News Beyond Headlines

29 Friday
November

സെപ്റ്റംബർ ഒന്നു മുതൽ ദോഹ മെട്രോ

ഖത്തര്‍ കോവിഡ്  ജീവിതശൈലിയോട് ഇണങ്ങിച്ചേർന്ന്  ഉഷാറായി തുടങ്ങി. ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതു ഗതാഗത സൗകര്യങ്ങൾ പുനരാരംഭിച്ചിട്ടില്ല എന്നതൊഴിച്ചാൽ മറ്റ് മേഖലകളെല്ലാം സാധാരണ നിലയിലേക്ക് എത്തി കഴിഞ്ഞു. കോവിഡ്-19 നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ ആരംഭിച്ചതോടെയാണ് രാജ്യം വീണ്ടും തിരക്കിലേക്ക് പ്രവേശിച്ചത്. സെപ്റ്റംബർ ഒന്നു മുതൽ സ്‌കൂളുകളും തുറക്കും. നിയന്ത്രണങ്ങളിലെ ഇളവ് പിൻവലിക്കുന്നതിന്റെ അവസാനത്തെയും നാലാമത്തെയും ഘട്ടം സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്നതോടെ സമസ്ത മേഖലകളും 100 ശതമാനം പ്രവർത്തനസജ്ജമാകും. കോവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുകയും ചെയ്യാം.   ദോഹ മെട്രോ, കർവ ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങൾ മാത്രമാണ് ഇനിയും പുനരാരംഭിക്കാത്തത്. ദോഹ മെട്രോയുടെ അഭാവം പ്രവാസികളുടെ ഓഫിസ്, വാരാന്ത്യ യാത്രകളെ സാരമായി ബാധിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒന്നു മുതൽ ദോഹ മെട്രോ ഉൾപ്പെടെയുള്ള പൊതുഗതാഗത സൗകര്യങ്ങൾ ഭാഗികമായി പുനരാരംഭിക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം. കോവിഡ് മുൻകരുതൽ പാലിച്ചു കൊണ്ടായിരിക്കും മെട്രോ, ബസ് യാത്രകളും ആരംഭിക്കുക.   കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്ത ഒട്ടുമിക്കവരും യാത്ര വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തി തുടങ്ങി. ഖത്തർ സാധാരണ നിലയിലേക്ക് എത്തിയതും പുതിയ തൊഴിലവസരങ്ങളുമെല്ലാമാണ് പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്ക ചിന്തകളുടെ വഴിമാറ്റിയത്. സ്വകാര്യ മേഖലയിൽ കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട ഖത്തർ ഐഡിയുള്ള വിദഗ്ധ പ്രവാസി തൊഴിലാളികൾക്ക് പുത്തൻ തൊഴിലവസരങ്ങൾ പ്രദാനം ചെയ്തു കൊണ്ട്  ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും ചേർന്ന് റീ-എംപ്ലോയ്‌മെന്റ് പോർട്ടൽ ആരംഭിച്ചതോടെ ജോലി നഷ്ടമായ പ്രവാസികളുടെ പ്രതീക്ഷകൾക്ക് ചിറകു മുളച്ചു തുടങ്ങി. തൊഴിലവസരങ്ങൾ ഹോട്ടൽ, റസ്റ്ററന്റ്, ഡ്രൈവിങ്, ഡെലിവറി, പാക്കിങ് തുടങ്ങി ഒട്ടേറെ മേഖലകളിലും തൊഴിലവസരങ്ങൾ വർധിച്ചു തുടങ്ങി. എന്നാൽ ജാഗ്രതയോടെ വേണം അവസരങ്ങൾ തിരഞ്ഞെടുക്കാനെന്ന് അധികൃതർ ഓർമപ്പെടുത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും ഓൺലൈനുകളിലുമെല്ലാം തൊഴിലവസരങ്ങളുടെ പ്രവാഹം ശ്രദ്ധയിൽപ്പെട്ടതോടെ അനധികൃത സ്ഥാപനങ്ങളുടെ വ്യാജ തൊഴിലവസരങ്ങളിൽ ജാഗ്രത പുലർത്തണമെന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.  

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....