News Beyond Headlines

29 Friday
November

ആ ചെറുവിരല്‍ ആരനക്കും? തോമസ് ചാണ്ടിയുടെ വെല്ലുവിളിയില്‍ പിണറായിയുടെ തീരുമാനം ഉടനെന്നു സൂചന

തനിക്കെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ ആരും തയ്യാറാവില്ലെന്ന് പൊതുവേദിയില്‍ തോമസ് ചാണ്ടി വെല്ലുവിളിച്ചത് സിപിഎമ്മിനും മുഖ്യമന്ത്രിക്കും തലവേദന സൃഷ്ടിക്കും.അല്ലെങ്കില്‍ തന്നെ കായല്‍ ഭൂമി കൈയ്യേറി റിസോര്‍ട്ട് പണിതതും അപ്രോച് റോഡ് നിര്‍മ്മിച്ചതും നിലം മണ്ണിട്ട് നികത്തിയതും ചട്ടലംഘനമാണെന്ന് കലക്ടര്‍ ടിവി അനുപമ റിപ്പോര്‍ട് നല്‍കിയിട്ടും റിപ്പോര്‍ട്ടിന്‍മേല്‍ നടപടിയെടുക്കാത്തതിനെതിരെ മുഖ്യമന്ത്രിക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്.
ഈ സമയത്താണ് അതും പ്രത്യേകിച്ച് എല്‍ഡിഎഫ് നയിക്കുന്ന ജനജാഗ്രതാ യാത്രയ്ക്കിടെ പൊതുവേദിയില്‍ തോമസ് ചാണ്ടിയുടെ പരസ്യ വെല്ലുവിളിയും തുടര്‍ന്നുള്ള വിവാദവും.സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൂടി പങ്കെടുത്ത സമ്മേളനത്തില്‍ കുട്ടനാട് മണ്ഡലത്തില്‍ വെച്ചു തന്നെയാണ് ചാണ്ടിയുടെ വെല്ലുവിളി ജാഥാ ക്യാപ്റ്റന്‍ സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കേള്‍ക്കെ ചാണ്ടി നടത്തിയ മൂന്നാംകിട രാഷ്ട്രീയ വെല്ലുവിളിക്ക് മന്ത്രിഅപ്പോള്‍ തന്നെ മറുപടി പറയുകയും ചെയ്തിരുന്നു
.
ഇത്തരം വേദികള്‍ വെല്ലുവിളികള്‍ നടത്താനുള്ളതല്ലെന്നാണ് വേദിയിലുണ്ടായിരുന്ന കാനംപറഞ്ഞത്.തുടര്‍ന്ന് നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റ വിഷയത്തെക്കുറിച്ച് ചാണ്ടി വ്യക്തമാക്കിയിരുന്നു.സിപിഐ യുടെ റവന്യൂ മന്ത്രി ,തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.ഈ സാഹചര്യത്തിലായിരിക്കണം കാനമുണ്ടായിരുന്ന വേദിയില്‍ ചാണ്ടി കടുത്തഭാഷയില്‍ നേതാക്കന്‍മാരേ വെല്ലുവിളിച്ചത്.
ജനജാഗ്രത യാത്രയുടെ വേദിയില്‍ ചാണ്ടിയും കാനവും നടത്തിയ വാക്‌പോര് ഇടതുപക്ഷത്തെ മറ്റഅ കക്ഷികളേക്കാള്‍ മുഖ്യകക്ഷി സിപിഎമ്മിനിട്ട് തന്നെയാണ് കൊള്ളുന്നത്.ഒറ്റരാത്രികൊണ്ടൊരു തീരുമാനമായില്ലെങ്കിലും സര്‍ക്കാര്‍ ഫയല്‍ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് കാനം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
മാത്രമല്ല ഇപ്പോള്‍ കായല്‍ നികത്തി റോഡ് നിര്‍മ്മിച്ച അതേ രീതിയില്‍ തന്നെ ഇനിയും നിര്‍മ്മിക്കുമത്രേ.ആരോടാണ് മന്ത്രിയുടെ ഈ വെല്ലുവിളി.നാല്പത്തി രണ്ട് പ്ലോട്ടുകള്‍ കൂടി ഇനി നികത്താന്‍ ബാക്കിയുണ്ട്.തന്നോടാരും ചോദിക്കാനില്ലെന്ന ധാര്‍ഷ്ട്യത്തോടെ തന്നെയാണ് മന്ത്രിയുടെ പെരുമാറ്റം.ഇടതു ക്യാമ്പില്‍ നിന്ന് ഇടതു നേതൃത്വത്തിനിട്ടു തന്നെ വമ്പന്‍ പണിയാണ് മന്ത്രി നടത്തുന്നത്.
നേതൃത്വം തോമസ് ചാണ്ടിയെ ചുമക്കുന്നത് ഇടത് അണികളില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടെണ്ടെന്ന് അവരുടെ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമാണ്.പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും നിന്ന് അവരത് പറയുകയും ചെയ്തിട്ടുണ്ട്.എന്‍സിപി പോയാല്‍ പോകട്ടേയെന്നാണ് ഇവരുടെ പക്ഷം.കുഞ്ഞന്‍ പാര്‍ട്ടിയെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്തിനാണെന്ന് താഴേക്കിടയിലുള്ള ഇടതു നേതാക്കള്‍ക്ക് യാതൊരു പിടിത്തമില്ലെന്നാണ് പലയിടങ്ങളില്‍ നിന്നും കിട്ടുന്ന സൂചന
എല്‍ഡിഎഫില്‍ തര്‍ക്കമില്ലെന്നും പ്രധാന വിഷയങ്ങളില്‍ കൂട്ടായ തീരുമാനമാണ് കൈക്കൊള്ളുന്നതെന്നും പറയുന്നുണ്ടെങ്കിലും എവിടെയോ ഒരു ചീഞ്ഞുമാറ്റമുണ്ടെന്നു വേണം കരുതാന്‍ ചാണ്ടിക്കുള്ള കുരുക്കുമായി മുഖ്യമന്ത്രി നേരിട്ട് അയച്ച അനുപമയെന്ന കറകളഞ്ഞ ഉദ്യോഗസ്ഥയുടെ റിപ്പോര്‍ട് ചാണ്ടിക്കെതിരാണ് .ചാണ്ടിയെ പുറത്തുകളയാത്തതില്‍ മുഖ്യമന്ത്രി കനത്ത ഭാഷയില്‍ വിമര്‍ശനം കേള്‍ക്കുന്നുണ്ടു താനും
ബന്ധു നിയമന വിവാദത്തില്‍ പഴികേട്ട ഇപി ജയരാജനോട്(പാര്‍ട്ടി പറഞ്ഞിട്ടാണ് ബന്ധു നിയമനം നടത്തിയതെന്ന് ഇ പി വെളിപ്പെടുത്തിയിട്ടും)രാജിവെക്കാന്‍ പറയുന്നതിനും,കേവലം ഒരു ചാനലിന്റെ ഹണി ട്രാപ്പില്‍ കുടുങ്ങിയ ഏകെ ശശീന്ദ്രനോട് രാജിവെക്കാന്‍ പറയുന്നതിനും പിണറായി വിജയന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.എന്നാല്‍ വളരെ വ്യക്തമായ തെളിവുകളും എതിര്‍ റിപ്പോട്ടുകളും വന്നിട്ടും മന്ത്രിസഭയിലെ ശതകോടീശ്വരനെതിരെ ചൂണ്ടുവ രല്‍ പോയിട്ട് ചെറുവിരല്‍ അനക്കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതെന്താണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം
എന്നാല്‍ പരസ്യമായി വെല്ലുവിളിച്ച ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചിട്ടുണ്ടത്രേ.സിപിഎമ്മിന് അതൃപ്തിയുണ്ടെന്നും അറിയിച്ചു കഴിഞ്ഞു.പക്ഷെ രാജിവെക്കൂ പുറത്തൂ പോകൂ എന്നു പറയാനുള്ള ധൈര്യം ആര്‍ക്കാണ് ഉണ്ടാകുക.അടച്ചിട്ട മുറിയിലെ ശാസന കൊണ്ടു മാത്രം കാര്യം തീര്‍ന്നോ? ഈ വിവാദങ്ങളൊക്കെ കത്തി നിന്നിട്ടും തോമസ് ചാണ്ടിയുടെ കായല്‍ കൈയ്യേറ്റം ചര്‍ച്ച ചെയ്യാന്‍ ഇന്നത്തെ മന്ത്രി സഭാ യോഗവും തയ്യാറായില്ല

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....