News Beyond Headlines

29 Friday
November

ശ്രീലങ്കയ്‌ക്ക്‌ 40 കോടി ഡോളർ വായ്‌പ

കറൻസി കൈമാറ്റ സംവിധാനത്തിൽ ഇന്ത്യ ശ്രീലങ്കയ്‌ക്ക്‌ 40 കോടി ഡോളർ വായ്‌പ നൽകും. ഇതിനാവശ്യമായ രേഖകളിൽ റിസർവ്‌ ബാങ്ക്‌ ഒപ്പിട്ടതായി ശ്രീലങ്കയിലെ ഇന്ത്യൻ ഹൈകമീഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു. ശ്രീലങ്കയുടെ വിദേശനാണ്യശേഖരം ചുരുങ്ങിവരുന്നതിനാലാണ്‌ ഇന്ത്യ നൽകുന്നത്‌.

പകരം  മറ്റൊരു നാണ്യം തരും
ഇന്ത്യ ഡോളർ വായ്‌പയായി നൽകുന്നതിനു പകരം ശ്രീലങ്ക മറ്റൊരു നാണ്യം തരും. വിദേശനാണ്യ വിപണിയിൽനിന്ന്‌ കടമെടുക്കുന്നതിലും പലിശ കുറവായിരിക്കും രാജ്യങ്ങൾ തമ്മിലുള്ള ഈ ഇടപാടിന്‌. സാർക്ക്‌ ചട്ടക്കൂടനുസരിച്ച്‌ ഇന്ത്യയുടെ റിസർവ്‌ ബാങ്കിൽനിന്ന്‌ 40 കോടി ഡോളർ ലഭിക്കാൻ കരാറുണ്ടാക്കുമെന്ന്‌ ശ്രീലങ്ക ഏപ്രിലിൽ അറിയിച്ചിരുന്നു. പിന്നീട്‌ പ്രസിഡന്റ്‌ ഗോതബയ രാജപക്‌സെ മേയിൽ 110 കോടി ഡോളർകൂടി അഭ്യർഥിച്ചിട്ടുണ്ട്‌.
2022 നവംബർവരെ
കറൻസി കൈമാറ്റ സൗകര്യം 2022 നവംബർവരെ ലഭ്യമായിരിക്കുമെന്ന്‌ ഹൈകമീഷന്റെ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇത്‌ ശ്രീലങ്കയുമായി ചേർന്ന്‌ പ്രവർത്തിക്കുന്നതിൽ ഇന്ത്യയുടെ ശക്തമായ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണെന്നും വാർത്താക്കുറിപ്പിൽ തുടർന്നു. തീരുമാനം ഹൈകമീഷൻ ശ്രീലങ്കൻ സർക്കാരിനെയും സെൻട്രൽ ബാങ്ക്‌ ഓഫ്‌ ശ്രീലങ്കയെയും അറിയിച്ചിട്ടുണ്ട്‌. ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈകമീഷണർ വിനോദ്‌ കെ ജോൺ കറൻസി കൈമാറ്റ വ്യവസ്ഥകൾ സംബന്ധിച്ച്‌ ലങ്കൻ സെൻട്രൽ ബാങ്ക്‌ ഗവർണറുമായി ചർച്ച നടത്തിയിരുന്നു. ശ്രീലങ്കയുടെ വായ്‌പാ തിരിച്ചടവ്‌ പുനഃക്രമീകരിക്കുന്നതിന്റെ സാങ്കേതികവശങ്ങൾ ഇരുരാജ്യങ്ങളും ബുധനാഴ്‌ച ചർച്ച ചെയ്‌തിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....