തിരുവനന്തപുരം : കോവിഡ് പോസിറ്റീവായവരും ക്വാറന്റീനിൽ കഴിയുന്നവരുമായ വോട്ടർമാർക്കു തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രത്യേക തപാൽ വോട്ട് ചെയ്യാൻ അവസരം നൽകുന്നതിനുള്ള ആദ്യ പട്ടിക ഇന്നലെ പ്രസിദ്ധീകരിക്കാനായില്ല.
ഡിസംബർ 8നു വോട്ടെടുപ്പ് നടക്കേണ്ട തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ലിസ്റ്റാണ് ഇന്നലെ അതതു ജില്ലാ കലക്ടർമാർ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്.
പട്ടികയിൽ ഉൾപ്പെടുത്താവുന്നവരുടെ എണ്ണം മാത്രം ഇടുക്കിയിലും കൊല്ലത്തും തയാറായി. ഇടുക്കിയിൽ 4853 പേരും കൊല്ലത്തു 7867 പേരും ചികിത്സയിലോ ക്വാറന്റീനിലോ ആണ്.
തിരുവനന്തപുരത്തു മൂവായിരത്തിൽപരം പേരുടെ കണക്കു ലഭ്യമായി. പൂർണമായ കണക്ക് ഇന്നേ തയാറാകുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും കണക്കുകൾ ലഭ്യമല്ല.
ഇന്നലെ ഞായറാഴ്ചയായതിനാലാണ് പട്ടിക പൂർണമാകാത്തതെന്നാണ് ആരോഗ്യ, കലക്ടറേറ്റ് ഉദ്യോഗസ്ഥരുടെ നിലപാട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ അവധിദിവസങ്ങളിലും പ്രവർത്തിക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തേ ഉത്തരവിറക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....