വേഴാമ്പലിനെ പോലെ മഴയ്ക്കായി നാളുകളുടെ കാത്തിരിപ്പായിരുന്നു. ഇപ്പോള്‍ മനസ്സിനും ശരീരത്തിനും കുളിരേകി മഴ തകര്‍ത്തു പെയ്യുന്നു. പ്രകൃതിയും മനുഷ്യനും ഒരുപോലെ സന്തോഷിക്കുന്ന നിമിഷം. പക്ഷെ മനുഷ്യന്റെ പ്രവര്‍ത്തി ദോഷംകൊണ്ട് പ്രകൃതി നാള്‍ക്കുനാള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രകൃതി ഇല്ലെങ്കില്‍ മനുഷ്യനും ഇല്ല എന്ന സത്യം മനുഷ്യന്‍ മനസ്സിലാക്കുവാന്‍ വൈകിപ്പോയി. അതിന്റെ ദോഷങ്ങള്‍ മനുഷ്യര്‍ അനുഭവിക്കുന്നുമുണ്ട്.
നഷ്ടപ്പെടുന്ന പച്ചപ്പിനേയും ഇല്ലാതാകുന്ന ആവാസ വ്യവസ്ഥകളേയും ഓര്‍മ്മിപ്പിച്ചു കൊണ്ട് ഇന്ന് ലോക പരിസ്ഥിതി ദിനം. വൃക്ഷങ്ങള്‍ ഇല്ലാതാകുന്നതും പുഴകളും തോടുകളും ഇല്ലാതാകുന്നതും മനുഷ്യന്‌റെ കടന്നുകയറ്റങ്ങള്‍ കൊണ്ടാണെന്നത് ഒരിക്കല്‍ക്കൂടി ലോകത്തെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിനം. ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...? എത്ര അര്‍ത്ഥവത്തായ വരികള്‍. നമ്മുടെ തലമുറയ്ക്കുവേണ്ടിയയെങ്കിലും നമ്മള്‍ പ്രകൃതിയെ സംരക്ഷിക്കേണ്ടിയിരിക്കുന്നു.കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ആഹ്വാനമാണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്‌റെ സന്ദേശം. കാലാവസ്ഥാ മാറ്റത്തെ കുറിച്ച് ശക്തമായ മുന്നറിയിപ്പാണ് ലോകബാങ്ക് നല്‍കുന്നത്. കാലാവസ്ഥാ മാറ്റം ലോകഗതിയെ തന്നെ മാറ്റിമറിക്കുന്നതാണെന്നാണ് ലോകബാങ്ക് നടത്തിയ പഠനത്തില്‍ പറയുന്നു. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഒരു കോടി വൃക്ഷത്തൈകളാണ് ഇന്ന് നടുന്നത്. പരിസ്ഥിതി ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 5 തിങ്കളാഴ്ച രാവിലെ 10:30ന് കനകക്കുന്നിൽ വൃക്ഷത്തൈ നട്ട് ഗവർണർ പി സദാശിവം നിർവഹിക്കും. ഹരിതം സഹകരണം, മഴക്കൊയ്ത്തുത്സവം, നന്മമരം, ഓണത്തിന് ഒരു മുറം പച്ചക്കറി തുടങ്ങിയ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനവും പരിസ്ഥിതിദിനത്തില്‍ നടക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....