മതിലകം ബ്ലോക്ക് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ ഫിന്‍സിയര്‍ ചിട്ടീസ് കമ്പനിയിലെ ജീവനക്കാര്‍ പട്ടിണിസമരം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മതിലകം ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി സന്ധ്യ ദിലീപ് വലിയപറമ്പിലിനെതിരെയാണ് ഇന്നലെ മതിലകം സെന്റെറില്‍ സമരം നടത്തിയത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍സിയര്‍ കമ്പനിയുമായി നടത്തിയ ഭൂമിയിടപാടില്‍ ആറരക്കോടി രൂപ ലഭിക്കാത്തത് കൊണ്ട് കമ്പനി പൂട്ടേണ്ടി വന്നു.സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും കുറി വിളിച്ചവരുടെ പണം കൃത്യമായി നല്‍കിയിരുന്നു. നവംബര്‍ മുപ്പതാം തിയ്യതി പണം നല്‍കാന്‍ കഴിയാതെയായപ്പോള്‍ കസ്റ്റമേഴ്‌സ് ജീവനക്കാരെ കുറി ഓഫീസില്‍ പൂട്ടിയിട്ട് അസഭ്യം പറഞ്ഞു. പല ജീവനക്കാരുടെ വീടുകളിലും ഇവരെത്തിയതോടെ ജീവനക്കാര്‍ ആത്മഹത്യയുടെ വക്കിലാണ്. ഇവര്‍ പണം തരാത്തതാണ് കമ്പനി അടച്ചിടുവാന്‍ ഇടവരുത്തിയത്. സാധാരണക്കാരായ ജനങ്ങളുടെ പണം തിരിച്ച് കൊടുക്കുവാനും കമ്പനി തുറക്കുവാനും ഇവരുടെ പണം കിട്ടിയാല്‍ മാത്രമെ കഴിയുമെന്ന് സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സമരത്തിന് സീനത്ത് ബഷീര്‍, വാസന്തി രഘു, വിജയ സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി. സമരം തുടങ്ങിയതോടെ സിപിഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇരു ചേരികളിലായി അണിനിരന്നു. മതിലകം പൊലീസ് സിപിഎം പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടത് ചെറിയ വാക്ക് തര്‍ക്കത്തിനിടവരുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയതിന് ശേഷമാണ് സിപിഎം പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. അതെ സമയം യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ആപകീര്‍ത്തിപ്പെടുത്തുവാനും വ്യക്തിഹത്യ നടത്തുന്നതിനും എതിര്‍ സ്ഥാനാര്‍ത്ഥി ഷീജ ബാബുവിന് വേണ്ടി ഇടതു പക്ഷ പ്രവര്‍ത്തകര്‍ ഫിന്‍സിയര്‍ തൊഴിലാളികളെന്ന പേരില്‍ രാഷ്ട്രീയ പ്രേരിതമായ സമരം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഷിബു വര്‍ഗീസ് മതിലകം പൊലീസില്‍ പരാതി നല്‍കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....