സൂര്യന്‍ അസ്തമിയ്ക്കാത്ത ലണ്ടന്‍ നഗരത്തിലാണ് ആദ്യമായി മെട്രോ റെയിലെന്ന സ്വപ്നത്തിന്റെ യാത്ര തുടങ്ങുന്നത്.പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ കാലഘട്ടത്തില്‍ അതായത് 1863ഓടെയാണ് അടിപ്പാതകള്‍ വഴി തുരങ്കം നിര്‍മിച്ചാണ് ലണ്ടനില്‍ മെട്രോ റെയില്‍ ഓടി തുടങ്ങുന്നത്.പിന്നീട് സമ്പൂര്‍ണ വൈദ്യുതീകരിച്ച മെട്രോ 1890 ലും ഓടി തുടങ്ങി.അതാണ് മെട്രോയുടെ ആദ്യ ചരിത്രം.മെട്രോ സംവിധാനത്തിലെ ഏറ്റവും നീളം കൂടിയ സംവിധാനമുള്ളത് ചൈനയിലെ ഷാങ്ഹായ് മെട്രോയുടേതാണ്.അതായത് 14 ലൈനുകളിലായി 588 കിലോമീറ്റര്‍ ദൂരവും 364 സ്റ്റേഷനുകളുമാണുള്ളത്.1993 ലാണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത്.2016 ലെ കണക്കനുസരിച്ച് 92 ലക്ഷമാളുകളാണ് ദിവസേന മെട്രോയില്‍ യാത്ര ചെയ്യുന്നത്.ചൈനയിലെ തന്നെ ബിജിംഗിലെ ബീജിംഗ് സബ് വേയാണ് ഏറ്റവും തിരക്കേറിയ മെട്രോ.അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി സബ് വേയും തിരക്കേറിയ സ്റ്റേഷന്‍ തന്നെ. നിലവില്‍ 55 ലോകരാജ്യങ്ങളിലെ 157 വന്‍ നഗരങ്ങളിലായി 160 മെട്രോ സംവിധാനമാണ് ഇന്ന് നിലവിലുള്ളത്. രാജ്യാന്തര ഗതാഗത അസോസിയേഷന്റെ നിര്‍വ്വചനമനുസരിച്ച് മെട്രോ റെയിലിനെ വിശേഷിപ്പിക്കുന്നതിങ്ങനെയാണ് ആധുനിക നഗരവാസികള്‍ക്കൊരു ആധുനിക ഗതാഗത സംവിധാനംമെന്നാണ്
മെട്രോയില്‍ ഇന്‍ഡ്യ യാത്ര തുടങ്ങിയിട്ട് ഏതാണ്ട് 32 കൊല്ലം പിന്നിട്ടു.അതായത് 1984 ല്‍ കൊല്‍ക്കത്തയിലാണ് ആദ്യ മെട്രോ ഓടി തുടങ്ങിയത്.ആദ്യ വിപുലീകരിച്ച മെട്രോ സംവിധാനം 1995 ല്‍ ചെന്നൈയിലെത്തി.ആദ്യ ഘട്ടത്തില്‍ വളരെ ചെറിയ ദൂരം മാത്രമാണ് ചെന്നൈയില്‍ ഒരുക്കിയത്.2006ലെ ദേശീയ നഗരവികസന പദ്ധതി പ്രകാരം 2 കോടിയിലധികം ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന നഗരങ്ങളില്‍ മെട്രോ വേണമെന്ന നിര്‍ദ്ദേശം വന്നു.എന്നാല്‍ 2014 ആയതോടെ രാജ്യത്ത് 1 കോടി ജനങ്ങള്‍ പാര്‍ക്കുന്ന നഗരങ്ങളില്‍ ഗതാഗത സംവിധാനം മെച്ചപ്പെടുത്താന്‍ കേന്ദ്ര സഹായത്തോടെ മെട്രോ സ്ഥാപിക്കാമെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു നിര്‍ദ്ദേശിച്ചു.രാജ്യത്തെ അമ്പതു നഗരങ്ങളില്‍ മെട്രോ സ്ഥാപിക്കാനുള്ള പദ്ധതിയ്ക്ക് 2015 ല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതി ലഭിച്ചു.അന്‍പതു ശതമാനം സംസ്ഥാന സര്‍ക്കാരും ബാക്കി അന്‍പത് കേന്ദ്ര സര്‍ക്കാരും നല്‍കാമെന്ന വാഗ്ദാനമാണ് നല്‍കിയിരിക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....