News Beyond Headlines

30 Saturday
November

ഹാദിയ കേസില്‍ കോടതി വിധിയും നീരീക്ഷണവും

ഹാദിയ കേസ് കേരളത്തിലെ ക്രമസമാധാന പ്രശ്‌നമായി വളരുകയാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലെ ചര്‍ച്ചാകോളങ്ങള്‍ മുഴുവന്‍ ഹാദിയ നിറഞ്ഞു നിന്നു.കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ അശോകന്റെ മകളും ഹോമിയോ വിദ്യാര്‍ത്ഥിനിയുമായിരുന്ന അഖില, സത്യ സരണി എന്ന മുസ്ലിം ചാരിറ്റബിള്‍ ട്രസ്റ്റു വഴി മുസ്ലിമായി മതപരിവര്‍ത്തനം നടത്തിയും പിന്നീട് അവര്‍ കണ്ടെത്തി നല്‍കിയ യുവാവിനെ വരനായി സ്വീകരിക്കുകയും പിന്നീട് കോടതി വിവാഹം റദ്ദാക്കിയതും കേരളത്തിലെ തന്നെ പ്രധാന വാര്‍ത്തയായിരുന്നു.വ്യക്തി സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമായി വ്യാഖ്യാനിച്ച് വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തുവരികയും ,ഇന്നലെ കോടതിയെയും ന്യായാധിപനേയും നിയമവ്യവസ്ഥിയെ മുഴുവനും വെല്ലുവിളിച്ച് കോടതിയിലേക്ക് വമ്പന്‍ മാര്‍ച്ചു സംഘടിപ്പിക്കുകയും ചെയ്തു.പ്രായപൂര്‍ത്തിയായ വ്യക്തിയുടെ സ്വാതന്ത്ര്യന്‍മേലുള്ള കടന്നു കയറ്റമായി വിലയിരുത്തിയ കോടതി വിധി എന്നാല്‍ കോടതി ഈ കേസിന്‍ മേല്‍ പുറപ്പെടുവിച്ച 90 ലധികെ പേജുവരുന്ന വിധിന്യായത്തിന്റെ പകര്‍പ്പ് പുറത്തു വന്നതോടെ കേസിന്റെ ആകെ ഗതി തന്നെ മാറ്റിയിരിക്കുന്നു.
ഈ കേസില്‍ ആദ്യം മുതല്‍ കോടതിയെ കബളിപ്പിക്കാനുള്ള നീക്കം ആസൂത്രിതമായി നടത്തിയിരുന്നെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്
.
അഖിലയുടെ കുടുംബത്തെക്കുറിച്ച്
വൈക്കത്ത് അശോകന്‍ -പൊന്നമ്മ ദമ്പതികളുടെ ഏകമകളായി ഈഴവ സമുദായത്തിലാണ് ജനനം അവിശ്വാസിയായ അച്ഛന്റെയും വിശ്വാസിയായ അമ്മയുടെയും മകളായി വളര്‍ന്നു. പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന അഖിലയെ ഹോമിയെ മെഡിസിനു പഠിക്കാന്‍ അയക്കുന്നതോടെയാണ് പ്രശ്‌നങ്ങളുടെതുടക്കം.
അഖില സേലത്തേക്ക്
ഹോമിയോ വിദ്യാഭ്യാസത്തിനായി അഖില സേലത്ത് ഒരു കൊളേജില്‍ ചേരുന്നു.മകളെ കോളേജ് ഹോസ്റ്റലിലാക്കി മാതാപിതാക്കള്‍ മടങ്ങി.എന്നാല്‍ ഹോസ്റ്റല്‍ ഭക്ഷണം മോശമാണെന്ന കാരണത്താല്‍ പുറത്ത് ചില കൂട്ടുകാരികളോടൊപ്പം വീടെടുത്ത് താമസം തുടങ്ങി.ഈ കൂട്ടത്തിലുള്ള പെരിന്തല്‍മണ്ണ സ്വദേശിനികളായ ജസീന-ഹസീന സഹോദരിമാരുടെ കഠിനമായ മതാചാരങ്ങളിലും നിഷ്ഠയിലും അഖില ആകൃഷ്ടയാകുന്നു .തുടര്‍ന്ന് ഇരുവരോടും ഇസ്ലാം മതത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ചോദിക്കുകയും മനസിലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവരോടൊപ്പം അവരുടെ വീട്ടിലെത്തിയ അഖില ആ പെണ്‍കുട്ടികളുടെ പിതാവിനോട് മതത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുന്നു.നിരന്തരമായി അഖില ഈ പെണ്‍കുട്ടികളോടൊപ്പം അവരുടെ വീട്ടിലേക്കു യാത്ര ചെയ്തു,വിശ്വാസം അതിന്റെപാരമ്യത്തിലെത്തി.തിരിച്ചു പോകാനാകാത്ത വിധം മനസുകൊണ്ട് അഖില മുസ്ലിം മതാനുയായി തീര്‍ന്നു .
പിന്നീട് സ്വന്തം വീട്ടില്‍ വെച്ച് ഒരിക്കല്‍ നിസ്‌ക്കാരം നടത്തുന്നത് കൈയ്യോടെ അഖിലയുടെ അച്ഛന്‍ പിടികൂടുകയും ശകാരിക്കുകയും ചെയ്തു.തുടര്‍ന്ന് വീടു വിട്ടു പോയ അഖില തലപൂര്‍ണമായും തട്ടമിട്ടുമറച്ചു.തുടര്‍ന്ന് ഈ വിവരം അവളുടെ കൂട്ടുകാരികളില്‍ ചിലര്‍ വൈക്കത്തെ അവളുടെ വീട്ടിലറിയിക്കുകയും തുടര്‍ന്ന് മകളെ വീട്ടിലെത്തിക്കാന്‍ അച്ഛനും അമ്മയും ചേര്‍ന്നൊരു നാടകമൊരുക്കിയെങ്കിലും അവള്‍ വീണില്ല.അച്ഛനു സുഖമില്ല ഉടന്‍ തിരികെയെത്തണമെന്ന് മകളെ വിളിച്ച് അമ്മ അറിയിച്ചെങ്കിലും അഖില അതിനു കൂട്ടാക്കാതെ പെരിന്തല്‍മണ്ണയിലെ കൂട്ടുകാരികളുടെ വീട്ടിലേക്കാണ് പോയത്.
അഖിലയെ കാണാതാകുന്നു
ദിവസങ്ങളായി വീടുമായി ബന്ധപ്പെടാതിരുന്ന അഖിലയൈ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ അശോകന്‍ ജനുവരി 6 2016 ല്‍ പൊലീസില്‍ പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ ഹസീനയുടെ പിതാവ് അബൂബക്കറിനെ പൊലീസ് അറസ്റ്റു ചെയ്തു.പക്ഷെ അഖിലയെ കണ്ടെത്താനായില്ല.തുടര്‍ന്ന് അശോകന്‍ മകളെ കണ്ടെത്താന്‍ ഹൈക്കോടതിയെ സമീപിച്ച് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയലു ചെയ്തു.ജനുവരി 14 ന് ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി മകളെ കണ്ടെത്താന്‍ ഉത്തരവിട്ടു.
അഖിലയെ മതം മാറ്റുന്നു
കൂട്ടുകാരികള്‍ക്കൊപ്പം പെരിന്തല്‍മണ്ണയിലെത്തിയ അഖിലയെ അവരുടെ പിതാവ് അബുബക്കര്‍ മതം മാറ്റാനായി തര്ബിയുതല്‍ ഇസ്ലാം സഭയില്‍ കൊണ്ടു പോയി.പക്ഷെ അവരുടെനിയമപ്രകാരം പെണ്‍കുട്ടിയുടെ അച്ഛന്റെയുംഅമ്മയുടെയും അനുമതി മതം മാറാന്‍ വേണമെന്നിരിക്കെ അബൂബക്കര്‍ അഖിലയുമായി തിരികെ പോന്നു.തുടര്‍ന്നാണ് സത്യസരണിയുമായി അവര്‍ ബന്ധപ്പെടുന്നത്.സത്യ സരണി മത പഠന കേന്ദ്രത്തില്‍ മതം മാറാന്‍ ആരുടേയിം ബാഹ്യപ്രേരണ കൂടാതെയാണെന്ന് നോട്ടറി അറ്റസ്റ്റു ചെയ്ത സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരിക്കെ അവരും ആദ്യം അഖിലയെ മടക്കി.പിന്നീട് നോട്ടറിയുടെ അറ്റസ്റ്റു ചെയ്ത സര്‍ട്ടിഫിക്കറ്റുമായി ചെന്ന് അഖില മുസ്ലീമായി മതം മാറി.തുടര്‍ന്ന് സത്യസരണിക്കാര്‍ അഖിലയുടെ സംരക്ഷണം എസ്ഡിപിഐ വനിതാവിഭാഗം ചുമതലയുള്ള സൈനബയെ ഏല്‍പിച്ചു
വീണ്ടും കോടതി നടപടികളിലേക്ക്
മതം മാറിയ അഖില തന്നെ മതം മാറ്റത്തിന്റെ പേരില്‍ പൊലീസ് ശല്യം ചെയ്യുന്നെന്ന റിട്ട് ഫയല്‍ ചെയ്യാന്‍ കോടതിയില്‍ എത്തിയപ്പോഴാണ് തന്നെ കാണാനില്ലെന്ന ഹേബിയസ് കോര്‍പ്പസ് കോടതിയിലുണ്ടെന്ന വിവരമറിയുന്നത്.തുടര്‍ന്ന് ആരുടെയും ബാഹ്യപ്രേരണയോ ഭീഷണിയോ കൂടാതെയാണ് താന്‍ മതം മാറിയതെന്നു തെളിയിക്കുന്ന സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു.കൂട്ടുകാരികളുടെ മതം കണ്ട് ആക്യഷ്ടയായി അവരുടെ മതം സ്വീകരിച്ച് അഖിലയുടെ സത്യവാങ്മൂലത്തെ തുടര്‍ന്ന് 2016 ജനുവരി25 ന് കോടതി അശോകന്റെ ഹര്‍ജി ഡിസ്‌പോസ് ചെയ്തു.
ഹര്‍ജി ഡിസ്‌പോസ് ചെയ്ത കോടതിയുടെ വിധി
പ്രായപൂര്‍ത്തിയായമകള്‍ക്ക് അവളുടെ വിശ്വാസവും താമസസ്ഥലവും തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നാണ്.തുടര്‍ന്ന് സത്യസരണിയിലേക്ക് പോകാന്‍ കോടതി അവളെ അനുവദിച്ചു.അതോടൊപ്പം മാതാവിനും പിതാവിനും അവളെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കി. അഖിലയുടെ പിതാവ് അശോകന്‍ വീണ്ടും കോടതിയിലേക്ക്(റിട്ട് സമര്‍പ്പിക്കുന്നു)
അഖില വിവാഹിതയാകുന്നു
എന്നാല്‍ 21.12.2016 ന് അഖില ഹാജരായത് വേറെ ഒരാളുടെ കൂടെയാണ്. അതാരാണ് എന്ന് ചോദിച്ചപ്പോള്‍ അഡ്വ. ശ്രീകുമാര്‍ അഖിലയുടെ ഭര്ത്താ വാണ് എന്നും പേര് ഷഫിന്‍ ജഹാന്‍ ആണ് എന്നും ബോധിപ്പിച്ചു, അഖില വിവാഹിതയായി എന്നും കോടതിയെ അറിയിച്ചു. പുത്തൂര്‍ ജമാ മസ്ജിദ് ഖാളിയാണ് വിവാഹം നടത്തി നല്കിിയത് എന്നും, 19.12.2016 നായിരുന്നു വിവാഹം എന്നും അഖിലയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. അഖിലയുടെയും, ഭര്ത്താടവ് ഷഫീന്‍ ജഹാന്റേയും ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു എന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിക്കുകയുണ്ടായി. വിവാഹം തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്പ്പി ക്കപ്പെട്ടു.
അഖിലയെ സംരക്ഷിക്കും എന്ന് കരുതി കോടതി ഏല്പ്പി ച്ച സൈനബയുടെ വീട്ടില്‍ വച്ചാണ് ഈ വിവാഹം നടന്നത് എന്നത് കോടതിയെ ശരിക്കും ഞെട്ടിച്ചു. വൈക്കം സ്വദേശിയായ അഖില കോട്ടക്കല്‍ സ്വദേശിയായ സൈനബയുടെ വീട്ടില്‍ താമസിച്ചു കൊല്ലം സ്വദേശിയായ ശഫീന്‍ ജഹാനെ വിവാഹം ചെയ്യുന്നു. അതും പെട്ടന്നാണ് സംഭവങ്ങള്ക്ക് ഇങ്ങനെ ഒരു ട്വിസ്റ്റ് വരുന്നത്
.
അത് വരെ നടത്തിയ എല്ലാ വാദങ്ങള്ക്കും് വിരുദ്ധമായ ഒരു പുതിയ സംഗതി ഉരുത്തിരിഞ്ഞതോടെ കോടതിയുടെ നിലപാട് മാറി. ഈ സംഭവങ്ങളുടെ മുന്‍ കാര്യങ്ങള്‍ അന്വേഷിക്കാന്‍ പെരിന്തല്മകണ്ണ ഡിവൈഎസ്പി ക്ക് നിര്‌ദേിശം നല്കിളയ കോടതി, അഖിലയുടെ പിതാവ് അശോകന്റെ വാദങ്ങള്‍ മുഖ വിലയ്ക്ക് എടുക്കാന്‍ തീരുമാനിച്ചു. തന്റെ മകളെ നിരോധിത സംഘടനകള്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണത്തെ കോടതി പരിഗണിച്ചു. അതിനാല്‍ തന്നെ ഈ വിഷയത്തില്‍ തുടര്‍ ഉത്തരവ് ഉണ്ടാകുന്നത് വരെ അഖിലയെ എറണാകുളം എസ്എന്വി സദനത്തില്‍ കോടതിയുടെ മേല്‌നോവട്ടത്തില്‍ സംരക്ഷിക്കാനും, അവളുമായി ആരും ബന്ധപ്പെടുകയോ, മൊബൈല്‍ ഫോണ്‍ നല്കുതകയോ ചെയ്യാന്‍ പാടില്ല എന്നും ഉത്തരവിട്ടു.
കോടതി അവിശ്വാസം പ്രകടിപ്പിച്ച വിവാഹത്തിനുള്ള കാരണങ്ങള്‍
1.കാര്യം നേടാനുള്ള തട്ടിപ്പ് പരിപാടിയായി വിവാഹമെന്ന് കോടതി അദ്ഭുതം പ്രകടിപ്പിച്ചു
2.അഖിലയെ വീണ്ടും കോളേജില്‍ ചേര്‍ക്കണമെന്ന് പറഞ്ഞ അതേദിവസം വിവാഹം നടന്നതിലും കോടതി അവിശ്വാസം പ്രകടിപ്പിച്ചു
3.കോടതി കസ്‌ററഡിയില്‍ വിട്ട ഒരാളുടെ വിവാഹം കോടതി അറിയാതെ നടത്തി
4.രേഖകള്‍ വഴി ഉണ്ടാക്കിയ ഒരുവിവാഹമാണെന്ന്‌കോടതിയ്ക്ക്‌ബോധ്യപ്പെട്ടു
അഖില എന്ന ഹാദിയയെ വിവാഹം കഴിച്ച ഷഫീന്‍ ജഹാന്‍ ആരാണ്?
1.ഫേസ് ബുക്കില്‍ വളരെ സജീവമായിരുന്ന മുസ്ലിം യുവാവ്.പക്ഷെ വിവാഹ വാര്‍ത്തകളൊന്നും അതില്‍ നല്‍കിയില്ല(കോടതി നിരീക്ഷണം)
2.പിന്നീട് കേസ് വന്നതോടെ വിവാഹം നടന്നതായി ഫേസ് ബുക്കില്‍ പോസ്റ്റിട്ടു
3.എസ് ഡി പി ഐ സജീവ പ്രവര്‍ത്തകന്‍
4.ക്രിമിനല്‍ കേസില്‍ പ്രതി
5.എസ്ഡിപിഐ കേരള ഘടകത്തിന്റെ വാട്‌സ് അപ് ഗ്രൂപ് അഡ്മിന്‍
6.ഐ എസുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ബാംഗ്ലൂരുവില്‍ നിന്ന് അറസ്റ്റു ചെയ്യപ്പെട്ട മറ്റൊരു യുവാവിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിലും അംഗം
7.പ്രത്യേകിച്ച ജോലിയൊന്നുമില്ലാത്ത ഷഫീന് കേസിന് എവിടെ നിന്നു പണം ലഭിക്കുന്നെന്നും ചില സംഘടനകളുമായി ഇയാള്‍ക്കുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായി കോടതി നിരീക്ഷണം അഖിലയുടെ പേരിനെ പറ്റി കോടതിയുടെ സംശയം
അദ്യം ആസ്യ എന്നാണ് ഹര്‍ജിയില്‍ അഖില സമര്‍പിച്ച പേര്.തുടര്‍ന്ന് ആദിയ ആയി,പിന്നീട് ഹാദിയ ആയി.സ്വന്തം പേരു പോലും നേരേ അറിയാന്‍ പാടില്ലാത്ത അഖിലയ്ക്ക് സ്വന്തം തീരുമാനമെടുക്കാന്‍ പ്രാപ്തിയുണ്ടോയെന്നും കോടതി ചോദിച്ചു.കോടതി പിതൃതുല്യമായ സ്ഥാനമേറ്റെടുത്ത് പുറപ്പെടുവിച്ച വിധി എന്ന് വിധിപകര്‍പ്പില്‍ പറയുന്നുണ്ട്.
രണ്ടു കേസുകള്‍ കേസിലും അഡ്വ പി കെ ഇബ്രാഹിം
നേരത്തെ ചെര്പ്പു ളശേരിയില്‍ മതം മാറിയ ആതിരയുടെ കേസില്‍ ഹാജരായ അഡ്വ. പി കെ ഇബ്രാഹിം തന്നെ ഈ കേസിലും സഹായിക്ക് വേണ്ടി വാദിക്കാന്‍ വന്നു എന്നത് കേവലം ഒരു യാദൃശ്ചികതയായി കോടതിക്ക് തോന്നിയിട്ടില്ല. കേസില്‍ വേണ്ട തരത്തില്‍ അന്വേഷണം നടത്താത പെരിന്തല്മുണ്ണ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല നടപടികള്ക്കും കോടതി ഉത്തരവില്‍ തന്നെ നിര്‌ദേ ശം നല്കിായിട്ടുണ്ട്.
അഖിലയുമായി സംസാരിച്ച ജഡ്ജിമാര്ക്ക്ക ഇവര്‍ സാധാ ബുദ്ധിശക്തി മാത്രം ഉള്ള ഒരു കുട്ടിയായിട്ടാണ് തോന്നിയത്. അറബിയില്‍ കാണാതെ പഠിച്ച കുറെ ആയത്തുകള്‍ ഉരുവിടുന്നു എന്നാണു മനസ്സിലായത്. രണ്ടു മതത്തില്‍ പെട്ടവര്‍ പരസപരം ഇഷ്ടപ്പെട്ടു ഒരാള്‍ മറ്റൊരാളുടെ മതം സ്വീകരിക്കുന്നതല്ല ഇവിടെ നടന്നത്. ആദ്യമേ മതം മാറിയ ഒരാളുടെ നിര്ബ്ന്ധിതം എന്ന് തോന്നിക്കുന്ന വിവാഹമാണ് ആണ്. പക്ഷെ അതിന്റെതായ ഒരു ലക്ഷണവും കോടതി കണ്ടില്ല
അഖില മതം മാറുന്നതിനോ വിവാഹം കഴിക്കുന്നതിനോ കോടതി എതിര്‍പ്പു പ്രകടിപ്പിച്ചതായി ഈ വിധിന്യായത്തിലൊരിടത്തും കാണാന്‍ കഴിയില്ല.മാറുന്ന ലോകത്തില്‍ ഇത്തരം കാര്യങ്ങളൊക്കെ നടക്കുമെന്ന് മനസിലാക്കാന്‍ ബോധവും ബോധ്യവുമുള്ളവരാണ് കോടതിയിലുള്ളതെന്ന കാര്യവും മറക്കരുത്.പക്ഷെ ഭരണഘടന അനുശാസിക്കുന്ന ഏതു സ്വാതന്ത്ര്യവും ഇന്‍ഡ്യന്‍ പൗരന് അവകാശപ്പെട്ടതാണെന്നിരിക്കെത്തന്നെയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് കാര്യ കാണാന്‍ശ്രമിക്കന്നത്.അവിടെയാണ് ഹാദിയ കേസില്‍ കോടതിയുടെ നിരീക്ഷണവും വിധിയും പ്രസക്തമാകുന്നത്

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....