എസ് നേതാക്കള്‍ പ്രചരണത്തിനുമില്ല.
ആര്‍പ്പുക്കരപഞ്ചായത്തില്‍ ഒരു സീറ്റിലും ബി ഡി ജെ എസ് മത്‌സരരംഗത്ത് ഇല്ല, പൂഞ്ഞാറില്‍ പരസ്യമായിട്ടാണ് പല വാര്‍ഡിലും യു ഡി എഫിന് വേണ്ടി നില്‍ക്കുന്നത്.
യുഡിഎഫിന് വോട്ട് മറിക്കാന്‍ കോട്ടയം ജില്ലയില്‍ 261 പഞ്ചായത്ത് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ ബിജെപിയുടെ അനുമതിയോടെയാണ് ഈ രാഷ്ട്രീയക്കളി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഈ നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.
നഗരസഭകളില്‍ നൂറിലേറെ വാര്‍ഡുകളിലും ബ്ലോക്കില്‍ 22 ഡിവിഷനുകളിലും ബിജെപി സ്ഥാനാര്‍ഥികളെ യുഡിഎഫിനെ സഹായിക്കുകയാണ്.
പാലാ നഗരസഭയില്‍ 26 വാര്‍ഡുകളില്‍ അഞ്ചിടത്ത് മാത്രമാണ് ബിജെപി മത്സരിക്കുന്നത്. ചങ്ങനാശേരിയില്‍ എട്ടിടത്ത് സ്ഥാനാര്‍ഥികളില്ല. ഏറ്റുമാനൂരില്‍ 35 വാര്‍ഡില്‍ 12 ഇടത്ത് മാത്രമാണ് ബിജെപി. ഈരാറ്റുപേട്ട നഗരസഭയിലാകട്ടെ 24 വാര്‍ഡിലും ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. ഇവിടെ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ടിയും യുഡിഎഫിനെ പിന്തുണയ്ക്കുന്നു. പാലാ മേഖലയില്‍ മുനിസിപ്പല്‍ --പഞ്ചായത്തുതലത്തില്‍ ആകെയുള്ള 109 വാര്‍ഡുകളില്‍ 42 വാര്‍ഡില്‍ മാത്രമാണ് ബിജെപി രംഗത്ത്.
കുമരകം പഞ്ചായത്തിലെ അഞ്ച്, ഏഴ് വാര്‍ഡുകളില്‍ ബിജെപിയും യുഡിഎഫും ഒരുമിച്ച് നിര്‍ത്തിയ സ്വതന്ത്രര്‍ മത്സരിക്കുന്നു. 15-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയില്ല. അയ്മനത്ത് ഏഴാം വാര്‍ഡില്‍ ബിജെപി മത്സരിക്കുന്നതിനാല്‍ യുഡിഎഫിന് സ്ഥാനാര്‍ഥിയില്ല. മണര്‍കാട് എട്ട്, അയര്‍ക്കുന്നം ഏഴ്, കിടങ്ങൂര്‍ മൂന്ന്, കടുത്തുരുത്തി ഒന്ന്, മുളക്കുളം ഒന്ന്, കടനാട് എട്ട്, ഭരണങ്ങാനം അഞ്ച്, മേലുകാവ് 11, മൂന്നിലവ് ആറ്, തലനാട് ഏഴ്, പൂഞ്ഞാര്‍ മൂന്ന്, പൂഞ്ഞാര്‍ തെക്കേക്കര ആറ്, തീക്കോയി ആറ്, മാടപ്പള്ളി എട്ട്, തലയോലപ്പറമ്പ് ആറ്, വെള്ളൂര്‍ അഞ്ച്, മറവന്‍തുരുത്ത് ഒന്ന്, കൂട്ടിക്കല്‍ രണ്ട്, അതിരമ്പുഴ 13 എന്നീ ക്രമത്തിലാണ് ബിജെപി സ്ഥാനാര്‍ഥികളില്ലാത്ത വാര്‍ഡുകളുടെ എണ്ണം. കോരുത്തോട് മൂന്ന്, അഞ്ച്, ആറ് വാര്‍ഡുകളിലും കാഞ്ഞിരപ്പള്ളിയില്‍ മൂന്ന്, നാല് 23 വാര്‍ഡുകളിലും മാഞ്ഞൂരില്‍ ഒന്ന്, ഏഴ് വാര്‍ഡുകളിലും കറുകച്ചാലില്‍ ഒന്ന്, മൂന്ന് വാര്‍ഡുകളിലും വാഴൂരില്‍ നാല്, 11 വാര്‍ഡുകളിലും എലിക്കുളത്ത് ഒമ്പതാം വാര്‍ഡിലും ആര്‍പ്പൂക്കരയില്‍ ഒന്നാംവാര്‍ഡിലും ബിജെപി രംഗത്തില്ല. തലപ്പലം പഞ്ചായത്തിലാകട്ടെ ഒറ്റ വാര്‍ഡിലും മത്സരിക്കുന്നില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....