ടൈംസ് നൗ ചാനലിന്റെ ടേപ്പുകള്‍ മോഷ്ടിച്ചു സംപ്രേക്ഷണം നടത്തിയെന്നാരോപണത്തെ തുടര്‍ന്ന് ചാനല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ റിപ്പബ്ലിക് ചാനല്‍ തലവന്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ നോട്ടീസ്.ചാനലിന്റെ ബ്രേക്കിംഗഗ് വാര്‍ത്തയായി പുറത്തു വിട്ട ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ സംഭാഷണമടങ്ങുന്ന ടേപ്പുകള്‍ ടൈംസ് നൗവില്‍ നിന്ന് അര്‍ണാബ് എടുത്തതാണെന്നാണ് കേസ്.കൂടാതെ സുനന്ദ ടേപ്പും തങ്ങളുടെ അനുവാദമില്ലാതെ ടൈംസ് നൗവിന്റെ മുന്‍ എഡിറ്ററായിരുന്ന അര്‍ണാബും മാധ്യമ പ്രവര്‍ത്തകയായ പ്രേമാ ശ്രീദേവിയും ചേര്‍ന്ന് മോഷ്ടിച്ചു കടത്തിക്കൊണ്ടു പോയി അവരുടെ ചാനലില്‍ ഉപയോഗിച്ചെന്ന ആരോപണമാണ് ചാനലിന്റെ ഉടമകളായ ബെന്നറ്റ് കോള്‍മാന്‍ ആന്‍ഡ് കോ ലിമിറ്റഡ് ഉന്നയിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ചാനല്‍ തുടങ്ങിയ മെയ് 6നാണ് ലാലു വിവാദം വലിയ വെളിപ്പെടുത്തലായി റിപ്പബ്ലിക് ചാനല്‍ പുറത്തുകൊണ്ടു വന്നത്.ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് രണ്ടു വര്‍ഷം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ടേപ്പ#ിന്റെ പകര്‍പ്പവകാശം ടൈംസ് നൗവ്വിനാണ്.ഇതും പിന്നീട് വലിയ ബ്രേക്കിംഗ് ആയി വന്ന സുനന്ദയുടെ ടേപ്പിന്റെയും കാര്യം അന്ന് ടൈംസ് നൗവ്വിലായിരുന്ന അര്‍ണാബിനും എഡിറ്റോറിയല്‍ ടീമിലെ ചില മുതിര്‍ന്ന അംഗങ്ങള്‍ക്കും മാത്രം അറിയാവുന്നതും പരമരഹസ്യവുമാണ്.പിന്നീട് അര്‍ണാബ് റിപ്പബ്ലിക് തുടങ്ങിയപ്പോള്‍ ടൈംസ് നൗവ്വിന്റെക ബൗദ്ധിസ്വത്തു കൂടി ഇങ്ങ് കടത്തിക്കൊണ്ടു പോന്നു.പിന്നീട് സ്വന്തം തീരുമാനപ്രകാരം ചാനലില്‍ ഉപയേഗിക്കുകയും ചെയ്തു,റിപ്പബ്ലിക് ചാനല്‍ ഇവ പുറത്തുവിടുമ്പോഴാണ് മോഷണ വിവരം അറിയുന്നതെന്ന് ചാനല്‍ ഉടമസ്ഥര്‍ പരാതിയില്‍ ആരോപിക്കുന്നു
പക്ഷെ അപ്പോള്‍ അവശേഷിക്കുന്ന ഒരു ചോദ്യമുണ്ട്,രണ്ടു വര്‍ഷം മുന്‍പ് ടൈംസ് നൗവ്വിന്റെ കൈവശമുണ്ടായിരുന്ന ടേപ്പ് എന്തുകൊണ്ട് അന്നവര്‍ സംപ്രേക്ഷണം ചെയ്തില്ല.ഇനി അഥവാ അന്നത്തെ എഡിറ്റര്‍ ആയിരുന്ന അര്‍ണാബ് സംപ്രേക്ഷണം തടഞ്ഞെന്നു തന്നെിരിക്കട്ടെ ഉടമകള്‍ക്ക് അന്ന് ഈ ടേപ്പ് സംപ്രേക്ഷണം ചെയ്യാന്‍ ആവശ്യപ്പെടാമായിരുന്നില്ലേ?അല്ലെങ്കില്‍ അര്‍ണാബ് അവിടുന്ന് പോയി കഴിഞ്ഞപ്പോഴെങ്കിലും അത് സംപ്രേക്ഷണം ചെയ്യാമായിരുന്നു.അതിനുള്ള അവകാശം ഉടമകള്‍ക്കുണ്ടല്ലോ?എന്താണ് തങ്ങളുടെ സ്ഥാപനത്തില്‍ നടക്കുന്നതെന്ന് ഉടമകള്‍ക്കറിയാമായിരുന്നിരിക്കുമല്ലോ?
റിപ്പബ്ലിക് ചാനല്‍ ദേശീയ മാധ്യമങ്ങള്‍ക്ക് വെല്ലുവിളിയായപ്പോഴാണ് ഈ മോഷണ വിവരവുമായി ടൈംസ് നൗ ഉടമസ്ഥര്‍ എത്തുന്നത്.പിന്നീട് കേസാക്കുന്നതും.അര്‍ണാബ് ഗോസ്വാമി നിസാരക്കാരനല്ലെന്ന് എന്തായാലും എല്ലാവര്‍ക്കുമറിയാം .പക്ഷെ അര്‍ണോബ് നിങ്ങളാ ടേപ്പ് അവിടെ നിന്ന് മോഷ്ടിച്ചെടുത്ത് കടത്തിക്കൊണ്ടു വന്നതാണെങ്കില്‍ വലിയ നാണക്കേടായില്ലേ.ഇത്രയും പേരും പെരുമയുമുള്ള നിങ്ങളുടെ അന്തസല്ലേ ഇതോടെ നഷ്ടമാകുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....