വമ്പന്‍ സ്രാവുകള്‍ക്കൊപ്പം നീന്തി ഡിജിപി പദവി വരെയെത്തി നില്‍ക്കുന്ന ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ നല്ല രീതിയില്‍ പുസ്തകത്തില്‍ സുഖിപ്പിക്കുന്നുണ്ട്.സെന്‍കുമാറിനു ശേഷം സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് കാരനായ ജേക്കബ് തോമസായിരിക്കണം ഡിജിപിയാകേണ്ടത് .അപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയെ സുഖിപ്പിക്കുന്നതില്‍ തെറ്റില്ല.പിണറായി വിജയന്‍ നേരത്തേ മുഖ്യമന്ത്രിയായി കാണണമെന്ന് താന്‍ ആഗ്രഹിച്ചിരുന്നതായാണ് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.
പക്ഷെ ജേക്കബ് തോമസ് ആര്‍ക്കിട്ട് പണികൊടുത്താലും ഒതൊരു ഒന്നൊന്നര പണിയായിരിക്കും.ഇന്നലെ മുഖ്യമന്ത്രിക്കിട്ട് കിട്ടിയതും അത്തരത്തിലൊരു പണിയാണ്.വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയെടുത്ത് ഏതൊക്കെയോ വമ്പന്‍ സ്രാവുകളെ കുടുക്കാന്‍ വെറുതെയിരുന്ന് ശീലമില്ലാത്ത അദ്ദേഹമൊരു പുസ്തകമെഴുതി(പുസ്തകമെഴുത്ത് തുടങ്ങിയിട്ട് എത്രകാലമായെന്ന് കൃത്യമറിയില്ല).എന്നിട്ടതങ്ങ് മുഖ്യമന്ത്രിയെ കൊണ്ട് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യാര്‍ത്ഥം തീയതിയും നിശ്ചയിച്ചു.പക്ഷെ പുസ്തകത്തിലുള്ള സ്രാവുകള്‍ക്ക് ഇരിക്കപ്പൊറിതിയില്ലാതെയയി.പുസ്തകം പുറത്തിറങ്ങിയാലുണ്ടാകുന്ന മാനക്കേടോര്‍ത്ത് ഇത് നടത്തിക്കില്ലെന്ന് അവരങ്ങ#് തീരുമാനിച്ചു.
പക്ഷെ ഈ സ്രാവുകളൊക്കെ കൂടി ഇടയ്ക്കിടെ തോല്‍പിച്ചു കൊണ്ടിരുന്ന മുന്‍ വിജിലന്‍സ് ഡയറക്ടറുടെ പുസ്തകം കയറിയങ്ങ് വൈറലാകുമെന്ന് അവര് കരുതിയില്ല.വിവാദമുണ്ടാക്കുന്ന പുസ്തകങ്ങളൊക്കെ തന്നെ വായനക്കാരന്റെ മനസി കീഴടക്കിയ ചരിത്രമാണുള്ളത്.ഇതിപ്പോള്‍ രാഷ്ട്രീയ സ്രാവുകള്‍ക്കിട്ടുള്ള പണിയായതിനാല്‍ വായിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ കൂടി ഈ പുസ്തകം കാശു കൊടുത്തു വാങ്ങി വായിക്കുമെന്നുറപ്പ്.ആദ്യ പ്രതി പ്രകാശനം ചെയ്യാതങ്ങ് പുറത്തിറക്കിയാല്‍ അത് മുഴുവന്‍ ചൂടപ്പം പോലെ വിറ്റഴിയും .എന്നിട്ട് രണ്ടാം പ്രതി പ്രകാശിപ്പിക്കേണ്ട അവസ്ഥ വരികയും ചെയ്യും.
പുസ്തക പ്രകാശന ചടങ്ങിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായിരുന്നതാണ്.എന്നാല്‍ വരാമെന്നേറ്റ മുഖ്യമന്ത്രി കാലുവാരി.ചില ഐഎസ്-ഐപിസുകാര്‍ സര്‍ക്കാരിന്റെ അനുമതി തേടാതെയുള്ള ജേക്കബ് തോമസിന്റെ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോളെന്ന പുസ്തകം മുഖ്യ മന്ത്രി പ്രകാശനം ചെയ്താല്‍ ചട്ടലംഘനവും അനൗചിത്യവുമാണെന്നറിയിച്ചു.
എന്നാല്‍ ചടങ്ങ് കോണ്‍ഗ്രസുകാര്‍ അലങ്കോലമാക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്നും അതു കൂടി കണക്കിലെടുത്താണ് മുഖ്യമന്ത്രി ചടങ്ങ് റദ്ദാക്കിയതെന്നുമാണ് വാര്‍ത്തകള്‍.ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കന്‍മാരെ പുസ്തകത്തില്‍ പരോക്ഷമായി വിമര്‍ശിച്ചിട്ടുണ്ടെന്ന് വാര്‍ത്തയായിരുന്നു.കെ ബാബുവിനിട്ടും പുസ്തകത്തില്‍ പണിയുണ്ട്.എന്നാല്‍ രമേശ് ചെന്നിത്തലയെ പുസ്തകത്തില്‍ പുകഴ്ത്തുന്നുണ്ടെന്നാണ് സൂചന.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....