തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കൊവിഡ്-19 പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് കാസര്‍ഗോഡ് ജില്ലാ കലക്റ്റര്‍ ഡോ. ഡി. സജിത് ബാബു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ അറിയിച്ചു. പ്രചാരണ വേളയില്‍ മുതിര്‍ന്നവരെയോ കുട്ടികളെയോ തൊടരുത്. ഒരുമിച്ച് അഞ്ച് പേരില്‍ കൂടുതല്‍ പ്രചാരണത്തിനായി പോവരുത്. മാസ്‌കും ഗ്ലൗസും നിര്‍ബന്ധമായി ധരിക്കണം. മാസ്‌ക് ശരിയായ വിധത്തില്‍ ധരിച്ച് മാതൃക കാണിക്കണം. കുടുംബയോഗങ്ങളില്‍ ഇരുപത് പേരില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കരുത്. പൊതുയോഗത്തില്‍ സാമൂഹിക അകലം പാലിച്ച് മാത്രം പരമാവധി 100 പേരെ പങ്കെടുപ്പിക്കാം. ഹരിതപെരുമാറ്റച്ചട്ടം പാലിക്കണം. പൊതു ഇടങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതിന് ഹൈക്കോടതിയുടെ വിലക്കുണ്ട്. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കരുത്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വോട്ടുപിടിത്തം കര്‍ശനമായി വിലക്കിയിരിക്കുന്നു.
തെരഞ്ഞെടുപ്പ് സാമഗ്രികളില്‍ അച്ചടിക്കുന്ന പ്രസിന്റെ പേര്, ആരാണ് അച്ചടിപ്പിക്കുന്നത്, എത്ര കോപ്പി എന്നിവ നിര്‍ബന്ധമാണ്. തെരഞ്ഞെടുപ്പ് ചെലവ് ജനുവരി 14ന് മുമ്പ് സമര്‍പ്പിക്കണം. വാഹന പാസിനുള്ള അപേക്ഷ ജില്ലാ കലക്റ്റര്‍ക്കാണ് നല്‍കേണ്ടത്. ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥ്ിക്ക് നാല്, ബ്ലോക്ക് പഞ്ചായത്ത് മൂന്ന്, ഗ്രാമപഞ്ചായത്ത് ഒന്ന് എന്നിങ്ങനെ വാഹനങ്ങള്‍ക്ക് അനുമതി തേടാം. അതത് മണ്ഡലത്തിലെ ആളായിരിക്കണം പോളിംഗ് ഏജന്റ്. കൊവിഡ് പ്രോട്ടോക്കോള്‍ കണക്കിലെടുത്ത് ബൂത്തുകളില്‍ പോളിംഗ് ഏജന്റുമാരുടെ എണ്ണം കുറക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികളോട് കലക്റ്റര്‍ അഭ്യര്‍ഥിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....