ഇന്ന് ലോക മാനസീകാരോഗ്യ ദിനം.2020 ഓടെ ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്ന തിന് കാരണമാകുന്ന രോഗങ്ങളില്‍ ഏറ്റവും മുന്നില്‍ മാനസീക പ്രശ്‌നങ്ങളായിരിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.ഉത്കണ്ഠയും വിഷാദവും ജീവിതശൈലീ രോഗങ്ങളായി മാറിയിട്ട് അധികം കാലമായിട്ടുണ്ടാവില്ല.നൂതന സാങ്കേതിക വിദ്യയുടെ കടന്നു കയറ്റത്തോടെ ജോലികളിലുണ്ടായ മുന്നേറ്റവും ജോലി സമയവും ജോലി ഭാരവും വര്‍ദ്ധിച്ചതും വിഷാദ രോഗങ്ങള്‍ കൂടാനൊരു കാരണമായി.മാത്രമല്ല പരസ്പരം സഹകരണത്തോടെ ജീവിച്ചിരുന്ന ഒരു സമൂഹം ഇല്ലാതായതും കുടുംബങ്ങള്‍ അണുകുടുംബങ്ങളായതും ജീവിതം കൂടുതല്‍ മോഡി പിടിപ്പിച്ചെങ്കിലും ആളുകളെ കൂടുതല്‍ നിരാശരാക്കിയെന്നു തന്നെയാണ് പല പഠനങ്ങളും പറയുന്നത്. പഴയ കാലത്തേതില്‍ നിന്ന് കൂടുതല്‍ കരുത്തോടെ ഓടിക്കൊണ്ടിരിക്കുന്ന ലോകത്ത് ആര്‍ക്കും ആരോടും മിണ്ടാനോ പറയാനോ സമയമില്ല.പ്രശ്‌നങ്ങള്‍ എല്ലാം നമ്മിലേക്ക് തന്നെ ഒതുങ്ങുന്നു.കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളും ഈ സമയക്കുറവുകൊണ്ടു തന്നെ.ബന്ധങ്ങള്‍ വരെയറ്റു പോകുന്നതിന് അത് കാരണാകുന്നു. ഈ ഓട്ടത്തിനിടയില്‍ കടുത്ത മാനസീക സമ്മര്‍ദ്ദമുണ്ടാകുന്നത് സ്വാഭാവികം
.ഉറക്കമില്ലായ്മ,സന്തോഷമില്ലായ്മ,വിശപ്പില്ലായ്മ ,ശ്രദ്ധക്കുറവ് ഇതെല്ലാം വിഷാദരോഗത്തിലേക്കുള്ള വഴികളാണ്.ചെറിയൊരു ശ്രദ്ധ,കുറച്ചു കരുതല്‍,അവനവനോടു തന്നെയുള്ള സ്‌നേഹം -വിഷാദവും ഉത്കണ്ഠയും ലഘൂകരിക്കാനാവുമെന്നു തന്നെയാണ് വിദഗ്ദര്‍ പറയുന്നത്.
കടുത്ത മാനസീക പ്രശ്‌നങ്ങളില്‍ നിന്ന് പുറത്തു കടക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ
1.അംഗീകരിക്കുക
പ്രശ്‌നങ്ങളുണ്ടാകുമെന്നും അത് ജീവിതത്തിന്റെ ഭാഗമാണെന്നും അംഗീകരിക്കാന്‍ ശ്രമിക്കുക.പ്രശ്‌നങ്ങളോ പ്രതിസന്ധികളോ ഇല്ലാത്തവരായി ആരുമില്ലെന്നും അതിനോട് പൊരുത്തപ്പെട്ടു പോയാല്‍ മാത്രമേ മുന്നോട്ടുള്ള ജീവിതം സുഗമമാകുകയുള്ളുവെന്നും അറിയുക,കഴിഞ്ഞു പോയ കാര്യങ്ങള്‍ ഓര്‍മ്മിക്കാതിരിക്കുക.
2.ഒന്നു തുറന്നു സംസാരിക്കൂ
പ്രശ്‌നങ്ങള്‍ നമുക്ക് വേണ്ടപ്പെട്ടവരോട് പങ്കിടുക.അത് കൂട്ടുകാരോ/പങ്കാളിയോ ആരുമാകട്ടെ നമ്മെ നന്നായി മനസിലാക്കുമെന്ന് ബോധ്യമുള്ളവരോട് പ്രശ്‌നങ്ങള്‍ അവതരിപ്പിക.പരിഹാരം നിര്‍ദ്ദേശിക്കാനായില്ലെങ്കിലും നമ്മുടെ മനസിന്റെ ഭാരം ലഘുകരിക്കാന്‍ മനസു തുറന്നു സംസാരിക്കുന്നതു കൊണ്ട് സാധ്യമാകും.അത് ഒരു പരിധി വരെ ഉത്കണ്ഠ കുറയ്ക്കുന്നതിനും സഹായിക്കും.
3.സന്തോഷമുള്ള കാര്യങ്ങള്‍ക്കായി സമയം ചിലവഴിക്കുക
ദിവസം മുഴുവന്‍ കഠിനമായ ജോലി ഭാരം,ജീവിതത്തെ കുറിച്ചുള്ള ഉത്കണ്ഠ,കുട്ടികളെ പഠനത്തെ കുറിച്ചുള്ള വ്യാകുലതകള്‍,സമ്പാദ്യത്തേ കുറിച്ചും സമ്പത്തിനെ കുറിച്ചുമുള്ള ആധി ഇവയെല്ലാം മനസിനെ തളര്‍ത്തും.കുറച്ചു നേരത്തേക്ക് ഇതിനെയെല്ലാം കളഞ്ഞേക്കൂ.എന്നിട്ട് ഇഷ്ടമുള്ള,സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യൂ.ചിലര്‍ക്ക് കുറച്ചു നേരം നടക്കാന്‍ ഒരുപാട് ഇഷ്ടമായിരിക്കും.അത്തരക്കാര്‍ കുറച്ചു സമയം നടത്തത്തിനായി നീക്കി വെക്കുക,വെറുതെ ആകാശത്തേ നോക്കിയോ,ചുറ്റുപാടുമുള്ളവരേ നിരീക്ഷിച്ചോ കാര്യങ്ങള്‍ ചെയ്യുക.ചിലര്‍ക്ക് പാട്ടുകേള്‍ക്കാനാകും,ചിലര്‍ക്ക് പാട്ടിനൊത്ത് ചുവടു വെക്കാനാകും,ചിലര്‍ക്ക് പച്ചക്കറി കൃഷി നടത്താനോ പൂന്തോട്ടമുണ്ടാക്കാനോആയിരിക്കും.എന്തായാലും ഇഷ്ടപ്പെടുന്നതിനു വേണ്ടി സമയം ചിലവഴിക്കുക.മനസിനെ ബാധക്കുന്ന കാര്യങ്ങള്‍ കുറച്ചു നേരത്തേക്ക് ഒഴിഞ്ഞു കിട്ടും.പരിശ്രമിച്ചു നോക്കൂ
4.യോഗ,മെഡിറ്റേഷന്‍,വ്യായാമം
ആധുനീക വൈദ്യശാസ്ത്രത്തിലും പാരമ്പര്യ വൈദ്യശാസ്ത്രത്തിലും മാനസീകാരോഗ്യത്തിനായി ഒരേ പോലെ നിഷ്‌ക്കര്‍ഷിക്കുന്ന ഒന്നാണ് യോഗയും മെഡിറ്റേഷനും.ഒപ്പം കുറച്ചു വ്യായാമവും.ശരീരത്തില്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്ന ഹോര്‍മോണുകള്‍ ഇല്ലാതാക്കാന്‍ ഇവയൊക്കെ സഹായിക്കുമെന്നതു കൊണ്ടാകാം മാനസീക സംഘര്‍ഷവും വിഷാദ രോഗവും അലട്ടുന്നവര്‍ക്ക് മാനസീക രോഗ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന ചില പൊടിക്കൈകളാണിവ
5.സ്വയം സ്‌നേഹിക്കുക
എന്നേ കൊണ്ട് കൊള്ളില്ല/ഇനി ജീവിക്കണ്ട തുടങ്ങിയ ചിന്തകളെ അകറ്റി സ്വയം സ്‌നേഹിക്കാന്‍ പഠിക്കുക.ഒപ്പം സഹജീവികളെയും
6.പ്രതിസന്ധികളെന്താണെന്നുള്ള തിരിച്ചറിവ്
എന്തു പ്രതിസന്ധിയാണ് ജീവിതത്തിന്റെ താളത്തിന് തടസ്സമാകുന്നതെന്ന് കണ്ടെത്തുക.അത് ഏതു തരം പ്രതിസന്ധികളായാലും അതില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിക്കുക.അതൊരു വ്യക്തിയോ ഓഫീസോ സമൂഹമോ എന്തായാലും അവിടെയൊക്കെയുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുക. ശ്രദ്ദിക്കുക:മുകളില്‍ നിര്‍ദ്ദേശച്ചിരിക്കുന്ന കാര്യങ്ങള്‍ മാനസീക സംഘകര്‍ ലഘൂകരിക്കാനുള്ളചില പൊടിക്കൈകള്‍ മാത്രമാണ്.കടുത്ത വിഷാദ രോഗമോ ഉത്കണ്ഠയോ ഉണ്ടെന്നു തോന്നുവര്‍ ഒരു മാനസീക രോഗവിദഗ്ധന്റെ സഹായം തേടുന്നതാവും നല്ലത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....