ഒരു പുതിയ കുതിപ്പിന് സാക്ഷ്യം വഹിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും കൊച്ചി ഒരുങ്ങി കഴിഞ്ഞു.കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് ഉദ്യോഗസ്ഥര്‍ മെട്രോ ഉദ്ഘാടനത്തിന്റെ അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാക്കി.
ഒരു പുതിയ കുതിപ്പിന് സാക്ഷ്യം വഹിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും കൊച്ചി ഒരുങ്ങി കഴിഞ്ഞു.കൊച്ചി മെട്രോ റെയില്‍ കോര്പറേഷന് ഉദ്യോഗസ്ഥര്‍ മെട്രോ ഉദ്ഘാടനത്തിന്റെ അന്തിമ ഒരുക്കങ്ങള്‍ പൂര്‍ത്തിയായാക്കി.
സ്വാഗതം
എറണാകുളം മറൈന്‍ ഡ്രൈവില്‍ 2012-ല്‍ മെട്രോയുടെ തറക്കല്ലിടല്‍ ചടങ്ങിനിടെ ആദ്യ യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. ചടങ്ങിനെത്തിയ 2000 അതിഥികള്‍ക്ക് ക്ഷണക്കത്തിനൊപ്പമാണ് ടിക്കറ്റ് നല്‍കിയത്. ആ ടിക്കറ്റുമായി എത്തുന്നവര്‍ക്കെല്ലാം മെട്രോയില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കും. ടിക്കറ്റ് കൈവശമുള്ളവര്‍ക്ക് കെ.എം.ആര്.എല്ലിന്റെ ഓഫീസിലെത്തി അവ കൈമാറി യാത്രാ ടിക്കറ്റുകള്‍ വാങ്ങാം. തുടര്‍യാത്ര പേടിേക്കണ്ട
മെട്രോയില്‍ വന്നിറങ്ങുന്നവര്‍ തുടര്‍ യാത്രയെക്കുറിച്ച് പേടിേക്കണ്ട. മെട്രോ സ്റ്റേഷനുകളില്‍ നിന്നെല്ലാം തുടര്‍ യാത്രയ്ക്കായി ഫീഡര്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. മെട്രോയുടെ ഫീഡറായി 101 ബസുകള്‍ നല്‍കാമെന്നാണ് കെ.എസ്.ആര്.ടി.സി. അറിയിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ ഇതില്‍ 31 ബസ്സുകള്‍ നല്‍കും. മെട്രോ സ്റ്റേഷനുകളോടു ചേര്‍ന്ന് പാര്‍ക്കിങ് സൗകര്യവുമുണ്ടാകും. പാലാരിവട്ടത്ത് കെ.എസ്.ഇ.ബി.യുടെ കൈവശമുള്ള ഭൂമി ഏറ്റെടുത്ത് പാര്‍ക്കിങ് ഒരുക്കാനുള്ള ശ്രമത്തിലാണ്. ആലുവ-പാലാരിവട്ടം. 3,750 കോടി
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ നിര്‍മാണത്തിനായി 3,750 കോടി രൂപയാണ് ചെലവ്. പദ്ധതി രൂപരേഖ തയ്യാറാക്കിയ സമയത്ത് ആലുവ മുതല്‍ പേട്ട വരെ നിര്‍മാണച്ചെലവ് 5,182 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. ഇത് 5,687.79 കോടി രൂപയായി വര്‍ധിച്ചു. മെട്രോയില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയില്‍ വന്ന മാറ്റം മൂലമുണ്ടായ വര്‍ധനയാണിത്.
ജല മെട്രോ
ഈ മാസം 30 ന് ഡല്‍ഹിയില്‍ ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ജല മെട്രോയുടെ ജനറല്‍ കണ്‍സള്‍ട്ടന്റ് നിയമനത്തിന് അംഗീകാരമാകും. ജല മെട്രോയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളിലൊന്നാണ് ജല മെട്രോ. രാജ്യത്തിന് പുതുമയാണിത്. പത്തു പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് ജല മെട്രോ ആസൂത്രണം ചെയ്യുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിനാവശ്യമായ ബോട്ടുകള്‍ ഒരു വര്‍ഷത്തിനകം കൊച്ചിയിലെത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....