ജയിച്ചു വന്നാല്‍ തനിക്ക് കിട്ടുന്ന ഓണറേറിയം എല്ലാ മാസവും വാര്‍ഡിലെ നിര്‍ധനരായ കിടപ്പുരോഗികള്‍ക്ക് മരുന്നിനായി നല്‍കുമെന്ന് നയം പ്രഖ്യപിച്ച് പോരാട്ടത്തിനിറങ്ങിയിരിക്കുകയാണ് അന്തിക്കാട് ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷെഫീര്‍ അബ്ദുള്‍ ഖാദര്‍. നയം വ്യക്തമാക്കപ്പെടുകയും അത് നവമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തതോടെ മുഴുവന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കും ഇത് വലിയ ഊര്‍ജ്ജമായി കഴിഞ്ഞു. ഷഫീറിന്റെ മിന്നുന്ന വിജയം പ്രതീക്ഷിച്ച് വാര്‍ഡിലെ കിടപ്പ് രോഗിയായ തൊണ്ണൂറ് വയസുള്ള മങ്ങാട്ട് പൊന്നി കുട്ടിയും കാത്തിരിപ്പിലാണ്. തീര്‍ത്തും നിര്‍ധനയായ പൊന്നിക്കുട്ടിക്ക് ഷഫീര്‍ വിജയിച്ചാല്‍ മരുന്നിനുള്ള വകയെത്തുമെന്ന വാഗ്ദാനം പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് നല്‍കിയത്. പുതിയ തലമുറയില്‍ പെട്ട ഷെഫീറിനെ പോലെയുള്ളവര്‍ പാവങ്ങളുടെ പ്രശ്നങ്ങളിലേക്ക് നേരിട്ടിടപെടാന്‍ കാണിക്കുന്ന ശുഷ്കാന്തി നാട്ടില്‍ ചര്‍ച്ചയായി കഴിഞ്ഞു. പൊതുരംഗത്ത് നിറസാനിധ്യമായിരുന്ന പരേതനായ പണിക്കവീട്ടില്‍ അബ്ദുദുള്‍ കാദറിന്റെ ( ഹാപ്പി കാദര്‍ ) മകനാണ് ഷെഫീര്‍. വാപ്പയുടെ തൊഴില്‍ സംരംഭമായ ഹാപ്പി സോപ്പ് പൊടിയുടെ നടത്തിപ്പുകാരനായ ഷെഫീര്‍ തൊഴിലിനെ വേറിട്ടു നിറുത്തി നികുതി ദായകന്റെ പണം അവരിലെ തന്നെ നിര്ധനരായവരിലേക്ക് തിരിച്ചെത്തിക്കുക എന്ന ചിന്തയാണ് പങ്ക് വെയ്ക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....