News Beyond Headlines

30 Saturday
November

വി റ്റി ബല്‍റാമാണ് സര്‍ക്കാരിന്റെ താരം

ജനപ്രതിനിധിയാണെങ്കില്‍ വി റ്റി ബല്‍റാമിനെ പോലെയാകണം.സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളില്‍ ഇടപെടുകയും സാമൂഹ്യമാറ്റത്തിനായി അശ്രാന്തം പരിശ്രമിക്കുകയും ചെയ്യണം.പിന്നെ യുവാവായ എംഎല്‍എ എന്നനനിലയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രസക്തമായ കാര്യങ്ങളില്‍ ഇടപെടുന്നതും നല്ലതാണ്.പലപ്പോഴും വിവാദങ്ങള്‍ പിന്തുടരുകയും ചെയ്യും.കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഫേസ് ബുക്കിലൂടെ തൃത്താല എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.പക്ഷെ ഇന്ന് വിറ്റി ബല്‍റാം എം എല്‍ എയുടെ പൊതു നന്മ സമൂഹം തിരിച്ചറിയുന്നു .
കുഞ്ഞുങ്ങളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ അമിത ഫീസ് നല്‍കി തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പരിപാടിയുമായി നടക്കുന്ന മാതാപിതാക്കള്‍ വിറ്റി മാതൃകയാകുന്നു
പൊതുവിദ്യാഭ്യാസമെന്ന നന്മയില്‍ ബല്‍റാമിന്റെ മകന്‍
പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണാര്‍ത്ഥം സ്വന്തം മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്ത് കേരളത്തിനു തന്നെ മാതൃകയായി.തൃത്താല നിയോജകമണ്ഡലത്തിലെ അരീക്കാട് എല്‍പി സ്‌കൂളിലാണ് മകന്‍ അദ്വൈദ് മാനവിനെ ബല്‍റാം ഒന്നാം ക്ലാസില്‍ ചേര്‍ത്തത്.ഈ സ്‌കൂളടക്കം മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളും മികച്ചതാക്കാനുള്ള കര്‍മ്മപദ്ധതിയ്ക്കും എംഎല്‍എയുടെ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സര്‍ക്കാര്‍ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി രാജ്യാന്തര നിലവാരത്തിലേക്ക് വളര്‍ത്താനുള്ള നീക്കം ആദ്യം ഹയര്‍സെക്കന്‍ഡറികളിലും പിന്നീട് യുപി,എല്‍ പി വിഭാഗങ്ങളിലേക്കും നടപ്പാക്കാനാണ് പദ്ധതി.തന്റെ കൈയ്യിലുള്ള അടുത്ത നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ തൃത്താലയിലെ സര്‍ക്കാര്‍ സ്‌കൂളുകളെ മികച്ചതാക്കാനുള്ള കര്‍മ്മപദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.മണ്ഡലത്തിലെ മൂന്നുസ്‌കൂളുകളാണ് ആദ്യ ഘട്ടത്തില്‍ ഹൈടെക്‌നിലവാരത്തിലേക്കുയര്‍ത്തുന്നത്.തുടര്‍ന്ന് മറ്റുള്ള സ്‌കൂളുകള്‍ക്കും ആ നിലവാത്തിലെത്താന്‍ എംഎല്‍എ മുന്‍കൈ എടുക്കും.കുട്ടികള്‍ മികവുറ്റവരാകട്ടെയെന്നും ബല്‍റാം ആശംസിച്ചു.
മകനെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കുന്ന എംഎല്‍എയുടെ ധൈര്യം സംസ്ഥാനത്തെ ഭരണപ്രതിപക്ഷ കക്ഷികളില്‍ എത്രപേര്‍ കാണിക്കും.എത്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതിനു മുന്നിട്ടിറങ്ങും.സര്‍ക്കാരിന്റെ ശമ്പളം കൈപ്പറ്റി സര്‍ക്കാര്‍ സ്‌കൂളുകളിലും മാനേജ്‌മെന്റുകള്‍ പണം വാങ്ങി നിയമനം നടത്തുന്ന എത്ര സ്‌കൂളിലെ അധ്യാപകര്‍ക്ക് സ്വന്തം മക്കളെ സര്‍ക്കാര്‍സ്‌കൂളുകളിലും അംഗനവാടികളിലും അയക്കാന്‍ ധൈര്യം കാണിക്കും.കൂണുപോലെ മുളച്ചുപൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ സോക്‌സും ഷൂവും ടൈയ്യും കെട്ടി വീടിന്റെ പഠിക്കല്‍ നിന്ന് എടുത്താല്‍ പൊങ്ങാത്ത ഭാരവും പേറി സ്‌കുള്‍ ബസുകളില്‍ സ്‌കൂളുകളിലെത്തുന്ന എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യബോധമുണ്ടാകുന്നുണ്ടെന്ന് പഠനം നടത്തേണ്ടി വരും.എന്തായാലും എംഎല്‍എ യുടെ നന്മയുള്ള ചിലരെങ്കിലും നാട്ടിലുണ്ടാകുമെന്ന് ആശ്വസിക്കാം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....