News Beyond Headlines

19 Friday
April

ഇരുപത്തെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോഡ്‌സില്‍ ഇന്ത്യന്‍ വിജയം

ലണ്ടന്‍: ഇരുപത്തിയെട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ചരിത്രപ്രധാനമായ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ രണ്ടാമത്തെ ടെസ്റ്റ് വിജയം നേടി. ജയിക്കാന്‍ രണ്ടാമിന്നിംഗ്‌സില്‍ 319 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് 223 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ഇന്ത്യ 95 റണ്‍സിന്റെ വിജയം കുറിച്ചു. രണ്ടാമിന്നിംഗ്‌സില്‍ ഏഴ് വിക്കറ്റ് വീഴ്ത്തി ആതിഥേയരെ ഞെട്ടിച്ച ഇഷാന്ത് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്. 1986 ല്‍ കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമായിരുന്നു ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോഡ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ വിജയം സമ്മാനിച്ചത്. നാലിന് 105 എന്ന നിലയില്‍ അഞ്ചാം ദിവസം കളി പുനരാരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ടും മൊയിന്‍ അലിയും ശക്തമായ ചെറുത്ത് നില്‍പ്പാണ് നടത്തിയത്. നാലാം ദിവസത്തെ അവസാന സെക്ഷനില്‍ ബൗളര്‍മാര്‍ക്കുണ്ടായിരുന്ന ആധിപത്യം അഞ്ചാം ദിവസത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നില്ല. ഇത് മുതലെടുത്ത ഇരുവരും ആക്രമണവും പ്രതിരോധവും ഇടകലര്‍ത്തി ഇന്ത്യന്‍ ബൗളിംഗിന്റെ മുന ഒടിച്ചു. എന്നാല്‍ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ തന്ത്രം മാറ്റി. അതുവരെ പരീക്ഷിക്കാതിരുന്ന ഷോട്ട് പിച്ച് ബോളുകള്‍ എറിയാന്‍ ഇഷാന്ത് ശര്‍മ നിയോഗിക്കപ്പെട്ടു. ഉടനടി ഫലം ഉണ്ടാവുകയും ചെയ്തു. ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന പന്തില്‍ ഇഷാന്ത് ശര്‍മയുടെ ഷോട്ട്പിച്ചില്‍ ബാറ്റ് വച്ച് അലി ചേതേശ്വര്‍ പൂജാരയ്ക്ക് ലളിതമായ ക്യാച്ച് നല്‍കി മടങ്ങി. ഉച്ചഭക്ഷണത്തിന് ശേഷം ഇന്ത്യയുടെ ഷോട്ട് പിച്ച് ആക്രമണത്തില്‍ ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഈയാംപാറ്റകളെ പോലെ എരിഞ്ഞടങ്ങുന്നതാണ് കണ്ടത്. മാറ്റ് പ്രയര്‍, ബ്രൂക്‌സ്, റൂട്ട് എന്നിവര്‍ ഇഷാന്തിന്റെ ഷോട്ട് പിച്ചില്‍ സ്വയം ബലി കഴിച്ചു. സ്റ്റുവര്‍ട്ട് ബോര്‍ഡിനെ ധോണിയുടെ കൈയില്‍ എത്തിച്ചു കൊണ്ട് ഇഷാന്ത് തന്റെ ടെസ്റ്റ് ജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനത്തിന് അവകാശിയായി. ഇല്ലാത്ത റണ്ണിന് ഓടാന്‍ ശ്രമിച്ച ജിമ്മി അന്‍ഡേഴ്‌സണെ റണൗട്ടാക്കി ജഡേജ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി. സ്‌കോര്‍: ഇന്ത്യ: 295, 342, ഇംഗ്ലണ്ട്: 319, 223

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special