കേരളത്തിലെ കുടിയന്‍മാരുടെ നിലവിളി ശബ്ദം സര്‍ക്കാരു കേട്ടു.അവസാനം പൂട്ടിക്കിടന്ന മദ്യശാലകള്‍ തുറക്കാന്‍ തീരുമാനമായി .സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശീയ ഭരണസംവിധാനത്തിന്റെ അനുമതി എടുത്തുമാറ്റിയതോടെയാണ് ദേശീയപാതയ്ക്കരികില്‍ നിന്ന് എടുത്തുമാറ്റപ്പെട്ട കണ്‍സ്യൂമര്‍ഫെഡിന്റെയും ,ബവ്‌റജസ് കോര്‍പറേഷന്റെയും ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്. ദേശീയ,സംസ്ഥാന പാതയോരങ്ങളില്‍ നിന്ന് മദ്യക്കടകള്‍ എടുത്തുമാറ്റണമെന്ന സുപ്രീം കോടതി വിധി സംസ്ഥാനത്തെയും കുടിയന്‍മാരെയും ഒരുപോലെ വെട്ടിലാക്കിയിരുന്നു.പല മദ്യക്കടകളും എടുത്തു മാറ്റി.പക്ഷെ മാറ്റിയത് എവിടെയും കൊണ്ടെ സ്ഥാപിക്കാനായല്ല.എവിടെയെങ്കിലും സ്ഥാപിക്കാന്‍ ചെന്നാല്‍ അവിടെയെല്ലാം പ്രക്ഷോഭവും മദ്യവര്‍ജ്ജന സമരവും.ഇതുകാരണം അനുമതി കൊടുക്കേണ്ട തദ്ദേശീയ ഭരണകൂടം ജനങ്ങളെ പേടിച്ചതൊട്ട് കൊടുക്കാനും കൂട്ടാക്കിയില്ല.ഇത് സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തെയും കാര്യമായി ബാധിച്ചിരുന്നു.
അവസാനം സര്‍ക്കാര് തദ്ദേശീയന്‍മാര്‍ക്കിട്ട് നല്ലൊരു പണിവെച്ചു. സംസ്ഥാനം കഞ്ഞി കുടിച്ചു കിടക്കണമെങ്കില്‍ അറ്റകൈപ്രയോഗം വേണമെന്ന മനസിലാക്കിയ പിണറായി സര്‍ക്കാര്‍ മദ്യശാലകള്‍ തുറക്കാന്‍ തദ്ദേശീയ അനുമതി വേണമെന്ന നിയമത്തെ ഒരു സുപ്രഭാതത്തിലങ്ങ് എടുത്തു കളഞ്ഞു.പിന്നെയാകെ അനുമതി വേണ്ടത് സര്‍ക്കാരിന്റെയാണ്.പൂട്ടു വീണ 66 ഔട്‌ലെറ്റുകള്‍ തുറക്കാന്‍ തീരുമാനമായി.
മദ്യശാലകള്‍ തുടങ്ങാന്‍ പഞ്ചായത്തീരാജിലും നഗരപാലികാ നിയമത്തിലുമുള്ള നിയമം ഉടന്‍ ഭേദഗതി വരുത്തും.മന്ത്രി സഭ അതിന് അനുമതി കൊടുത്തു കഴിഞ്ഞു.സര്‍ക്കാരിന്റെ പുതിയ മദ്യനയമാണിത്. മദ്യമില്ലാതായതോടെ ലഹരിമാഫിയ സംസ്ഥാനത്താകെ പിടിമുറുക്കിയത് സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.മദ്യ ലഭ്യത കുറഞ്ഞതോടെ ലഹരിയ്ക്കായി നിരോധിത ലഹരി മരുന്നുകള്‍ വരെ മയക്കുമരുന്നുലോബികള്‍ ഇവിടെ എത്തിക്കുന്നത് എക്‌സൈസിനും ബാധ്യതയായി.ഇതോടെയാണ് ഭരണത്തിലിരിക്കുന്ന സിപിഎം മദ്യശാലകള്‍ എന്തു വിലകൊടുത്തും തുറന്നേ മതിയാവൂ എന്ന തീരുമാനത്തിലെത്തുന്നത്.വിനോദസഞ്ചാര മേഖലയും തകര്‍ന്നു തരിപ്പണമായിരുന്നു.ഇതോടെയാണ് മദ്യശാലകള്‍ തുറകാനുള്ള പുതിയ വഴി ആലോചിച്ചത്,
2007 ല്‍ വിഎസ് സര്‍ക്കാരിന്റെ കാലത്ത് സിപിഎം സ്വീകരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ മദ്യനയം പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.തുടര്‍ന്നു വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും അതേ മദ്യനയമായിരുനു തുടര്‍ന്നു വന്നത്.എന്നാല്‍ അതിനുശേഷം യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയ ഭേദഗതിയോടെ ബാറുകള്‍ പൂട്ടിപ്പോയിരിന്നു.
2014 മാര്‍ച്ച് 31നു ശേഷം ലൈസന്‍സ് പുതുക്കാത്ത 418 ബാറുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 850 ബാറുകളും തുറക്കാനുള്ള അനുമതിയാകും പുതിയ നയത്തോടെ ലഭിക്കുക. എന്നാല്‍ ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ 400 മദ്യശാലകള്‍ക്കേ ഇതിന്റെ പ്രയോജനം കിട്ടൂ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....