നീലക്കുറുക്കന്റെ തട്ടിപ്പ് മറ്റ് മൃഗങ്ങള്‍ തിരിച്ചറിഞ്ഞത് പൗര്‍ണ്ണമി രാത്രിയില്‍ മനസറിയാതെ കൂവിപ്പോയപ്പോഴാണ്.ഇതുപൊലെയാണ് പലരുടെയും കാര്യം.ചുറ്റുപാടുകളേയും കൂടെയുള്ളവരേയും ഒക്കെ മറന്ന് സഹജമായ സ്വഭാവംപുറത്തെടുക്കും.സമാനമായ സംഭവമാണ് ചൊവ്വാഴ്ച കൊച്ചി മെട്രോയിലുണ്ടായത്. മെട്രോയ്ക്കു വേണ്ടി ഏറ്റവും മുന്‍പന്തിയില്‍ നിന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മെട്രോയില്‍ ജനകീയ യാത്ര നടത്താനെത്തിയത് കാവ്യനീതിയാണ്.പക്ഷെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കന്നിയാത്ര ആഘോഷമാക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോയില്‍ അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. മെട്രോയുടെ പ്രവര്‍ത്തനങ്ങളെ തന്നെ താറമാറാക്കും വിധമാണ് അതിക്രമ ങ്ങള്‍ അരങ്ങേറിയത്. സുരക്ഷാജീവനക്കാരുടെ നിര്‍ദേശം വകവച്ചില്ല.മെട്രോ സ്റ്റേഷനുകളിലെ സംവിധാനങ്ങള്‍ തടസപ്പെടുത്തുകയും താറുമാറാക്കുകയും ചെയ്തു.
പ്രവേശന കൗണ്ടറിലെ ക്രോസ്ബാറുകള്‍ തകര്‍ത്തു. എസ്‌കലേറ്റര്‍ കേടാക്കി. സുരക്ഷാ പരിശോധനയ്ക്കുള്ള മെറ്റല്‍ ഡിറ്റക്ടറുകള്‍ തിരക്കില്‍ ഇളകിയാടി. ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ ഗേറ്റുകള്‍ തുറന്നുവയ്‌ക്കേണ്ടിവന്നു. പ്രവര്‍ത്തകര്‍ ഇടിച്ചുകയറിയതോടെ എസ്‌കലേറ്ററുകള്‍ സ്തംഭിച്ചു. സുരക്ഷാ പരിശോധനകള്‍ ഒന്നുമില്ലാതെ യുഡിഎഫ് പ്രവര്‍ത്തകര്‍ മെട്രോ സ്റ്റേഷനിലേക്ക് ഇടിച്ചുകയറി. അപകടകരമായ രീതിയില്‍ പ്‌ളാറ്റ്‌ഫോമില്‍വരെ തിരക്കും ബഹളവുമായി. പലരും പ്‌ളാറ്റ്‌ഫോമിലെ മഞ്ഞവര മറികടന്ന് ട്രാക്കിനടുത്ത് എത്തിയത് കനത്ത അപകടഭീഷണി ഉയര്‍ത്തി. 925 പേര്‍ക്ക് കയറാവുന്ന മെട്രോയില്‍ 1500 പേര്‍ ഇടിച്ചു കയറി. ഇതില്‍ 200 പേര്‍ മാത്രമാണ് ടിക്കറ്റെടുത്തത്. സ്റ്റേഷനില്‍ മുദ്രാവാക്യംവിളി പാടില്ലെന്നാണ് ചട്ടം. ഇതു സൂചിപ്പിച്ച് അറിയിപ്പു നല്‍കിയെങ്കിലും കോണ്‍ഗ്രസുകാര്‍ ഒരുമണിക്കൂറോളം സ്റ്റേഷനുകളില്‍ മുദ്രാവാക്യം വിളിച്ചു.
നാം പൊതു സ്ഥലങ്ങളിലെങ്ങനെ സംസ്‌ക്കാരം കാത്തു സൂക്ഷിക്കുന്നതെന്നറിയാന്‍ ഒരു സാധാരണ ട്രെയിനിന്റെ ബാത്‌റൂമില്‍ കയറി നോക്കിയാല്‍ മതി.അത്തരത്തിലുള്ള കാര്യങ്ങള്‍ ഒഴിവാക്കാനാണ് മെട്രോ കോച്ചുകളില്‍ ടൊയ്‌ലറ്റുകളില്ലാത്തത്.കാള കളിമണ്‍ പാത്രകടയില്‍ കയറിയപോലെ,എന്നൊരു ചൊല്ല് ചൈനക്കാര്‍ക്കിടയിലുണ്ട്,അതുപോലെ ആയി കഴിഞ്ഞ ദിവസത്തെ കോണ്‍ഗ്രസുകാരുടെ മെട്രോ യാത്ര. നാണക്കേട് എന്നല്ലാതെ മറ്റൊന്നും ഇതിനെ വിശേഷിപ്പിക്കാന്‍ പറ്റില്ല. പ്രവര്‍ത്തകര്‍ ക്യൂ നിന്ന് എല്ലാ സംവിധാനങ്ങളെയും പാലിച്ചുകൊണ്ട് കയറിയിരുന്നെങ്കില്‍ അത് പുതിയൊരു സംസ്‌ക്കാരത്തിന്റെ തുടക്കമായേനേ,അന്തസുള്ള ഒരു സമര മാര്‍ഗ്ഗത്തിന്റെയും
മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞതുപോലെ ,കൊച്ചി മെട്രോ കേരളത്തിലേക്ക് ഒരു പുതിയ സംസ്‌ക്കാരത്തിന്റെ വരവിനെയാണ് സൂചിപ്പിക്കുന്നത്.അല്ലാതെ കേവലം ഒരു ആധുനിക വാഹനത്തിനെയല്ല. ഉന്നത നിലവാരത്തിലുള്ള നാഗരികതയിലേക്കു തുറക്കുന്ന മഹാവിസ്മയമാണ് മെട്രോ.അതുകൊണ്ട് ഈ മഹാനഗരത്തിന്റെ മാത്രമല്ല കേരളത്തിന്റെ തന്നെ ഭാവിയാണ് മെട്രോ.അത് സംസ്‌ക്കാരത്തോടെ കാത്തു സൂക്ഷിക്കാന്‍ ഓരോ മലയാളിയും ബാധ്യസ്ഥനാണ്.ഇതില്‍ തൂവെള്ള വസ്ത്രം ധരിക്കുന്ന രാഷ്ട്രീയക്കാരും പെടും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....