മഞ്ചേശ്വരത്തൊരു താമരപ്പൂമണം അടിച്ചപ്പോള്‍ മുതല്‍ ലീഗ് ക്യാമ്പ് അസ്വസ്ഥമാണ്.മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് വെറും 89 വോട്ടിന് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയോട് തോറ്റ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ കോടതിയെ സമീപിച്ചപ്പോള്‍ മുതല്‍ മുസ്ലിം ലീഗിന്റെ ഉള്ളിലൊരാന്തലാണ്.കാരണം കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമാണ് സുരേന്ദ്രന്‍ കോടതിയിലെത്തിയത്.
കള്ളവോട്ട് ആരുടെയൊക്കെ പേരില്‍ നടന്നിട്ടുണ്ടെന്ന പൂര്‍ണ വിവരമാണ് സുരേന്ദ്രന്‍ കോടതിയില്‍ സമര്‍പ്പിച്ചത്.സുരേന്ദ്രന്റെ രേഖ പ്രകാരം അതിലുള്ള കുറച്ചു പേരോട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.അതില്‍ തന്നെ ചില ആളുകളാണ് ഹാജരായത്.അവര്‍ വോട്ട് ചെയ്തിട്ടില്ലെന്ന് കോടതിയെ ബോധിപ്പിക്കുകയും ചെയ്തു.ഇനി ഹാജരാകാനുള്ളവര്‍ വോട്ട് ചെയ്ത കാലത്ത് വിദേശത്തോ അല്ലെങ്കില്‍ മരിച്ചവരോ ആണെന്ന് വ്യക്തമായ തെളിവാണ് കോടതിയില്‍ ലഭിച്ചിരിക്കുന്നത്.കോടതി അയച്ച നോട്ടീസ് വ്യക്തികളുടെ കൈയ്യില്‍ കൊടുക്കുന്നതിനോ കൈപ്പറ്റുന്നതിനോ ഭീഷണി മൂലം കഴിഞ്ഞില്ലെന്ന് കോടതി അറിയിച്ചു.ഇതിനായി പൊലീസിന്റെ സഹായം തേടുകയും ചെയ്തു
.ഇതൊക്കെ മൂന്നാലു ദിവസം മുന്‍പു നടന്ന കാര്യങ്ങള്‍.ഇന്ന് സാഹചര്യങ്ങള്‍ തന്നെ മാറി സുരേന്ദ്രന് അനുകൂലമായ രീതിയില്‍ കള്ളവോട്ട് കേസ് പോകുകയും കള്ളവോട്ട് നടന്നെന്ന് കേന്ദ്രം തന്നെ വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ മുസ്ലിം ലീഗ് എംഎല്‍എ രാജിവെച്ച് പുറത്തു പോകുകയും അവിടെ ഒരു ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കകയും ചെയ്യുക എന്ന രാഷ്ട്രീയ തന്ത്രത്തിലേക്കും ലീഗ് ഉറ്റുനോക്കുന്നുണ്ട്.
എന്നാല്‍ എംഎല്‍എ രാജിവെച്ച് പുറത്തുപോയാല്‍ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് തെളിയിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന് കെ സുരേന്ദ്രന്‍ പറയുന്നു.അതായത് ലീഗ് എംഎലഎയുടെ രാജി ബിജെപിയുടെ നേട്ടമാണ്.അവരുടെ രാഷ്ട്രീയ പാപരത്തവും.മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ ലീഗ് ശ്രമിക്കുന്നെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടും രണ്ടും ചേര്‍ത്താല്‍ നാലാകില്ല. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താന്‍ സാധിക്കുമോയെന്ന് നോക്കും. അവിടെ 3000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടുപോകാതിരിക്കാന്‍ 299 വോട്ടുകള്‍ സംബന്ധിച്ച വിവരങ്ങളെ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളു. ലീഗിന് അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസ്തുതാപരമായിരുന്നു. വിദേശത്തുള്ളവരും മരിച്ചവരും കള്ളവോട്ട് ചെയ്താണ് തന്നെ പരാജയപ്പെടുത്തിയത്. അത് തെളിയിക്കാനാവശ്യമായ എല്ലാ രേഖകളും കോടതിയില്‍ ഹാജരാക്കാന്‍ തനിക്ക് സാധിച്ചതായും സുരേന്ദ്രന്‍ വ്യക്താമാക്കി.
''ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നടന്ന ഏറ്റവും വലിയ ഒരു നിയമ യുദ്ധമായിരിക്കും ഇത്. ആരും ഇതേവരെ ഇതേപോലൊരു കേസ് നടത്തിയിട്ടില്ല. ഈ കേസില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനെ ജനാധിപത്യ വിരുദ്ധമായി അട്ടിമറിക്കുന്നത് എങ്ങനെയെന്ന വിവരങ്ങളുണ്ട് നിയമസഭയില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളില്‍ മാറ്റം വരുത്താന്‍ ആവശ്യമായ നീക്കം നടത്താന്‍ സാധിക്കുമെന്ന ഉറപ്പ് ഞങ്ങള്‍ക്കുണ്ടെന്നും'' അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....