കൈയ്യിലുണ്ടായിരുന്ന ഹിമാചല്‍ പ്രദേശ് പോയി,കി്ട്ടിയേക്കുമെന്നു കരുതിയിരുന്ന ഗുജറാത്ത് ഒട്ട് കിട്ടിയതുമില്ല.അങ്ങനെ കോണ്‍ഗ്രസ് വെറും നാലു സംസ്ഥാനങ്ങളിലേക്ക് ഒതുക്കപ്പെട്ടു.നിലവില്‍ ദേശീയപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ആകെ വ്യത്യാസം രണ്ടു സംസ്ഥാനങ്ങളുടേതു മാത്രം.കര്‍ണാടക,മിസോറാം,മേഘാലയ,പഞ്ചാബ് എന്നീ നാലു സംസ്ഥാനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്നത്.ബിജെപിയാകട്ടെ ഹിമാചല്‍ കൂടി കിട്ടിയതോടെ 19 സംസ്ഥാനങ്ങളുടെ അധികാരത്തിന്റെ തലപ്പത്തേയ്ക്ക് എത്തപ്പെട്ടു
എന്നാല്‍ ദേശീയ പാര്‍ട്ടിയായ സിപിഎം നിലവില്‍ രണ്ടു സംസ്ഥാനങ്ങള്‍ ഭരിക്കുന്നു എന്നും പറയാതെ വയ്യ,കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന പാരമ്പര്യമോ ഭരണനൈപുണ്യമോ വര്‍ഷങ്ങളോളം ഇന്‍ഡ്യ ഭരിച്ചെന്ന ഖ്യാതിയോ ഒന്നുമില്ലാത്ത പാര്‍ട്ടിയാണ് സിപിഎം എ്ന്നതും യാദൃശ്ചികം മാത്രം.കോണ്‍ഗ്രസിന് ഒരിക്കലും സിപിഎം എതിരാളിയേ ആയിരുന്നില്ല എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് കേരളം ഭരിച്ചിരുന്ന കോണ്‍ഗ്രസിന്റെ കൈയ്യില്‍ നിന്നാണ് 2016 ല്‍ ഇടതുപക്ഷം കേരളം പിടിച്ചെടുത്തത്.ഭരണവിരുദ്ധവികാരം തന്നെയായിരുന്നു കേരളത്തില്‍ കോണ്‍ഗ്രസിന് വിനയായത്.അഴിമതിയും പീഡനവും സര്‍ക്കാരിനിട്ട് എട്ടിന്റെ പണി കൊടുത്തു.
സിപിഎം ആകട്ടെ നിലമെച്ചപ്പെടുത്തി അധികാരമുറപ്പിച്ചു.ഇതല്ല പ്രശ്‌നം നാലു സംസ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ട കോണ്‍ഗ്രസിന് കേവലം 44 സീറ്റുകള്‍ മാത്രമേ നിലവില്‍ ലോക്‌സഭയിലുള്ളു.പ്രകാശ് കാരാട്ട് പാര്‍ട്ടി സെക്രട്ടറി പദവി ഏറ്റെടുത്ത കാലത്ത് സിപിഎമ്മിന് ഏതാണ്ട് 40 ലധികം സീറ്റുകള്‍ ലോക്‌സഭയിലുണ്ടായിരുന്നു. ഇന്‍ഡ്യയുടെ ഭൂപടത്തില്‍ പത്തൊന്‍പതു സംസ്ഥാനങ്ങളങ്ങനെ കാവി പുതച്ചു നില്‍ക്കുന്നു.രാജ്യംഭരിച്ച പാര്‍്ട്ടി വെറും നാലിടങ്ങളില്‍.കോണ്‍ഗ്രസിന് സംഭവിച്ച പിഴവ് അധികാര രാഷ്ട്്രീയത്തില്‍ കുടുംബവാഴ്ചയില്‍ ഉറച്ചു നിന്നത് മാത്രമാണ്.ബിജെപിയ്ക്കും സിപിഎമ്മിനുമുള്ള സംഘടനാ പിന്‍ബലം കോണ്‍ഗ്രസിനില്ല എന്നതാണ് ദേശീയപാര്‍ട്ടിയെ അഞ്ചില്‍ താഴെ സംസ്ഥാനങ്ങളിലെത്തിച്ചതില്‍ വലിയൊരു പങ്കു വഹിച്ച്ത്.തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഒരോട്ടം പിന്നെ കൂട്ടം.കാര്യം നടക്കില്ല.താഴേ തട്ടിലേ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളില്‍ ഒരു തീപ്പൊരു ജ്വലിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല എന്നതാണ് സ്ഥൂലഗാത്രിയായാകാന്‍ കാരണമായത്.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് ശ്രദ്ധിച്ചാല്‍ ബിജെപിയുടെ പ്രവര്‍ത്തന മികവ് എത്രയെന്ന് വിലയിരുത്താന്‍ കഴിയും .അന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രാ,തെലങ്കാന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അമ്പേപരാജയപ്പെട്ടു.സീമാന്ധ്രാ വിഷയത്തില്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നിപ്പ് അവരെ ചതിച്ചു.പ്രാദേശിക രാഷ്ട്രീയത്തില്‍ സ്വീകരിക്കേണ്ടിയിരുന്ന ചില ധാരണപ്പിശകുകള്‍ സോണിയയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന് വിനയായി.അതിനുശേഷം നടന്ന 18 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 11 ലും ബിജെപി അധികാരത്തിലെത്തി.അരുണാചല്‍ പ്രദേശത്തില്‍ അധികാരത്തിലെത്തിയെങ്കിലും എംഎല്‍എ മാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി.
പിന്നീടങ്ങോട്ട് കോണ്‍ഗ്രസ് എങ്ങും പച്ച തൊട്ടില്ല.ജമ്മുകാശ്മീര്‍,ഝാര്‍ഘണ്ഡ്,ഹരിയാന,മഹാരാഷ്ട്രാ,കേരളം എന്നിവടങ്ങളിലെല്ലാം ബിജെപി അധികാരത്തിലെത്തി.ഇതില്‍ ചിലതിലൊക്കെ ഭരണത്തിലും ചിലതിലൊക്കെ ഭരണപങ്കാളികളുമായിരുന്നു.ഇതില്‍ കേരളത്തില്‍ മൃഗീയ ഭൂരിപക്ഷത്തില്‍ സിപിഎം അധികാരത്തിലെത്തി.ഹരിയാനയും മഹാരാഷ്ട്രയും കോണ്‍ഗ്രസില്‍ നിന്നു ബിജെപി പിടിച്ചെടുത്തു.ജമ്മുവില്‍ പിഡിപി-ബിജെപി സഖ്യകക്ഷിയുമായി. തുടര്‍ന്നു വന്ന ബീഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയുവിനൊപ്പം നിന്ന് കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ നിതീഷിനെ മറുകണ്ടം ചാടിച്ച ബിജെപി അവിടെയും ഭരണം പിടിച്ചു.
അസമില്‍ കോണ്‍ഗ്രസില്‍ നിന്നു ബിജെപി ഭരണം പിടിച്ചു.പിന്നീട് തമിഴ്‌നാട്ടില്‍ഇടതിനൊപ്പം ചേര്‍ന്നുള്ള പരീക്ഷണവും കോണ്‍ഗ്രസിന് നേട്ടമായില്ല.മോദിയുടെ അനുഗ്രഹാശിസ്സുകളോടെ ജയലളിത അധികാരത്തിലെത്തി. ആകെ കോണ്‍ഗ്രസിന് നേട്ടമുണ്ടായത് പഞ്ചാബിലാണ്.അകാലിദള്‍-ബിജെപി സഖ്യത്തെ കോണ്‍ഗ്രസ് അട്ടിമറിച്ചു.അധികാരത്തിലെത്തി.എന്നാല്‍ ആ ഒപ്പം തെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡ്,ഗോവ,മണിപ്പൂര്‍,യുപി എന്നിവടങ്ങളില്‍അധികാരത്തിലെത്തി.ഇതില്‍ ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ബിജെപി അധികാരത്തിലെത്തി
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....