വാക്കുകൊണ്ട് നാണക്കേട്,പക്ഷെ പ്രവര്‍ത്തികൊണ്ട് നേട്ടം കൊയ്ത് എം എം മണിയും സര്‍ക്കാരും.നാവു കൊണ്ട് ആരേയും അളക്കാന്‍ നില്‍ക്കരുത് അളവൊക്കെ പ്രവര്‍ത്തികൊണ്ടാകണമെന്ന് തെളിയിക്കുകയാണ് ഈ മന്ത്രിസഭയിലെ ഏറ്റവും കുറഞ്ഞ കാലം മന്ത്രിയായിരിക്കുകയും ആരോപണ വിധേയനാകുകയും ചെയ്ത എംഎം മണി
രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി കേരളം.പിണറായി സര്‍ക്കാരിന്റഎ ഒന്നാം വര്‍ഷത്തില്‍ മികച്ച നേട്ടം കൊയ്തത് വൈദ്യുതി വകുപ്പും മന്ത്രി എം എം മണിയും.വിവിധ ഫണ്ടുകളില്‍ കൂടി 174 കോടി രൂപ വകയിരുത്തിയാണ് കേരളത്തില്‍ സമ്പൂര്‍ണ വൈദ്യുതി എന്ന നേട്ടം കൊയ്തത്.
വൈദ്യുതി വകുപ്പിന്റെ തനതുഫണ്ട്, എംഎല്‍എമാരുടെ പ്രാദേശിക ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവ ഇതിനായി ഉപയോഗിച്ചു. പട്ടികജാതി - പട്ടികവര്‍ഗ വകുപ്പിന്റെ ധനസഹായവും പദ്ധതിക്ക് വേണ്ടി ചെലവിട്ടു.
കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ശ്രമമാണ് ഇതോടെ പൂര്‍ണ്ണതയിലെത്തിയത്. പാലക്കാട്, തൃശൂര്‍, എറണാകുളം ആലപ്പുഴ എന്നീ നാല് ജില്ലകള്‍ നേരത്തെ ലക്ഷ്യം കൈവരിച്ചു. . സമ്ബൂര്‍ണ വൈദ്യുതവല്‍ക്കരണ ശ്രമങ്ങള്‍ക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ടായി. ലൈന്‍ വലിച്ച് വൈദ്യുതി എത്തിക്കുന്നത് പ്രായോഗികമല്ലാത്ത പ്രദേശങ്ങളില്‍ സോളാര്‍ അടക്കമുള്ള പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിച്ചു. ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ കുറവുള്ള വീടുകള്‍ക്ക് വീട്ടുനമ്ബറോ മറ്റ് കൈവശാവകാശ രേഖകളോ ഇല്ലെങ്കിലും കണക്ഷന്‍ നല്‍കുവാന്‍ നടപടി സ്വീകരിച്ചു.
വീട് വയര്‍ ചെയ്യുവാന്‍ ശേഷിയില്ലാത്ത വീടുകളില്‍ അത് പരിഹരിച്ചു. ഇതിനായി സന്നദ്ധസംഘടകളും ജീവനക്കാരുടെ സംഘടനകളും മുന്നോട്ടു വന്നു. മുപ്പതിനായിരത്തോളം വീടുകളുടെ വയറിങ്ങ് വൈദ്യുതി ബോര്‍ഡ് നേരിട്ട് ചെയ്തു. വൈദ്യുതിവകുപ്പിന്റെ കൃത്യമായ ആസൂത്രണവും നിരന്തരമായ അവലോകനവും ജീവനക്കാരുടെ കൂട്ടായ പരിശ്രമവുമാണ് ഇത് വനത്തിനുള്ളിലെ ഇടമലക്കുടി ആദിവാസി പഞ്ചായത്തിലും വൈദ്യുതി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ അഭിനന്ദനാര്‍ഹമായ നേട്ടം കൈവരിച്ചു. പ്രഖ്യാപനം മെയ് 29 ന് കോഴിക്കോട് നടക്കും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....