കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടർ ഗെയിമുകൾ. ഏറ്റവും ഒടുവിലായി ഇതാ കുട്ടികൾ മുതൽ യുവാക്കൾ വരെ അടിമപ്പെട്ടിരിക്കുന്ന ബ്‌ളൂ വെയിൽ എന്ന ആത്മഹത്യാ ഗെയിം എത്തിയിരിക്കുന്നു. ഇന്റർനെറ്റ് അധിഷ്ഠിത ഗെയിമാണ് ബ്‌ളൂ വെയിൽ. റഷ്യയാണ് ഈ ഗെയിമിന്റെ ഉത്ഭവസ്ഥാനം. അമ്പത് ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരുതരം ചലഞ്ച് ഗെയിമാണിതെന്നാണ് റിപ്പോര്‍ട്ട്.
ഗെയിമിന്റെ ആദ്യഘട്ടത്തില്‍ ഒരു വെള്ള പേപ്പറില്‍ നീല നിറത്തിലുള്ള തിമിംഗലത്തെ വരയ്ക്കാനാണ് ആവശ്യപ്പെടുക. അന്‍പത് ദിവസത്തിനുള്ളിലാണ് അന്‍പത് ഘട്ടങ്ങള്‍ പൂര്‍ത്തികരിക്കേണ്ടത്. കളിക്കാരൻ ഓരോ ഘട്ടത്തിലും ഗെയിം അഡ്മിനിസ്‌ട്രേറ്ററുടെ നിയന്ത്രണത്തിലായിരിക്കും. ഗെയിം അഡ്മിനിസ്‌ട്രേറ്റർ ഓരോ ഘട്ടത്തിലും നൽകുന്ന നിർദ്ദേശമനുസരിച്ചാണ് കളിക്കാരൻ ഓരോ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതനാകുന്നത്.
ഒറ്റക്കിരുന്ന് ഭയപ്പെടുത്തുന്ന തരത്തിലുള്ള സിനിമകൾ കാണുക, പുലർച്ചെ ഉണരുക, ക്രയിനിൽ കയറുക, കാലിൽ സൂചി കുത്തിക്കയറ്റുക, കൈകളിൽ മുറിവുണ്ടാക്കുക എന്നിങ്ങനെ തുടങ്ങി അമ്പതാമത്തെ ഘട്ടത്തിലാണ് കളിക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി കൗമാരക്കാരാണ് ഇതിനോടകംതന്നെ ബ്‌ളൂ വെയിൽ ഗെയിമിന്റെ പ്രേരണയാൽ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
14 നും 18 നും ഇടയിലുള്ളവരാണ് ഇത്തരത്തിൽ അപകടത്തിൽപ്പെട്ടിട്ടുള്ളത്. സാങ്കേതിക വിദ്യ ഇത്രയേറെ വളർന്നിട്ടും ഇന്റർനെറ്റിലുള്ള ഇത്തരം ചതിക്കുഴികൾ മനസ്സിലാക്കാൻ കഴിയാതെ പോകുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. നിരവധി ആളുകളാണ് ഇന്ത്യയിൽ ഈ ഗെയിം ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്
ലോകത്തിന് ഭീഷണിയായി മാറുന്ന ആത്മഹത്യ ഗെയിം സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്ലേഡ് കൊണ്ടും, കോമ്പസ് കൊണ്ടും കൈയില്‍ ചിത്രങ്ങള്‍ വരയുന്ന വിദ്യാര്‍ത്ഥികളെ കൊല്ലം ജില്ലയിലെ ചില സ്‌കൂളുകളിലാണ് കണ്ടെത്തിയത്.
ഈ ചോരക്കളിയില്‍ മുന്നില്‍ നില്‍ക്കുന്നത് പെണ്‍കുട്ടികളാണ്. രക്തം പൊഴിയത്തക്ക വിധം ബ്ലേഡ് കൊണ്ട് കൈത്തണ്ടയില്‍ പേരോ ചിത്രങ്ങളോ വരയുകയാണ് രീതി. ഹൈസ്‌കൂള്‍ തലത്തിലുള്ള പെണ്‍കുട്ടികളുടെ കൈത്തണ്ടയില്‍ ഇത്തരം ചിത്രങ്ങള്‍ കണ്ടെത്തുകയും എന്നാല്‍ പ്രശ്‌നം സങ്കീര്‍ണമാക്കാതെ അധ്യാപകര്‍ തന്നെ ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. കൂട്ടുകാരുടെ പ്രേരണയാലാണ് കുട്ടികള്‍ ഇങ്ങനെ ചെയ്തതെന്നാണ് വിശദീകരണം.ജില്ലയിലെ മറ്റു പല സ്‌കൂളുകളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നിട്ടുള്ളതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.ബ്ലൂ വെയ്ല്‍ കൊലയാളി ഗെയിമിനെതിരെ രാജ്യസഭയില്‍ നടപടി ആവശ്യം
ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന ബ്ലു വെയ്ല്‍ ഗെയിമിനിതെിരെ രാജ്യസഭയില്‍ പരാമര്‍ശം. ഇത്തരം കൊലയാളി ഗെയിമുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി എംപി അമര്‍ ശങ്കര്‍ ആവശ്യപ്പെട്ടു. ശൂന്യവേളയിലാണ് അമര്‍ വിഷയം ഉന്നയിച്ചത്. ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച് മുംബൈ സ്വദേശിയായ കൗമാരക്കാരന്‍ ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അമര്‍ ഇക്കാര്യം രാജ്യസഭയില്‍ ഇന്നയിച്ചത്.
അമ്പത് ദിവസം ബ്ലൂ വെയ്ല്‍ ഗെയിം കളിച്ച മന്‍പ്രീത് എന്ന ഒന്‍പതാം €ാസ് വിദ്യാര്‍ത്ഥിയാണ് ജീവനൊടുക്കിയത്. ഗെയിം കളിച്ച മന്‍പ്രീത് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. ഇതേ ഗെയിം കളിച്ച് മറ്റ് രാജ്യങ്ങളില്‍ നടന്ന ആത്മഹത്യകളുടെ കണക്കും മന്‍പ്രീത് രാജ്യസഭയില്‍ വെളിപ്പെടുത്തി. അമേരിക്ക, റഷ്യ, ഇംണ്ട്, ഇറ്റലി എന്നിവടങ്ങളിലായി 130 പേര്‍ ജീവനൊടുക്കിയെന്നാണ് കണക്ക്. ബ്ലൂ വെയ്ല്‍ കളിച്ച് ഇന്ത്യയില്‍ ജീവനൊടുക്കിയ ആദ്യ വ്യക്തിയാണ് മന്‍പ്രീത് എന്നാണ് വിലയിരുത്തല്‍.
അന്ധേരിയിലെ ഒരു കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയാണ് മന്‍പ്രീത് ജീവനൊടുക്കിയത്. അതുകൊണ്ടുതന്നെ എല്ലാ രക്ഷിതാക്കളും ഇത്തരത്തിലുള്ള ഗെയിമുകളെക്കുറിച്ച് മനസ്സിലാക്കുകയും കുട്ടികളുടെ കമ്പ്യൂട്ടറുകൾ, സ്മാർട്ട്‌ഫോണുകൾ എന്നിവയിൽ ഇത്തരം ഗെയിമുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ അവ നീക്കം ചെയ്യുകയും വേണം. കുട്ടികൾ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും കമ്പ്യൂട്ടർ ഗെയിം കളിക്കുമ്പോഴും കൂടുതൽ ശ്രദ്ധകൊടുക്കേണ്ടതും വളരെ അത്യാവശ്യമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....