ആരോപണവിധേയനായ തോമസ് ചാണ്ടിയെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചു. മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിക്കൊപ്പം ഇരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ തീരുമാനം. സിപിഐ നേതൃത്വം ഇക്കാര്യം പാര്‌ലീമെന്ററി പാര്ട്ടി നേതാവ് ഇ.ചന്ദ്രശേഖരനെ രാവിലെ അറിയിച്ചു. സിപിഐയുടെ നാല് മന്ത്രിമാരും രാവിലെ സെക്രട്ടേറിയറ്റിലേക്ക് എത്തിയെങ്കിലും മന്ത്രി ഇ.ചന്ദ്രശേഖരന്റെ മുറിയില്‍ ഇരിക്കുകയായിരുന്നു. രാവിലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തിന് എത്തിയത്. തോമസ് ചാണ്ടി ഇന്ന് രാജിവയ്ക്കുമെന്നായിരുന്നു പൊതുവെയുള്ള പ്രതീക്ഷ. എന്നാല്‍ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കണ്ടിട്ട് മന്ത്രിസഭാ യോഗത്തിനെത്തുകയാണ് ചെയ്തത്. ഇതോടെയാണ് സിപിഐ മന്ത്രിമാരുടെ പ്രതിഷേധം. ഇത്രയും ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയോടുള്ള പ്രതിഷേധമായാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടു നില്ക്കു ന്നത്.സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഇത് മുന്നണിക്ക് ഉണ്ടാക്കിയിരിക്കുന്നത്. കോടതി വിധിന്യായം കിട്ടിക്കഴിഞ്ഞ് രാജിക്കാര്യം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നാണ് തോമസ് ചാണ്ടി പറഞ്ഞത്. ഇന്ന് രാവിലെ എട്ടുമണിയോടെ തോമസ്ചാണ്ടിയും ടി പി പീതാംബരനും ക്ളിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷം സെക്രട്ടറിയേറ്റില്‍ എത്തിയപ്പോഴാണ് തോമസ്ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. രാജിവെയ്ക്കുമോ എന്ന ചോദ്യത്തിന് വിധിന്യായം പരിശോധിച്ച ശേഷം മുഖ്യമന്ത്രി തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് നിശ്ചയമല്ലേ എന്നായിരുന്നു മറുപടി. അതേസമയം മന്ത്രിസഭായോഗത്തിനെത്തിയ പിണറായി വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. നേരത്തേ കയ്യേറ്റ ആരോപണം നിലനില്ക്കിടല്ലെന്നും വിധിപ്പകര്പ്പ് പരിശോധിച്ചാല്‍ കുറ്റക്കാരനല്ല എന്ന് വ്യക്തമാകുമെന്ന് മുഖ്യമന്ത്രിയോട് നേരത്തേ നടത്തിയ കൂടിക്കാഴ്ചയില്‍ തോമസ്ചാണ്ടി പറഞ്ഞിരുന്നു. തോമസ്ചാണ്ടി രാജിവെയ്ക്കണമെന്ന് അഭിപ്രായം പറഞ്ഞ സിപിഐ നേതാക്കളാണ് ഇതോടെ വെട്ടിലായത്. ഇതോടെ എല്ഡി എഫില്‍ പൊട്ടിത്തെറിയുടെ സൂചനകളും പുറത്തുവന്നു. തോമസ്ചാണ്ടി പങ്കെടുത്താല്‍ വിട്ടു നില്ക്കു മെന്ന നിലപാട് എടുത്ത സിപിഐയുടെ നാലു മന്ത്രിമാര്‍ മന്ത്രിസഭായോഗത്തില്‍ നിന്നും വിട്ടു നിന്നു. തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എല്‍.ഡി.എഫ് തീരുമാനപ്രകാരം, മുഖ്യമന്ത്രി ഉചിതമായ തീരുമാനം കൈക്കൊള്ളും. മന്ത്രിസഭയ്ക്കു കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന ഹൈക്കോടതി പരാമര്ശംഭ ഗൗരവമുള്ളതാണെന്നും ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....