പി എസ് രാജേഷ്
കൊച്ചി : കേരളത്തിന്റെ വികസനക്കുതിപ്പിലെ നാഴികക്കല്ലായി കൊച്ചി മെട്രോ ഇന്ന് യാഥാര്‍ഥ്യമാകുന്നു. സംസ്ഥാനത്തിന്റെ മുഖച്ഛായതന്നെ മാറ്റുന്ന; കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായാണ് ടെയിന്‍ എത്തുന്നത്.
എന്നാല്‍ ഇതിനു പിന്നാലെ കൊച്ചയിലെ ഗതാഗത രംഗത്ത് വന്‍ പരിഷ്‌കാരത്തിനാണ് സേസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന സൂചന ലഭിച്ചു കഴിഞ്ഞു. ആലുവ മുതല്‍ വൈറ്റില വരെ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് പൊതു ഗതാഗത സംവിധാനം ശക്തമാക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് ഗതാഗതവകുപ്പിന് നല്‍കികഴിഞ്ഞു. മെട്രോ ഓടിത്തുടങ്ങുന്നതോടെ കൊച്ചിയിലെ പൊതുഗതാഗത മാര്‍ഗം അസാധാരണമാംവിധം ശക്തിപ്പെടുകയാണ്. ഇത് നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലേക്ക് നയിക്കണമെങ്കില്‍ ജനങ്ങള്‍ സ്വകാര്യവാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത ഉപയോഗത്തില്‍നിന്ന് പൊതു ഗതാഗതസംവിധാനത്തെ ആശ്രയിക്കുന്നതിലേക്ക് എത്തണം. ഒരാള്‍ക്ക് ഒരു വാഹനം എന്ന നില മാറണം. ഇന്നുള്ള ഗതാഗതസംവിധാനങ്ങളുടെ ഫലപ്രദമായ സംയോജനവും പുനഃക്രമീകരണവും സാധ്യമാകണമെന്നാണ് ഇതില്‍ പറയുന്നത്.
കെ. എസ് ആര്‍. ടി യുടെ എ സി ബസ് ഇലക്ട്രിക് ബസ്സുകള്‍ അടക്കമുള്ള വന്‍ പദ്ധതിക്കാണ് രൂപം കൊടുത്തിരിക്കുന്നത്. തൃശൂര്‍ മുതല്‍ അരൂര്‍ വരെ ആയിരം ബസ്സുകള്‍ നിരത്തിലറക്കി പൊതു ഗതാഗത സംവിധാനത്തിലേക്ക് ജനത്തിനെ എത്തിക്കാനാണ് തീരുമാനം. അതിനൊപ്പം ഓട്ടോറിക്ഷകള്‍ക്കും, ടാക്സികള്‍ക്കും മൂക്കുകയര്‍ വീഴും. ഡീസല്‍ വണ്ടികളെയാവും ആദ്യം നഗരത്തില്‍ നിന്ന് മാറ്റുക. സ്വകാര്യ കാറുകള്‍ നഗരത്തിലൂടെ കറങ്ങുന്നതിനും പതുക്കെ നിയന്ത്രണം കൊണ്ടുവരാനും ആലോചനയുണ്ട്.
ഒരു യാത്രാമാര്‍ഗം എന്ന നിലയിലല്ല കൊച്ചി മെട്രോയുടെ ആസൂത്രണം. വിനോദസഞ്ചാര ഭൂപടത്തില്‍ കേരളത്തിന്റെ പ്രാധാന്യം വര്‍ധിപ്പിക്കാന്‍ മെട്രോ ഗുണം ചെയ്യും. സൌരോര്‍ജപദ്ധതികളും ഗ്രീന്‍ മെട്രോ എന്ന ആശയത്തിനിണങ്ങുംവിധം രൂപകല്‍പ്പന ചെയ്ത ഉദ്യാനങ്ങളുമായി പുതിയ കാലത്തിന് അനുയോജ്യമാംവിധമാണ് മെട്രോ യാഥാര്‍ഥ്യമാകുന്നത് . കൊച്ചി ജലമെട്രോ പദ്ധതിക്ക് സര്‍ക്കാര്‍ രൂപംനല്‍കിയിട്ടുണ്ട്. അതുകൂടി സാക്ഷാല്‍ക്കരിക്കപ്പെടുമ്പോള്‍ കൊച്ചി നഗരം കേരളത്തിന്റെ വിനോദസഞ്ചാര തലസ്ഥാനമായി മാറും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....