മാര്‍ത്താണ്ഡം കായലില്‍ വീണ് മന്ത്രി തോമസ് ചാണ്ടിയുടെ പണി പോകുമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം.കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലക്ടര് അനുപമയെ വിശദീകരണത്തിനായി തിരുവനന്തപുരത്തിന് വിളിപ്പിച്ചിച്ചു. മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട റിപ്പോര്‍ട് റവന്യൂ മന്ത്രിക്ക് കൈമാറാനിരിക്കെയാണ് മുഖ്യമന്ത്രി കലക്ടറെ വിളിപ്പിച്ചിരിക്കുന്നത്.നിലപാടുകളില്‍ കര്‍ക്കശക്കാരിയായ കലക്ടറും മുഖ്യമന്ത്രിയും തമ്മില്‍ നടക്കുന്ന കൂടിക്കാഴ്ച മന്ത്രി തോമസ് ചാണ്ടിക്ക് നിര്‍ണായകമാകും മാര്‍ത്താണ്ഡം കായല്‍ കൈയ്യേറ്റം,റോഡ് നിര്‍മ്മാണം,പല തണ്ഡപ്പേരില്‍ വസ്തു കൈവശംവെയ്ക്കല്‍ തുടങ്ങീ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളാണ് ചാണ്ടിക്കെതിരെയുള്ളത്.കഴിഞ്ഞ ദിവസം ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു.തോമസ് ചാണ്ടിയും മകള്‍ ബെറ്റി തോമസും നിരവധി സ്ഥലങ്ങളില്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടറ
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്‍ ആലപ്പുഴ നഗരസഭ ചുങ്കം വാര്ഡിചലുള്ള ലോക് പാലസ് റിസോര്ട്ടി ന് പ്രയോജനപ്പെടുന്ന തരത്തില്‍ വയല്‍ നികത്തി റോഡ് നിര്മ്മി ച്ചുവെന്നാണ് ആരോപണം.മല്‌സ്യിത്തൊഴിലാളി മേഖലകളുടെ അടിസ്ഥാന വികസനത്തിനു വേണ്ടിയുള്ള ഹാര്ബലര്‍ എന്ജിലനിയറിംഗ് വകുപ്പിന്റെ ഫണ്ടില്‍ നിന്ന് 22 ലക്ഷം രൂപ ചിലവഴിച്ചാണു റോഡ് നിര്മ്മി ച്ചത്.അതിനിടെ വേമ്പനാട്ടു കായലിലെ മാര്ത്താ ണ്ഡം കായലില്‍ അഞ്ചെക്കറോളം തോമസ് ചാണ്ടിയുടെ നേതൃത്വത്തില്‍ യനികത്തിയെന്നും ആരോപണമുണ്ട്. ഈ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് പുറത്തു വരേണ്ടത്.
ഇതിനിടയില്‍ കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട ഫയല്‍ കാണാതായ സംഭവത്തില്‍ ഇന്നു ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സൂപ്രണ്ട് ഉള്‍പ്പടെ നാലുപേരേ സസ്‌പെന്‍ഡ് ചെയ്തു,ഫയല്‍ നഷ്ടപ്പെട്ട സംഭവം കൂടാതെ ചാണ്ടിയുടെ റിസോര്‍ട്ടിന് നികുതിയിളവ് നല്‍കിയതും റിസോര്‍ട്ടുമായി ബന്ധപ്പെട്ട കെട്ടിട നിര്‍മ്മാണത്തിലെ അപാകതയും നഗരസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
നേരത്തേ പ്രാഥമീക അന്വേഷണത്തില്‍ തോമസ് ചാണ്ടി കായല്‍ കൈയ്യേറിയിട്ടില്ലെന്നാണ് ആലപ്പുഴ ജില്ലാഭരണകൂടം റിപ്പോര്‍ട് നല്‍കിയിരുന്നത്.എന്നാല്‍ അതിനു ശേഷമാണ് ആലപ്പുഴ കലക്ടറായി അനുപമ ചാര്‍ജ്ജെടുക്കുന്നത്.നിലപാടുകളില്‍ കര്‍ക്കശക്കാരിയായ അനുപമയെ ആലപ്പുഴയ്ക്കു വിടുമ്പോള്‍ ചാണ്ടിക്കുള്ള കുരുക്കു കൂടി മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്നായിരുന്നു ഭരണതലപ്പത്തെ പരസ്യമായ രഹസ്യം .എന്തായാലും റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ടു നല്‍കാനിരുന്ന കലക്ടറെ മുഖ്യമന്ത്രി തന്നെ കാണുന്നത് കുട്ടനാടിന്റെ മന്ത്രിസ്ഥാനം നഷ്ടമാകുന്നതിന്റെ സൂചനയാണോ എന്ന് കാത്തിരുന്നു കാണാം
ഹണിട്രാപ്പിലകപ്പെട്ട ഏകെ ശശീന്ദ്രന്‍ പുറത്തായപ്പോള്‍ ,അവരുടെ പുതിയ നോമിനിയായി തോമസ് ചാണ്ടി വരുന്നതിനോട് സിപിഎമ്മിലെ ഭൂരിപക്ഷത്തിനുംതാല്പ്ര്യവുമില്ലായിരുന്നു.പ്രത്യേകിച്ച് പിണറായി വിജയന.്അതുകൊണ്ടു തന്നെ തോമസ് ചാണ്ടിക്കെതിരെ വീണു കിട്ടിയ അവസരം മുതലാക്കാന്‍ എന്തായാലും പിണറായിയും സിപിഎമ്മും ശക്തമായി ശ്രമിക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....