ടൈറ്റന്‍ ഐപ്ലസ് ഇന്ത്യയിലെ ആദ്യത്തെ ആന്റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലവതരിപ്പിച്ചു. വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരേ പൊരുതുന്ന ആവരണമുണ്ട് പുതിയ നിര ഫ്രെയിമുകളില്‍. എല്ലാ ഉപയോക്താക്കളും ഇക്കാലത്ത് ദിവസവും കൈകളും ഉത്പന്നങ്ങളും പ്രതലങ്ങളും സാനിറ്റൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നത്. ഈ പ്രയത്‌നം നിത്യജീവിതത്തിന്റെ ഭാഗമായി മാറിയെങ്കിലും കണ്ണടകള്‍ സാനിറ്റൈസ് ചെയ്യാന്‍ പലരും മറന്നുപോകും.ഈ വെല്ലുവിളിയെ നേരിടുന്നതിനാണ് ടൈറ്റന്‍ ഐപ്ലസ് പുതിയ ആന്റി വൈറല്‍ ഫ്രെയിമുകള്‍ അവതരിപ്പിക്കുന്നത്. നാഷണല്‍ അക്രെഡിറ്റഡ് ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബറേഷന്‍ ലാബറട്ടറിയില്‍ പരിശോധന നടത്തി പ്രതലത്തിലെ 99.99 ശതമാനം അണുക്കളെയും ബാക്ടീരിയയുടെ പ്രവര്‍ത്തനത്തേയും ഇല്ലാതാക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തിയതാണ് ഈ ഉത്പന്നം.
മനുഷ്യരുടെ കണ്ണുകള്‍ക്ക് കാണാന്‍ സാധിക്കാത്ത നാനോ നീഡിലുകള്‍ ഉള്ള ആന്റി മൈക്രോബിയല്‍ ആവരണമാണ് ഇവയിലുള്ളത്. സൂക്ഷ്മാണുക്കളുടെ സ്തരങ്ങളില്‍ തുളകള്‍ വീഴ്ത്താനും അവയെ കൊല്ലാനും ഇവയ്ക്കു സാധിക്കും. ഉപയോക്താക്കളുടെ ഓരോ ആവശ്യവും കണക്കിലെടുത്ത് ടൈറ്റന്‍ ഐപ്ലസ് വിശ്വാസ്യതയും സുരക്ഷിതത്വവും നല്കുന്ന ഐവെയര്‍ സൊല്യൂഷനുകള്‍ നിര്‍മ്മിക്കാനും ശുചിത്വവും സുരക്ഷാനിലവാരവും ഉറപ്പുവരുത്തുവാനുമാണ് പരിശ്രമിക്കുന്നത്.ഉപയോക്താക്കളുടെ മാറുന്ന ആവശ്യങ്ങളും പ്രതീക്ഷകളും പ്രയാസങ്ങളും മനസിലാക്കി അതിവേഗത്തില്‍ നൂതനവും ശരിയായതുമായ പരിഹാരം അവതരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ഐവെയര്‍ ഡിവിഷന്‍ സിഇഒ സൗമന്‍ ഭൗമിക് പറഞ്ഞു. പുതിയ ആന്റി വൈറല്‍ ഫ്രെയിമുകള്‍ വിപണിയിലെത്തുന്നതോടെ സുരക്ഷിതത്വം മാത്രമല്ല കൈകാര്യം ചെയ്യാനുള്ള സൗകര്യവുമാണ് ലഭ്യമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൈറസുകളെ ചെറുക്കുന്നതിന് ഒരു വര്‍ഷത്തെ വാറന്റി നല്കുന്ന പുതിയ ആന്റി വൈറല്‍ ഫ്രെയിമുകള്‍ എല്ലാ ടൈറ്റന്‍ ഐപ്ലസ് സ്റ്റോറുകളിലും ഓണ്‍ലൈനില്‍ www.titaneyeplus.com എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....