News Beyond Headlines

30 Saturday
November

ജേക്കബ് തോമസ് ഇനി കേരളത്തിന് ആരാകും?

വിവാദങ്ങള്‍ക്കും അവധിയ്ക്കും വിട നല്‍കി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഈ മാസം 19 ന് ജോലിയില്‍ പ്രവേശിയ്ക്കും.മൂന്നുമാസത്തെ തുടര്‍ച്ചയായ അവധിയ്ക്കു ശേഷമാണ് അദ്ദേഹം തിരികയെത്തുന്നത്.എന്നാല്‍ ഏതു സ്ഥാനത്തേക്കാണ് ജേക്കബ് തോമസിനെ അവരോധിക്കുന്നത് എന്ന കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനമായിട്ടില്ല.എന്നാല്‍ സര്‍ക്കാര്‍ കാര്യം മുറപോലെ എന്ന നിലയിലാണ് ജേക്കബ് തോമസിന്റെ നിലപാട്
ടിപി സെന്‍കുമാര്‍ ജൂണ്‍ 30 ന് വിരമിക്കാനിരിക്കെ ആരാകും സംസ്ഥാന മേധാവിയെന്ന ചോദ്യം സര്‍ക്കാരിനു മുന്നില്‍ നിലനില്‍ക്കയാണ് അവധി മതിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ ജേക്കബ് തോമസിന്റെ തിരിച്ചു വരവ് എന്നതും ശ്രദ്ദേയമാണ്.നിലവില്‍ സംസ്ഥാനത്ത് സര്‍വ്വീസിലുള്ള ഐപിഎസുകാരില്‍ സീനിയോററ്റി അനുസരിച്ച് ജേക്കബ് തോമസാണ് മുന്നില്‍.ജേക്കബ് തോമസിന്റെ ഒഴിവിലും സെന്‍കുമാറിന്റെ തിരിച്ചുവരവിലും സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറെന്ന സുരക്ഷിത സ്ഥാനത്ത് അവരോധിച്ചിരിക്കുന്ന മുന്‍ പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ നിലവില്‍ രണ്ടാംസ്ഥാനത്താണ്.സംസ്ഥാന പൊലീസ് മേധാവിയായിരിക്കെ നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച ബഹ്‌റയെ,ആഭ്യന്തര മന്ത്രി കൂടിയായ പിണറായിയുടെ വിശ്വസ്തനെങ്കിലും സിപിഎമ്മിന് താല്‍പര്യമില്ല.അതുകൊണ്ട് തന്നെ ബഹ്‌റയെ പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ സാധ്യതയില്ല.
സീനിയോററ്റി പ്രകാരം നിയമനം നല്കുപന്നതാണ് ഉചിതമെന്ന നിലപാടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍, ബഹ്റക്ക് തന്നെ വീണ്ടുമൊരു അവസരം നല്കുാമോ എന്നാണ് പൊലീസ് സേനയെ പോലെ തന്നെ രാഷ്ട്രീയ കേന്ദ്രങ്ങളും ഉറ്റുനോക്കുന്നത്. നിലവിലെ പുസ്തക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ജേക്കബ് തോമസിനെയും പെയിന്റ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ബഹ്റയെയും പൊലീസ് മേധാവിയാക്കരുതെന്നാണ് സിപിഎം നേതൃത്ത്വത്തിലെ പ്രബല വിഭാഗം ആഗ്രഹിക്കുന്നത്. പൊലീസ് ഭരണം മോശമായതും ചീത്തപ്പേര് ഉണ്ടാക്കിയതും ബഹ്റയുടെ കാലത്തായതിനാല്‍ ഒരു കാരണവശാലും വീണ്ടുമൊരു പരീക്ഷണത്തിന് മുതിരരുത് എന്നതാണ് പാര്ട്ടി നിലപാട്.
വിജിലന്‍സ് ഡയറക്ടറായിരിക്കെ തന്നെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും തുടര്‍ന്ന് അവധിയിലിരിക്കെ പുസ്തകവിവാദമുണ്ടാക്കുകയും ചെയ്ത് ജേക്കബ് തോമസിനോട് പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവര്‍ക്ക് കടുത്ത വിരോധമുണ്ടു താനും.അനാവശ്യമായി വിവാദം സൃഷ്ടിക്കുന്ന ജേക്കബ് തോമസിനെ താക്കോല്‍ സ്ഥാനത്തിരുത്തുന്നതിനോട് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്‍മാര്‍ കടുത്ത എതിരഭിപ്രായമാണ് ഉന്നയിച്ചിരിക്കുന്നത്.ഇപ്പോള്‍ ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കുന്ന ഹേമചന്ദ്രനെ പൊലീസിന്റെ തലപ്പത്തെക്കുന്നതില്‍ പാര്‍ട്ടിയ്ക്ക് അനുകൂല നിലപാടാണ്.അദ്ദേഹം 86 ഐപിഎസ് ബാച്ചിലാണ് പുറത്തിറങ്ങിയത്.എന്നാല്‍ കേരളാ കേഡറിലുള്ള 86 ബാച്ചിലെ എം സി അസ്താന ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി കേരളത്തിലെത്തിയത് ഹേമചന്ദ്രന് തിരിച്ചടിയാണ്.ജേക്കബ് തോമസിനെ സുരക്ഷിതസ്ഥാനത്തിരുത്തിയാല്‍ അസ്താന പൊലീസ് മേധാവിയാകും.പക്ഷെ ആ സുരക്ഷിത സ്ഥാനം കണ്ടെത്തുന്നതാണ് സര്‍ക്കാരിന് തലവേദന
. ജേക്കബ് തോമസ് കടക്കേണ്ട മറ്റൊരു കടമ്പ അമേരിക്കയില്‍ പോയിരിക്കുന്ന അരുണ്‍കുമാര്‍ സിന്‍ഹയാണ്.നിലവില്‍ സെന്‍കുമാറിന് പിന്നാലെ പൊലീസ് മേധാവിയാകാന്‍ യോഗ്യത സിന്‍ഹയ്ക്കാണ്.പക്ഷെ അദ്ദഹം ജൂണ്‍ 30 ന് മുന്‍പ് റിപ്പോര്‍ട് ചെയ്താല്‍ മാത്രമേ പൊലീസ് മേധാവി സ്ഥാനത്തേയ്ക്കു പരിഗണിക്കാനാകൂ.
സിന്‍ഹ തിരിച്ചു വരാതെയിരിക്കുകയും ബെഹ്‌റയെയും ജേക്കബ് തോമസിനെയും പരിഗണിക്കാതിരിക്കുകയും ചെയ്താല്‍ മലയാളിയല്ലാത്ത അസ്താന മേധാവിയാകും .അല്ലെങ്കില്‍ സിന്‍ഹ തിരിച്ചു വന്നാല്‍ അദ്ദേഹമാകും.രണ്ടായാലും നേട്ടം ടോമിന്‍ ജെ തച്ചങ്കരിക്ക് കോളാണ്.തച്ചങ്കരിയെ മുന്‍നിര്‍ത്തിയാകുംപൊലീസ് ഭരണം മുന്നോട്ട് പോകും.
ഇപ്പോഴും മുഖ്യമന്ത്രിക്ക് ജേക്കബ് തോമസിനോട് താല്പ്ര്യ കുറവൊന്നുമില്ല. കോടിയേരിക്കാവട്ടെ ബഹ്റയോട് വലിയ താല്പനര്യവുമില്ല. പാര്ട്ടി താല്പലര്യപ്രകാരമാണ് പൊലീസ് മേധാവിയുടെ നിയമനമെങ്കില്‍ ഈ രണ്ട് പേര്ക്കും സാധ്യത കുറവാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....