തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പു ദിവസം പോളിങ് സ്റ്റേഷനുകൾക്കു മുന്നിൽ വോട്ടർമാർക്കു സാമൂഹിക അകലം പാലിച്ചു വരിനിൽക്കാൻ വൃത്തം വരച്ച് അടയാളപ്പെടുത്തും. ബൂത്തിനു പുറത്തു ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം എന്നിവ ഒരുക്കിവയ്ക്കും.
വോട്ടെടുപ്പിനു ശേഷം പോളിങ് സ്റ്റേഷനുകളിൽ അവശേഷിക്കുന്ന കടലാസുകളും മറ്റും നീക്കുന്നതിനും നശിപ്പിക്കുന്നതിനുമുള്ള നടപടി അതതു തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്വീകരിക്കണം.
പോളിങ് സ്റ്റേഷനുകളിൽ ജൈവ, അജൈവ മാലിന്യങ്ങൾ പ്രത്യേകം നിക്ഷേപിക്കാൻ ക്യാരിബാഗുകൾ വയ്ക്കണം. മാസ്ക്, കയ്യുറ എന്നിവ പ്രത്യേകം ശേഖരിച്ചു സംസ്കരിക്കാൻ മഞ്ഞ, ചുവപ്പ് നിറങ്ങളിൽ 2 ക്യാരി ബാഗുകൾ കൂടി ലഭ്യമാക്കണം.
ബൂത്തിൽ പ്രവേശിക്കാൻ റാംപ് സൗകര്യമില്ലെങ്കിൽ താൽക്കാലികമായി സജ്ജമാക്കണം. ഗ്രാമപ്പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ മുനിസിപ്പൽ കോർപറേഷൻ എന്നിവിടങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ അടിസ്ഥാനസൗകര്യങ്ങളുണ്ടെന്നു തദ്ദേശസ്ഥാപന സെക്രട്ടറിമാർ പരിശോധിച്ചു ബോധ്യപ്പെടണം.
വൈദ്യുതി, വെള്ളം എന്നിവ ഇല്ലെങ്കിൽ വൈദ്യുതി ബോർഡും ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് അവ ഉറപ്പാക്കണം. വൈദ്യുതി ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജനറേറ്റർ ഏർപ്പെടുത്തണം. വോട്ടെടുപ്പ് ദിവസവും തലേന്നും പോളിങ് സ്റ്റേഷനിൽ വെളിച്ചം ഉറപ്പാക്കണം.
ശുചിമുറിസൗകര്യവും ഏർപ്പെടുത്തണമെന്നും പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം കുടുംബശ്രീയുമായി ചേർന്നു ലഭ്യമാക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സർക്കുലറിൽ നിർദേശിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....