വടക്കേ ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പുത്തന്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ തേടി നടന്‍ കമലഹാസന്‍.ദ്രാവിഡസാംസ്‌ക്കാരിക രാഷ്ട്രീയത്തില്‍ കേരളമുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെയുള്ളവരുമായി കൂടിച്ചേര്‍ന്ന് പുതിയ കൂട്ടായ്മ ഉയര്‍ത്താനാണ് കമലഹാസന്റെ ശ്രമം.കഴിഞ്ഞ കുറച്ചുകാലമായി കേള്‍ക്കുന്ന കമലഹാസന്റെ സജീവ രാഷ്ട്രീയ രംഗപ്രവേശത്തിന്റെ ഭാഗമായാണ് പുതിയ കൂട്ടുകെട്ടുണ്ടാക്കാന്‍ താരത്തിന്റെ ശ്രമം.
കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ള എല്ലാവരും ദ്രാവിഡരാണ്. ഇവര്‍ ഒന്നിച്ച് നിന്നുള്ള മുന്നേറ്റമാണ് നടത്തേണ്ടത്.
കമലഹാസന്‍ എഴുതുന്ന പ്രതിവാര ലേഖനത്തിലൂടെയാണ് ഇത്തരംകാര്യങ്ങള്‍ താരം വെളിപ്പെടുത്തിയിരിക്കുന്നത്.രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍ക്കരിക്കുന്നതിന്റെ ഭആഗമായി ഫെബ്രുവരി 21 മുതല്‍ കമല്‍ നടത്തുന്ന യാത്രയുടെ മുന്നോടിയായാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്.
അബ്ദുള്‍ കലാമിന്റെ വസതിയില്‍ നിന്നാണ് അദേഹം യാത്ര ആരംഭിക്കുന്നത്. ഇതിന് കാരണമായി കമല്‍ പറഞ്ഞത് കലാമിന് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു അദേഹത്തെ പോലെയാണ് താനും. സന്തോഷവും സമൃദ്ധിയുമുള്ള തമിഴ്നാടായിരുന്നു കലാമിന്റെ സ്്വപ്നം.എന്റെ യാത്രയും ആ സ്വപ്നത്തിലേക്കാണെന്നാണ്.
രാജ്യത്തിന്റെ നികുതി വരുമാനത്തില്‍ കൂടുതല്‍ പങ്കു വഹിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണു തമിഴ്നാട്. കേന്ദ്രം ഇവിടെനിന്നു നികുതി പിരിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്നുവെന്നു ചിലര്‍ പറയുന്നു. കൂട്ടുകുടുംബം അങ്ങനെയാണ് പ്രവര്‍ത്തിക്കുകയെന്നാണ് അഭിപ്രായം. കൂട്ടുകുടുംബത്തിലെ മുതിര്‍ന്നയാളാണു തൊഴില്‍രഹിതരായ ഇളയ സഹോദരങ്ങള്‍ക്കായി അന്നവും പണവും കണ്ടെത്തുന്നത്. എന്നാല്‍ ഇളയവര്‍ മൂത്തവരെ പറ്റിക്കുകയോ പട്ടിണിക്കിടുകയോ ചെയ്യാറില്ലെന്നും കമല്‍ തന്റെ പ്രതിവാര പംക്തിയില്‍ വ്യക്തമാക്കി.
പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുമ്പേ തന്റെ ലക്ഷ്യമെന്തെന്ന് പ്രഖ്യാപിക്കുകയാണ് കമല്‍ തന്റെ ലേഖനത്തിലൂടെ. കേന്ദ്രത്തിന്റെ അജ്ഞകളെ എതിര്‍ക്കാന്‍ ദ്രാവിഡ സ്വത്വത്തിന് കീഴില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഒരുമിക്കണമെന്നും ലേഖനത്തില്‍ അദേഹം ആവശ്യപ്പെടുന്നുണ്ട്. തന്റെ പാര്‍്ട്ടി രൂപീകരണം ദ്രാവിഡ സ്വത്വം ഉയര്‍ത്തിക്കാണിക്കുന്നതിന് വേണ്ടിയാണെന്ന് കമല്‍ വ്യക്തമാക്കുമ്പോള്‍ അത് രജനിക്ക് ഒരു തിരിച്ചടി നല്‍കുകയെന്ന ഉദേശവും ഉണ്ടെന്നാണ് തമിഴകത്തെ സംസാരം.രജനിയുടെ പാര്‍ട്ടിക്ക് മുന്നില്‍ തമിഴ് വികാരം ഉയര്‍ത്തിയാല്‍ മാത്രമേ തനിക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കുവെന്ന കമലിന്റെ തിരിച്ചറിവും ലേഖനത്തിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....