തെരഞ്ഞെടുപ്പ് പോരാട്ട ഗോദയില്‍ നായകനായി മന്ത്രി എ.സി. മൊയ്തീന്‍ നിറഞ്ഞാടുമ്പോള്‍ നേതാവ് ഇല്ലാതെ കോണ്‍ഗ്രസും ബിജെപിയും കിതയ്ക്കുന്നു.
നിയോജക മണ്ഡലത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലും കുന്നംകുളത്തിന്റെ ചുവപ്പ് നിലനിര്‍ത്താനാണ് മന്ത്രി എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ സിപിഎം പോരാടുന്നത് . എന്നാല്‍ യുഡിഎഫിന് നേതൃത്വം കൊടുക്കേണ്ട കോണ്‍ഗ്രസ് വ്യക്തമായ ലീഡര്‍ഷിപ്പ് ഇല്ലാതെ നേതൃത്വ രാഹിത്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗ്രൂപ്പ് തിരിഞ്ഞുള്ള സീറ്റ് തര്‍ക്കവും റിബല്‍ ശല്യവും കോണ്‍ഗ്രസിന് പാളയത്തില്‍ പട സൃഷ്ടിച്ചിട്ടുണ്ട്. ശക്തമായ നേതൃത്വം ഇല്ലെങ്കിലും ബിജെപി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ തെരഞ്ഞെടുപ്പ് രംഗത്ത് സജീവ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.
കടവല്ലൂര്‍, കാട്ടകാമ്പാല്‍, ചൊവ്വന്നൂര്‍, പോര്‍ക്കുളം, കടങ്ങോട്, എരുമപ്പെട്ടി, വേലൂര്‍, കുന്നംകുളം നഗരസഭ എന്നിവഉള്‍പ്പെടുന്നതാണ് നിലവിലെ കുന്നംകുളം നിയോജകമണ്ഡലം. എരുമപ്പെട്ടി ഒഴികെ നഗരസഭ ഉള്‍പ്പെടെ എല്ലാ പഞ്ചായത്തുകളും എല്‍ഡിഎഫാണ് ഭരിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലൂടെയാണ് എ.സി. മൊയ്തീന്‍ കുന്നംകുളത്തു നിന്നും മന്ത്രിയായത്. എ.സി. മൊയ്തീന്‍ അഞ്ചുവര്‍ഷക്കാലം നടപ്പിലാക്കിയ വികസന പെരുമഴയിലാണ് നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തിന്റെ നാനാ മേഖലയിലും വികസന സാന്നിധ്യം ഉറപ്പുവരുത്താന്‍ മന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്. മന്ത്രിയുടെ സാന്നിധ്യവും വികസന കാഴ്ചപ്പാടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വികസനത്തിനും സഹായകരമായിരുന്നു. നഗരസഭയില്‍ വര്‍ഷങ്ങളായി മുടങ്ങി കിടന്നിരുന്ന പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് മന്ത്രിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം നല്‍കിയാണ് ബസ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വിവിധ പഞ്ചായത്തുകളിലെ പൊതുമരാമത്ത് നിര്‍മ്മാണ പ്രവര്‍ത്തികളിലും കുടിവെള്ള പദ്ധതികളിലും സ്‌കൂള്‍ കെട്ടിട നിര്‍മ്മാ ണത്തിലും ഗ്രൗണ്ട് നിര്‍മ്മാണങ്ങളിലും മന്ത്രിയുടെ ഫണ്ട് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. വിനോദസഞ്ചാര മേഖലയായ കലശമല ഇക്കോ ടൂറിസവും കാക്കത്തുരുത്തിലെ കിളിപ്പാടം പദ്ധതിയും ഒരു പരിധിവരെ നടപ്പാക്കുന്നതില്‍ മന്ത്രിയുടെഇടപെടല്‍ പ്രശംസനീയമാണ്. സീനിയര്‍ ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം കാത്ത് കിടക്കുകയാണ്. തുടര്‍ന്നുള്ള കാലയളവിലും നഗരവികസനത്തിന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡ് വികസനവും ഗവ.ആശുപത്രി വികസനവും നടപ്പാക്കാനുള്ള ശ്രമത്തിലാണ്. മന്ത്രിയുടെ ഇടപെടല്‍ എല്‍.ഡി.എഫ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിട്ടുണ്ട്. എല്‍ഡിഎഫ് പഞ്ചായത്ത് തല കണ്‍വന്‍ഷനുകളിലും വാര്‍ഡ് - കുടുംബ യോഗങ്ങളിലും മന്ത്രി സജീവമായി പങ്കെടുക്കുന്നുണ്ട്. മന്ത്രിയുടെ നേതൃത്വം സിപിഎമ്മിനും എല്‍ഡിഎഫിനും പുതിയ ആവേശം പകര്‍ന്നു നല്‍കിയിട്ടുണ്ട്. മണ്ഡലത്തിന്റെ ചുകപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് മന്ത്രിയും എല്‍ഡിഎഫും. അതേസമയം ഗ്രൂപ്പ് തിരിഞ്ഞ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിന്റെ ഫലമായുണ്ടായ റിബല്‍ ശല്യം യുഡിഎഫിനെയും വിശിഷ്യ കോണ്‍ഗ്രസിനെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. റിബലുകള്‍ മല്‍സരിക്കാത്ത പഞ്ചായത്തുകള്‍ കുറവാണ്. നേതൃത്വ രാഹിത്യം തെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ പ്രകടമാണ്. ആര്‍ക്കും ആരോടും ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് യു.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് ഇടഞ്ഞു നില്‍ക്കുന്നതും യുഡിഎഫിനെ ക്ഷീണമായിട്ടുണ്ട്. ലീഗ് ഇടഞ്ഞെങ്കിലും മുസ്ലീ പ്രാതിനിധ്യം കാണിക്കാന്‍ ചില പഞ്ചായത്തുകളില്‍ വെല്‍ഫെയര്‍പാര്‍ട്ടിയെ കൂട്ടുപിടിച്ചാണ് ലീഗിന്റെ കുറവ് യുഡിഎഫ് പരിഹരിക്കുന്നത്. മണ്ഡലത്തിലെ പഞ്ചായത്തുകള്‍ നിലനിര്‍ത്താനും പുതിയവ പിടിച്ചടക്കാനുള്ള തന്ത്രപ്പാടിലാണ് യുഡിഎഫ് ശക്തമായ സാന്നിധ്യം അറിയിച്ചു കൊണ്ട് ബിജെപി തെരഞ്ഞെടുപ്പില്‍ സജീവമാണ്. കുന്നംകുളം നഗരസഭയിലും വേലൂര്‍ പഞ്ചായത്തിലും നിലവിലുള്ള സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ബിജെപിയിലെ സംസ്ഥാനതല ഗ്രൂപ്പിസം താഴെത്തട്ടിലില്ലങ്കിലും പല നേതാക്കന്‍മാരും സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....