News Beyond Headlines

29 Friday
November

ദിലീപ് സുരക്ഷിതനല്ല, എന്നിട്ടും നടന് കേരളാ പൊലീസിനോട് പരാതിയില്ല, എന്തുകൊണ്ട്?

ദിലീപിന്റെ സുരക്ഷ സ്വകാര്യ ഏജന്‍സിക്ക്,സുരക്ഷ ചൂണ്ടിക്കാട്ടി കേരളാ പൊലീസിനെ സമീപിക്കാതിരുന്നതെന്തുകൊണ്ട്?
നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനകുറ്റം ചുമത്തപ്പെട്ട് ജയിലിലായ നടന്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ ഉടനെ തനിക്ക് സുരക്ഷയൊരുക്കാന്‍ സ്വകാര്യ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിനെ ഏല്‍പിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.ജനരോഷം ഭയന്നും ആക്രമണം ഭയന്നുമാണ് സുരക്ഷ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയാണ് ദിലീപിന് സുരക്ഷയൊരക്കുന്നത്.തോക്കുള്‍പ്പടെയുള്ള ആയുധങ്ങള്‍ തണ്ടര്‍ ബോള്‍ട് എന്ന സുരക്ഷാ ഏജന്‍സി അവരുടെ വാഹനത്തില്‍ കരുതാറുമുണ്ട്.
[caption id="attachment_36437" align="alignnone" width="800"] Actor dileep brought to Magistrate home
photo by: TOI[/caption]
ദിലീപ് ജനമധ്യത്തില്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.എന്നാല്‍ ഇത്തരത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് നടന്‍ പൊലീസിനെ സമീപിച്ചിട്ടില്ലെന്ന് ആലുവ റൂറല്‍ എസ്പി ഏ വി ജോര്‍ജ്ജും പറയുന്നു.
ഇനി അടുത്ത പ്രശ്‌നം കടുത്ത ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയ നടന് ഇത്തരമൊരു സുരക്ഷാ ഏജന്‍സിയെ തന്റെ സുരക്ഷയേല്‍പിക്കുന്നതില്‍ എന്തെങ്കിലും നിയമപ്രശ്‌നമുണ്ടോയെന്നതാണ്.കോടതി പറഞ്ഞിരിക്കുന്ന ജാമ്യ വ്യവസ്ഥയില്‍ നടന്റെ സുരക്ഷാ ചുമതല മറ്റൊരാളേയോ ഇത്തരത്തിലൊരു കമ്പനിയേയോ ഏല്‍പിക്കരുതെന്ന് പറയാനുള്ള സാധ്യത തീരെയില്ല.അതുകൊണ്ട് നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും ഇല്ല. പിന്നെ സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ദിലീപ് കേരളാ പൊലീസിന് സമീപിക്കാതിരുന്നതെന്തുകൊണ്ടാണെന്ന ചോദ്യം മാത്രമാണ്
മാത്രമല്ല ഇന്‍ഡ്യയിലെ പല ബിസിനസ് പ്രമുഖരും ബോളിവുഡിലേയും കോളിവുഡിലേയും റ്റോളിവുഡിലേയും ഉള്‍പ്പടെയുള്ള പലരും ഇത്തരത്തില്‍ സുരക്ഷയ്ക്കായി സുരക്ഷാ ഏജന്‍സിയുടെ സഹായം തേടാറുമുണ്ട്.ഇന്‍ഡ്യന്‍ കമ്പനി രജിസ്‌ട്രേഷന്‍ ആക്ട് അനുസരിച്ച് തന്നെയാണ് ഇത്തരത്തിലുള്ള ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതുംഇത്തരത്തില്‍ നിരവധി കമ്പനികള്‍ ഇന്‍ഡ്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.മാത്രമല്ല സെക്യൂരിറ്റി ഉദ്യോഗസ്ഥരായി വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് വകുപ്പുകളില്‍ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍,വിമുക്തഭടന്‍മാര്‍ എന്നിവര്‍ സേവനം ചെയ്യുന്നുണ്ട്.തോക്ക് കൈവശം വെക്കുന്നതിനും മറ്റും സര്‍ക്കാര്‍ ഇത്തരം ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കാറുമുണ്ട്.
2012 മുതല്‍ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ബോള്‍ട്ടിനാണ് ദിലീപിന്റെ സുരക്ഷാ ചുമതല.രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിലും ദുബായിലും പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് നിരവധി വിവിഐപി ക്ലൈന്റ്‌സ് നിലവിലുണ്ട്.മലയാളിയും റിട്ട.ഐപിഎസ് ഓഫീസറുമായ പി എ വല്‍സനാണ് തണ്ടര്‍ ഫോഴ്‌സിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.നാവിക സേനാ മുന്‍ ഉദ്യോഗസ്ഥനായ കാസര്‍കോഡ് സ്വദേശി അനില്‍ നായരാണ് തണ്ടര്‍ ബോള്‍ട് ലിമിറ്റഡിന്റെ ഉടമ.
രാജ്യത്തുടനീളം നിരവധി പ്രമുഖര്‍ക്കും നിരവധി സ്ഥാപനങ്ങള്‍ക്കും സുരക്ഷയൊരുക്കുന്ന തണ്ടര്‍ ബോള്‍ട്ടിന് കേരളത്തില്‍ മൂന്നു വ്യവസായ പ്രമുഖരും ദിലീപും ഉള്‍പ്പടെ നിലവില്‍ നാല് കസ്റ്റമേഴ്‌സാണുള്ളത്. കേരളാ പോലീസിന്റെ തണ്ടര്‍ ബോള്‍ട് വിങ്ങിന്റെ പേരിനോട് സാദൃശ്യമുള്ളതും അവരുടെ യൂണിഫോമിനോട് സമാനതയുള്ളതുമായ യൂണിഫോമുമാണ് തണ്ടര്‍ഫോഴ്‌സിനുള്ളത്.രണ്ടും പ്രവര്‍ത്തനം ആരംഭിച്ചത് 2012 ലാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....