വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ ചൂണ്ടയിടുമ്പോള്‍ ചെറിയ ഇരയിട്ടിട്ടു കാര്യമില്ലെന്ന് തീരുമാനിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയോ മാധ്യമ സെക്രട്ടറിയുടെയോ ഉപദേശത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.കാരണം പിണറായി, വമ്പന്‍ സ്രാവുകളുടെ കൂടെ നീന്താന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.അതുകൊണ്ടു തന്നെ ജില്ലാ കലക്ടര്‍മാരുടെ കൂട്ടസ്ഥലം മാറ്റത്തില്‍ ആലപ്പുഴയ്ക്കു വേണ്ടി ടി വി അനുപമയെ പരിഗണിച്ചപ്പോള്‍ തന്നെ നോട്ടമിട്ടിരിക്കുന്നത് വമ്പനെ തന്നെയാണെന്ന് വ്യക്തം.സര്‍വ്വീസില്‍ കയറി ഇന്നു വരെ മാറി മാറി ഭരിച്ച ഇടതു വലതു സര്‍ക്കാരുകള്‍ക്ക് ഒരിക്കലും വശംവദയാകാത്ത അനുപമയ്ക്കു തന്നെ ആലപ്പുഴയുടെ ഭരണചക്രം വെച്ചു നീട്ടുമ്പോള്‍ മുഖ്യമന്ത്രി ഉദ്ദ്യേശിക്കുന്നത് മന്ത്രിസഭയിലെ ശതകോടീശ്വരനെയാണെന്ന് വ്യക്തം.
കയ്യേറ്റ വിവാദത്തില്‍ പെട്ട മന്ത്രി തോമസ് ചാണ്ടിയെ തള്ളാനും വയ്യ കൊള്ളാനും വയ്യ എന്ന ഘട്ടത്തിലാണ് പിണറായി വിജയനെന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ ബുദ്ധിയില്‍ അനുപമയെന്ന കറകളഞ്ഞ ഉദ്യോഗസ്ഥയുടെ പേര് തെളിയുന്നത്.ഇന്നുവരെയുള്ള സര്‍വ്വീസില്‍ മുഖം നോക്കാതെ നടപടിയെടുക്കാന്‍ അനുപമ ഐ പി എസിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ആലപ്പുഴയിലും കൃത്യതയുള്ള തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്കു കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണം സംബന്ധിച്ച് ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് മാര്‍ത്താണ്ഡം കായല്‍ കയ്യേറിയന്ന ആരോപണത്തെകുറിച്ച് റവന്യു വകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്.ലോക് പാലസ് റിസോര്‍ട് നിര്‍മ്മാണം ആലപ്പുഴ നഗരസഭയും അന്വേഷിക്കുന്നുണ്ട്.അന്വേഷണം ഉദ്യോഗസ്ഥ തല്ത്തില്‍ വളരെ രഹസ്യമായാണ്.ഈഘട്ടത്തില്‍ കലക്ടറായി അനുപമയെ പോലെ ഒരുദ്യോഗസ്ഥ ചാര്‍ജ്ജെടുക്കുന്നത് മന്ത്രിസഭയ്ക്ക് ഏറെ ഗുണകരണാന്നു തന്നെയായിരിക്കും പിണറായിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശവും.ഉദ്യോഗസ്ഥ തലത്തില്‍ മന്ത്രിയെ കുറിച്ച് നടക്കുന്ന അന്വേഷണത്തില്‍ പാളിച്ചകളൊന്നുമുണ്ടാകാതിരിക്കുകയും വേണം.അതിനു വേണ്ടി തന്നെയാണ് അനുപമയെ ആലപ്പുഴ കലക്ടറാക്കിയതെന്നാണ് സൂചന.
ഹണിട്രാപ്പിലകപ്പെട്ട ഏകെ ശശീന്ദ്രന്‍ പുറത്തായപ്പോള്‍ ,അവരുടെ പുതിയ നോമിനിയായി തോമസ് ചാണ്ടി വരുന്നതിനോട് സിപിഎമ്മിലെ ഭൂരിപക്ഷത്തിനുംതാല്‍പര്യവുമില്ലായിരുന്നു.പ്രത്യേകിച്ച് പിണറായി വിജയന.്അതുകൊണ്ടു തന്നെ തോമസ് ചാണ്ടിക്കെതിരെ വീണു കിട്ടിയ അവസരം മുതലാക്കാന്‍ എന്തായാലും പിണറായിയും സിപിഎമ്മും ശക്തമായി ശ്രമിക്കും.
ചാണ്ടിക്കെതിരെയുള്ള ആരോപണം
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയില്‍ ആലപ്പുഴ നഗരസഭ ചുങ്കം വാര്‍ഡിലുള്ള ലോക് പാലസ് റിസോര്‍ട്ടിന് പ്രയോജനപ്പെടുന്ന തരത്തില്‍ വയല്‍ നികത്തി റോഡ് നിര്‍മ്മിച്ചുവെന്നാണ് ആരോപണം.മല്‍സ്യത്തൊഴിലാളി മേഖലകളുടെ അടിസ്ഥാന വികസനത്തിനു വേണ്ടിയുള്ള ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന്റെ ഫണ്ടില്‍ നിന്ന് 22 ലക്ഷം രൂപ ചിലവഴിച്ചാണു റോഡ് നിര്‍മ്മിച്ചത്.അതിനിടെ വേമ്പനാട്ടു കായലിലെ മാര്‍ത്താണ്ഡം കായലില്‍ അഞ്ചെക്കറോളം തോമസ് ചാണ്ടിയുടെ നേതൃത്വത്തില്‍ യനികത്തിയെന്നും ആരോപണമുണ്ട്. ഈ ആരോപണങ്ങളുടെ നിജസ്ഥിതിയാണ് പുറത്തു വരേണ്ടത്.ആലപ്പുഴയില്‍ ചാര്‍ജ്ജെടുക്കുമ്പോള്‍ അനുപമയെ കാത്തിരിക്കുന്നത് അഗ്നി പരീക്ഷ തന്നെയാണ്.പ്രത്യേകിച്ച് സംസ്ഥാന മന്ത്രി സഭയിലെ പ്രമുഖനും കോടീശ്വരനുമായ തോമസ് ചാണ്ടിയുടെ പേരില്‍ ഇത്രയധികം അഴിമതികള്‍ കത്തി നില്‍ക്കുമ്പോള്‍. സാമൂഹ്യ നീതി വകുപ്പില്‍ നിന്നാണ് ആലപ്പുഴ കലക്ടറായി ടി വി അനുപമ എത്തുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....