പ്രണബ് മുഖര്‍ജി സ്ഥാനമൊഴിയുന്നതോടെ ഒഴിവുവരുന്ന രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആരേ മല്‍സരിപ്പിക്കണമെന്ന നെട്ടോട്ടത്തിലാണ് കേന്ദ്രം ഭരിക്കുന്നവരും മുഖ്യ പ്രതിപക്ഷമുള്‍പ്പടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍.രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യുപിഎയുടെ സഹായം തേടി രാജ്‌നാഥ് സിംഗ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തു.രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആരാണ് മല്‍സരിക്കുന്നതെന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകാത്തതു കൊണ്ട് സോണിയ ഇതു സംബന്ധിച്ച് ബിജെപി നേതാക്കളോട് കൂടുതലായി ഒന്നും സംസാരിച്ചിട്ടുമില്ല.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി നിരവധി പേരുടെ പേരുകള്‍ ഉയരുന്നുണ്ട്. ബിജെപി മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി ,ജാര്‍ഖണ്ഡില്‍ നിന്നുള്ള ആദിവാസി നേതാവ് ദ്രൗപദി മൊമു,സുഷമാ സ്വരാജ്,അരുണ്‍ ജെയ്റ്റ്‌ലി,മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ അങ്ങനെ നിരവധി പേരുകളാണ് ഇപ്പോള്‍ എന്‍ഡിഎ ക്യാമ്പ് സജീവമായി പരിഗണിക്കുന്നത്.
എന്നാല്‍ ആര്‍ എസ് എസിന് പ്രിയം എല്‍കെ അദ്വാനിയോടൈന്നത് പരസ്യമായ രഹസ്യവും.അതുപോലെ തന്നെ ബിജെപി നേതൃത്വത്തിനും അദ്വാനിയോട് പ്രത്യേകിച്ച് വിമുഖത ഇല്ല താനും.നരേന്ദ്ര മോദിയ്ക്കു മുകളില്‍ ഏതെങ്കിലും കാരണവശാല്‍ ഒരു നേതാവ് ബിജെപിയിലുണ്ടെങഅകില്‍ അത് ലാല്‍ കൃഷ്ണ അദ്വാനി മാത്രമാണ്.എന്നാല്‍ മോദി പ്രഭാവം ഇന്‍ഡ്യയൊട്ടാകെ അലയടിക്കുന്ന സാഹചര്യത്തില്‍,അഥവാ അദ്വാനി രാഷ്ട്രപതിയായാല്‍ സര്‍ക്കാരിന്റെ ആഭ്യന്തര കാര്യങ്ങള്‍ പ്രതിസന്ധിയില്ലാതെ മുന്നോട്ടു പോകുകയും ചെയ്യും.മാത്രമല്ല കപ്പിനും ചുണ്ടിനുമിടയില്‍ പ്രധാനമന്ത്രി പദം നിഷേധിക്കപ്പെട്ട അദ്വാനിയ്ക്ക് പാര്‍ട്ടി നില്‍കുന്ന പരമോന്നത സ്ഥാനം തന്നെയാകും അത്.എന്നാല്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോട് സമവായം തേടിയിരിക്കുന്ന ബിജെപിയ്ക്ക് അദ്വാനിയെയാണ് തീരുമാനിക്കുന്നതെങ്കില്‍ അതിന് അനുകൂല തീരുമാനം കോണ്‍ഗ്രസ് എടുത്തേക്കില്ല.അദ്വാനിയുടെ തീവ്ര ഹിന്ദുത്വ മുഖവും അതുപോലെ തന്നെ അയോധ്യ കേസില്‍ അദ്ദേഹത്തിന്റെ പങ്കും കോണ്‍ഗ്രസിന്റെ മതനിരപേക്ഷ നിലപാടിന് വെല്ലുവിളിയാകും.
1942 ല്‍ ആര്‍ എസ് എസ് പ്രചാരകനായി തുടക്കം കുറിച്ച അദ്വാനിയല്ലാതെ മറ്റൊരേയാകും രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ആര്‍എസ്എസിനു നിര്‍ദ്ദേശിക്കാനാകുക.എന്തായാലും ഈ മാസം 23 വരെ കാത്തിരിക്കാം.എന്നാല്‍ രാഷ്ട്രപതിയാകാന്‍ ഇല്ലെന്ന നിലപാടിലാണ് ലാല്‍ കൃഷ്ണ അദ്വാനി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....