2015 ല്‍ സിപിഎമ്മിന് വിജയം സമ്മാനിച്ചത് അത്തരമൊരു നീക്കമെന്ന്
ആര്‍എംപിയുടേത് ചതി രാഷ്ട്രീയമെന്ന് വടകരയിലെ കല്ലാമല ഡിവിഷന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെപി ജയകുമാര്‍. 2010 ല്‍ സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ എന്ന് പറഞ്ഞ് അവര്‍ ശ്രമിച്ചത് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനായിരുന്നുവെന്നാണ് ജയകുമാറിന്റെ ആരോപണം.
'2010 ല്‍ താന്‍ വിജയിച്ചു. 2015 ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് എടച്ചേരിയാണ് അനുവദിച്ചുകൊടുത്തത്. അവിടെ മത്സരിക്കുന്നതിനോടൊപ്പം ചോറോട് പഞ്ചായത്തില്‍ മത്സരിച്ച എന്നെ പരാജയപ്പെടുത്താന്‍ അവിടെ സ്ഥാനാര്‍ഥിയെ നിര്‍ത്തി. കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ ശ്രമം നടത്തിയെങ്കിലും അവര്‍ അതിന് തയ്യാറായിരുന്നില്ല. അതിന്റെ ഫലം എന്റെ തോല്‍വിയായിരുന്നു. അവിടെ സിപിഎമ്മിന് വിജയം സംഭാവന ചെയ്തത് ആര്‍എംപിയാണ്.' ജയകുമാര്‍ ആരോപിച്ചു.
ഇത് തന്നെയാണ് 2010 ലും സംഭവിച്ചതെന്നും ജയകുമാര്‍ പറഞ്ഞു. '17 സീറ്റിലേക്കുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 11 സീറ്റില്‍ ആര്‍എംപിയും 7 സീറ്റില്‍ കോണ്‍ഗ്രസുമാണ് മത്സരിച്ചത്. അവിടെ കോണ്‍ഗ്രസും മുസ്ലീം ലീഗും ഒറ്റകെട്ടായി അവരുടെ സ്ഥാനാര്‍ഥികളെ പിന്തുണച്ചപ്പോള്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും ഒരുമിച്ച് മത്സരിച്ച സീറ്റില്‍ ആര്‍എംപി സ്ഥാനാര്‍ഥികളെ നിര്‍ത്തി. കാരണം അന്വേഷിച്ചപ്പോള്‍ സിപിഎം വോട്ടുകള്‍ സമാഹരിക്കാനാണ് നീക്കം എന്നായിരുന്നു പ്രതികരണം. എന്നാല്‍ അവര്‍ കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റെ വീടുകളില്‍ കയറി വോട്ട് തേടുകയായിരുന്നുവെന്നും ജയകുമാര്‍ ആരോപിച്ചു.
കല്ലാമല ഡിവിഷനിലേത് കോണ്‍ഗ്രസിന്റെ സീറ്റാണെന്നും താന്‍ കെപിസിസിയുടെ സ്ഥാനാര്‍ത്ഥിയാണെന്നും കെപി ജയകുമാര്‍ പറഞ്ഞിരുന്നു. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേരിട്ടുള്ള സ്ഥാനാര്‍ഥിയാണെന്ന് പറയുന്നത് ശരിയല്ലെന്നും ജയകുമാര്‍ പറഞ്ഞിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്ലാമലയില്‍ ആദ്യഘട്ടത്തില്‍ ആര്‍എംപി യുഡിഎഫുമായി ചേര്‍ന്ന് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയും അദ്ദേഹത്തിന് കൈപ്പത്തി ചിഹ്നം അനുവദിക്കുകയും ചെയ്തതോടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. ചിഹ്നം അനുവദിച്ചത് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ അറിവോടെയായിരുന്നു. ഇതില്‍ അതൃപ്തി രേഖപ്പെടുത്തികൊണ്ട് മുരളീധരന്‍ വടകരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും പിന്മാറുകയും വട്ടിയൂര്‍കാവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയുമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....