News Beyond Headlines

26 Friday
April

ഗാസയില്‍ മരണസംഖ്യ 500 കടന്നു; വെടിനിറുത്തലിന് യുഎന്‍ ആഹ്വാനം

ഗാസ: ഗാസയില്‍ ഇസ്രായേല്‍ കൂട്ടക്കൊല തുടരവെ അടിയന്തര വെടിനിര്‍ത്തലിന് യു.എന്‍ രക്ഷാസമിതിയുടെ ആഹ്വാനം ചെയ്തു. ഗാസയിലേക്ക് ഇസ്രായേല്‍ നടത്തുന്ന ഷെല്ലാക്രമണം അതിനിഷ്ഠൂര പ്രവൃത്തിയാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രതികരിച്ചു. ഗാസ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ അടിയന്തര യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മൂണ്‍. അതേസമയം, ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ഇതിനകം മരണസംഖ്യ 502 ആയി. 3,135 പേര്‍ക്ക് പരുക്കേറ്റതായും ഗാസ ആമരാഗ്യ മന്ത്രാലയം വ്യക്തമാക്കി. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ ഇന്നലെയാണ് ഏറ്റവും ശക്തമായ ആക്രമണം നടന്നത്. ഇന്നലെ 13 ഇസ്രായേല്‍ സൈനികരടക്കം നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. ഒരു ഇസ്രായേലി സൈനികനെ ഹമാസ് തടവിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഇസ്രായേലിന്റെ യു.എന്‍ അംബാസഡര്‍ റോണ്‍ പ്രോസര്‍ നിഷേധിച്ചു. തിങ്കളാഴ്ച 20 പലസ്തീന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഒരു കുടുംബത്തിലെ ഏഴ് കുട്ടികളടക്കം ഒന്‍പതുപേരും ഉള്‍പ്പെടുന്നു. യു.എന്‍ കണക്ക് അനുസരിച്ച് 83,695 പേര്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി തിങ്കളാഴ്ച കെയ്‌റോവിലെത്തും. പ്രസിഡന്റ് ബരാക് ഒബാമ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.  

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special