News Beyond Headlines

30 Saturday
November

അച്ഛനും അമ്മാവനും സോഡാപ്പിള്ളമാര്‍,കോണ്‍സ്റ്റബിള്‍ ‘ശ്രീവല്‍സം പിള്ള സര്‍’ എങ്ങനെ കോടീശ്വരനായി?

കണ്ണടച്ചു തുറക്കും മുന്‍പായിരുന്നു കെപിആര്‍ ശ്രീവല്‍സം പിള്ളയെന്ന രാജേന്ദ്രന്‍ പിള്ളയുടെ വളര്‍ച്ച.നാടുനീളെ പുരയിടങ്ങളും, വസ്ത്രാലയങ്ങളും .സ്വര്‍ണക്കടകളും,ധനകാര്യസ്ഥാപനങ്ങളും ഫ്‌ലാറ്റുകളും സ്‌കൂളും എന്നു വേണ്ട നിക്ഷേപിക്കാന്‍ പറ്റുന്ന സ്ഥലങ്ങളിലെല്ലാം നിക്ഷേപങ്ങള്‍.നാട്ടിലെ സകലമാന ആരാധനാലയങ്ങള്‍ക്കും ജാതികൂട്ടായ്മങ്ങള്‍ക്കും വാരിക്കോരി നല്‍കുന്ന ഫണ്ടും ,വെറും കോണ്‍സ്‌ററബിളായി നാഗാലാന്‍ഡ് പൊലീസില്‍ കയറിയ പിള്ളയുടെ വളര്‍ച്ച നാട്ടുകാരില്‍ നേരത്തേ തന്നെ സംശയം സൃഷ്ടിച്ചിരുന്നു.പക്ഷെ കഴിഞ്ഞ ദിവസം വരെ ആസ്തിയെ കുറിച്ചൊന്നും പന്തളത്തെ പിള്ളയുടെ നാട്ടുകാര്‍ക്ക് അത്ര ഗ്രാഹ്യമൊന്നുമില്ലായിരുന്നു.100 കോടി ,500 കോടി ആയിരം കോടി അതുവരെയൊക്കെ അവര്‍ പ്രതീക്ഷിച്ചു.പക്ഷെ ആസ്തി 3000 കോടിയിലെത്തിയപ്പോള്‍ നാട്ടുകാരായ നാട്ടുകാരും ആദായ നികുതി അധികൃതരും പിന്നെ കേരളത്തിലെ രാഷ്ട്രീയക്കാരുള്‍പ്പടെ ഞെട്ടി.കാരണം സിനിമാക്കഥയെ വെല്ലുന്ന കഥയാണ് ശ്രീവല്‍സം ഗ്രൂപ്പിന്റേത്
പന്തളത്തിനടുത്ത് കുളനട എന്ന ഗ്രാമം.ശ്രീവല്‍സം പിള്ള സാറിന്റെ അച്ഛനും അമ്മാവനുമൊക്കെ ജീവിക്കാന്‍ വേണ്ടി മാടക്കടയില്‍ വട്ടുസോഡ വിറ്റു നടന്നിരുന്നവര്‍.സോഡാ കൃഷ്ണപിള്ളയെന്ന പേരിലായിരുന്നു അമ്മാവന്‍ നാട്ടിലറിയപ്പെട്ടി#ിരുന്നതു തന്നെ.നിത്#ൃനിദാനത്തിനായി സോഡാ വിറ്റ#ിരുന്ന അച്ഛന്റെ മകന്‍ ജീവിക്കാന്‍ വേണ്ടിയാണ് നാഗാലാന്‍ഡില്‍ തൊഴില്‍ തേടിയെത്തുന്നത്.നാഗാലാന്‍ഡ് പൊലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ ചേര്‍ന്ന പിള്ള നാട്ടുകാര്‍ക്ക് പരോപകാരിയും പ്രിയപ്പെട്ടവനുമായി തീരാന്‍ അധികം കാലം വേണ്ടി വന്നില്ല.അവിടുന്നാണ് പിള്ളയുടെ വളര്‍ച്ചയും തുടങ്ങുന്നത്. കകോണ്‍സ്‌ററബിളായി തുടങ്ങി എഎസ്പി ആയി വരെ വിരമിച്ച പിള്ള സര്‍വ്വീസ് കാലത്തു തന്നെ അടിച്ചുമാറ്റല്‍ തുടങ്ങിയിരുന്നെന്നു വേണം കരുതാന്‍.ഉന്നതരുമായുണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ അതിനു തുണയായി.ഉന്നതബന്ധങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ തന്നെ ആദിവാസി-ഗോത്ര വര്‍ഗ്ഗ പ്രമുഖരുമായും ബന്ധങ്ങുണ്ടാക്കാന്‍ പിള്ള ശ്രമിക്കുകയും വിജയിക്കുകയും ചെയ്തു.
നാഗാലാന്‍ഡ് ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ ചിലവഴിക്കുന്ന കോടികള്‍ സ്വന്തം വികസനത്തിനായി ഉപയോഗിക്കുന്നതില്‍ പിള്ള ഒരു പരിധി വരെ വിജയിച്ചു എന്നു പറയുന്നതാവും നേര്.പിള്ള സമ്പാദിച്ചു കൂട്ടുകയും ധനാഡ്യനാകുകയും ചെയ്തത് ഏതു രീതിയിലാണെന്ന് നാട്ടുകാര്‍ക്ക് വലിയ ധാരണയുണ്ടായില്ല.സര്‍വ്വീസിലിരിക്കുന്ന കാലത്ത് തന്നെ നാഗാലാന്‍ഡ് മലയാളികളുടെ ഇടയില്‍ പിള്ള പ്രശസ്തനായി.പിന്നെ അവരുടെ പിള്ള സാറുമായി.നാഗാലാന്‍ഡില്‍ മലയാളി സമാജം പ്രസിന്റായിരുന്ന പിള്ള.മലയാളികള്‍ മരിച്ചാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ പിള്ള മുന്‍പന്തിയിലായിരുന്നു. വന്‍ ബിസിനസുകാരനാണെന്നറിയാമായിരുന്നെങ്കിലും ഇത്ര വലിയ ആസ്തിയുണ്ടെന്ന് അവര്‍ക്കും അറിയില്ലായിരുന്നു.നാഗാലാന്‍ഡ് പൊലീസിലെയും ആദിവാസി ഗോത്ര സമൂഹങ്ങള്‍ക്കിടയിലെയും മികച്ച സേവനമാണ് പിള്ളയുടെ വളര്‍ച്ചയുടെ മൂലകാരണമെന്ന് അവര്‍ കരുതി.വിരമിച്ചതിനു ശേ.ഷവും നാഗാലാന്‍ഡ് പൊലീസില്‍ ഉപദേശകനായി തുടര്‍ന്ന് .നാഗാലാന്‍ഡ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കാര്യക്കാരനായി പൊലീസ് ആസ്ഥാനത്ത് തുടര്‍ന്നു.ഇതിനെല്ലാമിടയില്‍ പിള്ള സമ്പാദിച്ചത് കോടികള്‍.ഇതിനു പിന്‍ബലമായി അവിടുത്തെ ഉന്നതരുടെ ബിനാമി ഇടപാടുകളാകമെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നുണ്ട്.അവിടുത്തെ നാട്ടുകാര്‍ക്ക് മാത്രം വാങ്ങാവുന്ന ഭൂമിയിലും വന്‍ നിക്ഷേപം പിള്ളയ്ക്കുണ്ട്,കാരണം പിള്ളയ്ക്ക് അറിയാത്തതൊന്നും നാഗാലാന്‍ഡിലില്ല.
അതിര്‍ത്തിയിലെ സുരക്ഷയ്ക്കും തീവ്രവാദം ഇല്ലാതാക്കാനും കേന്ദ്രം നല്‍കുന്ന കോടികള്‍ ഉന്നതരുടെ മാളങ്ങളിലേക്കൊഴുക്കിയതും പിള്ളയുടെ വളര്‍ച്ചയ്ക്ക് നേട്ടമായി.പിള്ളയുടെ പല സ്ഥാപനങ്ങളിലും രംഗമ്മ എന്ന ആദിവാസി സ്ത്രീയുടെ ഡയറക്ടര്‍ സ്ഥാനവും ചോദ്യചെയ്യപ്പെടും.ഇയാള്‍ വിരമിച്ച കാലത്ത് ആദിവാസി ഫണ്ട് തട്ടിച്ചെന്നും കടത്തിയെന്നുമുള്ള ആരോപണത്തില്‍ നിന്ന് അന്ന് കഷ്ടിച്ചാണ് ഇയാള്‍ രക്ഷപെട്ടത്.നാഗാലാന്‍ഡ് പൊലീസിന്റെ മുഴുവന്‍ വാഹനങ്ങളുടെയും ചുമതല ഇപ്പോഴും ഇയാള്‍ക്കാണ്.പിള്ളയുടെ ഫോണ്‍ നമ്പരും അഡ്രസും ഇപ്പോഴും നാഗാലാന്‍ഡ് പോലീസിന്റെ വെബ്‌സൈറ്റിലുണ്ട്.ആദായ നികുതി റെയ്ഡിനു ശേഷം ഇയാളുടെ വീട്ടില്‍ കണ്ടെത്തിയ അവരുടെ പൊലീസിന്റെ വണ്ടിയിലാണ് അവിടുന്ന് പണവും ആഭരണവും കടത്തിയിരിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.കൂടാതെ നാഗാലാന്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കടലാസു സ്ഥാപനങ്ങളിലൂടെ എങ്ങനെയാണ് കോടികള്‍ നാട്ടിലേക്കൊഴുകിയതെന്നും കണ്ടെത്തേണ്ടതുണ്ട്.പിള്ളയുടെ മകന്റെ വിവാഹത്തിന് നാഗാലാന്‍ഡില്‍ നിന്നുള്ള ഉന്നത രാഷ്ട്രീയക്കാരും പൊലീസ് മേധാവികളും പങ്കെടുത്തതും ആദായ നികുതി ഓഫീസിന് ബിനാമി ഇടപാടുകള്‍ക്ക് കൂടുതല്‍ ആക്കം കൂട്ടും. നാഗാലാന്‍ഡ് പിള്ള നാട്ടില്‍ വന്ന് വലിയ സ്ഥാപനങ്ങള്‍ തുടങ്ങുകയും നാട്ടുകാര്‍ക്കൊക്കെ ജോലി നല്‍കുകയും ചെയ്തത് നാട്ടുകാരില്‍ പന്തികേട് ജനിപ്പിച്ചിരുന്നു.പക്ഷെ ഇത്ര വലിയ കള്ളനാണ് ഇയാളെന്നു കരുതിയില്ല.ഇതിനിടയില്‍ നോട്ടസാധുവാക്കലിന്റെ സമയത്ത് ഇയാളും മക്കളും ചേര്‍ന്ന് 50 കോടി വെളുപ്പിച്ചിരുന്നു.എന്നാല്‍ സംശയത്തിന്റെ നിഴലില്‍ വീണ്ടും റെയ്ഡ് നടന്നപ്പോള്‍ ഇനിയും കോടികള്‍ വെളുപ്പിക്കാമെന്ന് ഇയാളുടെ മക്കള്‍ ആദായ നികുതി വകുപ്പിനോട് പറഞ്ഞിരുന്നു.45 വര്‍ഷം മുന്‍പ് കോണ്‍സ്‌ററബിളായി തുടങ്ങിയ പിള്ളയ്ക്ക് 1000 കോടി ആസ്തിയുണ്ടാകുമെന്നു മാത്രമാണ് റെയ്ഡ് തുടങ്ങിയപ്പോള്‍ ഉദ്യോഗസ്ഥര്‍ കരുതിയത്.അത്രമാത്രമാണ് വെളിപ്പെടുത്തിയത്.അതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു,അത് നല്‍കാമെന്ന നിര്‍ദ്ദേശത്താല്‍ താല്‍ക്കാലികമായി റെയ്ഡ് അവസാനിപ്പിച്ചു.സ്വദേശത്തും വിദേശത്തും നടത്തിയ നിക്ഷേപങ്ങളുടെ പൂര്‍ണവിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമുണ്ട്.ശ്രീവല്‍സത്തിന്റേതായി ഉയര്‍ന്നു പൊങ്ങിയ ഫ്‌ലാറ്റുകളും മറ്റെല്ലാ ബിസിനസ് സാമ്രാജ്യങ്ങളും വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വന്നേക്കും.
ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ പിള്ളയുടെ ബൃഹത്തായ ബിസിനസ് സാമ്രാജ്യങ്ങളുടെ രക്ഷയ്‌ക്കെത്തുമോയെന്നാണ് ഇന കാത്തിരിക്കേണ്ടത്. കകോടികളൊക്കെ കുമിഞ്ഞ് കൂടി 3000 കോടിയായത് പിള്ള നാഗാലാന്‍ഡ് പൊലീസില്‍ അത്യധ്വാനം നടത്തിയിട്ടല്ലന്നൊക്കെ നാട്ടുകാര്‍ക്കിപ്പോഴറിയാം.പക്ഷെ ഈ പണമൊക്കെ എങ്ങനെ ഇത്ര നിസാരമായി പിള്ളയുടെ അക്കൗണ്ടിലെത്തിയെന്ന് നാട്ടുകാര്‍ക്കറിയില്ല.ഒരു പക്ഷെ അന്വേഷണം ഒരുപാടങ്ങറ്റം വരെ പോയാല്‍ മാത്രം പോയാല്‍ ,പോയാല്‍ മാത്രം കണ്ടെത്താവുന്ന ഉത്തരമാണത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....