മലപ്പുറം : ശമ്പളമായി ലഭിക്കുന്ന പണത്തിന്റെ ഒരുവിഹിതം ജോലിചെയ്യുന്ന സ്‌കൂളിനുവേണ്ടി വിനയോഗിക്കാന്‍ അദ്ധ്യാപക സംഘടന . കേരളത്തിലെ ഏറ്റവും വലിയ അധ്യാപക സംഘടനയായ കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎസ്ടിഎ) ആണ് സ്‌കൂളുകളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു ഈ സംരഭത്തിന് തുടക്കം കുറിക്കുന്നത്.
കഴിഞ്ഞ വര്‍ഷം കോട്ടയത്ത് വിദ്യാര്‍ത്ഥി സംഘടനായ എസ് എഫ് ഐ ഒരു സ്‌കൂളിന്റെ ചുമതല ഏറ്റെടുത്തിരുന്നു അതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ നീക്കവും. സ്‌കൂള്‍ ഹൈടെക് ആക്കുന്നതടക്കം മികച്ച സൌകര്യങ്ങളാണ് കെഎസ്ടിഎ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. അഞ്ച് കംപ്യൂട്ടറുകളുള്ള കംപ്യൂട്ടര്‍ ലാബാണ് ഇതില്‍ പ്രധാനം. നാലു ക്ളാസ്മുറികളില്‍ പ്രൊജക്ടര്‍ സ്ഥാപിച്ചു. ലൈബ്രറിയും പൂന്തോട്ടവും ഒരുക്കി. ഒരു ക്ളാസ്മുറി ശീതീകരിക്കാനുള്ള പദ്ധതിയുമുണ്ട്.
പദ്ധതിക്ക് ഇന്ന് തുടക്കമാവും മലപ്പുറം ജില്ലയില്‍ 21 സ്‌കൂളുകള്‍ ഏറ്റെടുക്കും. ജനകീയ കൂട്ടായ്മയിലൂടെ സ്‌കൂളുകളെ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. സ്മാര്‍ട്ട് ക്ളാസ്റൂമുകള്‍, ജൈവവൈവിധ്യ പാര്‍ക്ക്, ലൈബ്രറി, എന്നിങ്ങനെ മികച്ച പഠനസൌകര്യങ്ങള്‍ ഒരുക്കും.
തിരൂര്‍ ഉപജില്ലയില്‍ ജിഎല്‍പിഎസ് അന്നാറ, എഎംഎല്‍പിഎസ് ആലത്തിയൂര്‍ എന്നീ സ്‌കൂളുകള്‍ ഏറ്റെടുക്കും. താനൂരില്‍ എഎംഎല്‍പിഎസ് അയ്യായ, ജിഎംഎല്‍പിഎസ് പനങ്ങാട്ടൂര്‍, പരപ്പനങ്ങാടി ജിഎല്‍പിഎസ്, വേങ്ങരയില്‍ പരപ്പൂര്‍ ഈസ്റ്റ് എഎംഎല്‍പിഎസ്, കൊയപ്പ ജിഎല്‍പിഎസ് എന്നീ സ്‌കൂളുകള്‍ ഏറ്റെടുക്കുന്നവയില്‍പെടും. കൊണ്ടോട്ടിയില്‍ നെടിയിരുപ്പ് ജിഎംഎല്‍പിഎസ്, കീഴിശേരിയില്‍ വിളയില്‍പറപ്പൂര്‍ ജിഎല്‍പിഎസ്, പൊന്നാനിയില്‍ താമരശേരി എംഎംഎല്‍പിഎസ്, എടപ്പാള്‍ മോതൂര്‍ ജിബിഎല്‍പിഎസ്, കുറ്റിപ്പുറം കാട്ടിലങ്ങാടി ജിഎല്‍പിഎസ്, മേലാറ്റൂരില്‍ തേലക്കാട് ജിഎല്‍പിഎസ് എന്നിവയും കെഎസ്ടിഎ ഏറ്റെടുക്കുന്നുണ്ട്.
അരീക്കോട് ഊര്‍ങ്ങാട്ടിരി എഎല്‍പിഎസ്, മഞ്ചേരി കരുവമ്പുറം ജിഎല്‍പിഎസ്, നിലമ്പൂര്‍ മേപ്പാടം ജിഎല്‍പിഎസ്, കൂറ്റമ്പാറ എകെഎംഎല്‍പിഎസ്, വണ്ടൂര്‍ എടപ്പാലം എഎംഎല്‍പിഎസ്, പെരിന്തല്‍മണ്ണ പാറക്കല്‍മുക്ക് ജിഎല്‍പിഎസ്, മങ്കട കുറുവ ജിഎല്‍പിഎസ്, മലപ്പുറം പെരുമ്പലം എഎംഎല്‍പിഎസ് എന്നിവയാണ് ഏറ്റെടുക്കുന്ന സ്‌കൂളുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....