News Beyond Headlines

30 Saturday
November

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം, സെന്‍കുമാറിനോട് എന്തിനാണിത്ര പക

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം.എങ്കിലും പൊലീസ് മേധാവി സെന്‍കുമാര്‍ എന്തു ചെയ്താലും കുറ്റം.സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ ദിവസം തോറും പെരുകി വരുമ്പോള്‍ അതൊന്നും കാര്യമായി എടുക്കാതെ സര്‍ക്കാരെന്തിന് പൊലീസ് മേധാവിയുടെ തല തിന്നുന്നു.ആര്‍ക്കും സംശയം തോന്നാം.പിണറായി സര്‍ക്കാരിനോട് പടവെട്ടി തിരിച്ചു പിടിച്ച സ്ഥാനമാണ് സെന്‍കുമാറിന്റേത്.അതുകൊണ്ട് പൊലീസിനേയും സേനയേയും നൈസായി ഭരിക്കാമെന്നൊന്നും സെന്‍കുമാര്‍ കരുതിയിട്ടുണ്ടാവില്ല.പക്ഷെ ഓരോ ദിവസവും പൊലീസ് സേനയില്‍ എന്തിനിത്രയധികം വിവാദങ്ങള്‍ സര്‍ക്കാര്‍ സൃഷ്ടിക്കുന്നു.മുന്‍ #ഡിജിപിയും പിണറായിയുടെ വിശ്വസ്തനുമായ ലോക്‌നാഥ് ബെഹ്‌റയെയും ഇടതുപക്ഷക്കാരേ പോലും പോലീസ് സ്റ്റേഷനുകളില്‍ വകവെയ്ക്കാതാക്കിയ പിണറായി സര്‍ക്കാരു തന്നെയാണ് ഇപ്പോള്‍ സെന്‍കുമാറിനിട്ട് ഇത്രയധികം പണി വെക്കുന്നത്.
സ്ഥലം മാറ്റ ഉത്തരുവുമായി ബന്ധപ്പെട്ടാണ് അവസാനത്തെ വിവാദം കത്തുന്നത്.ഡിജിപി ഉത്തരവിട്ട സ്ഥലം മാറ്റങ്ങള്‍ സര്‍ക്കാര്‍ മരവിപ്പിച്ചു.സര്‍ക്കാരുമായി നേരിട്ടുള്ള യുദ്ദത്തിനില്ലെന്നു പ്രഖ്യാപിച്ച സെന്‍കുമാര്‍ നേരത്തേ മാറ്റിയ രണ്ട് ജൂനിയര്‍ സൂപ്രണ്ടുമാരേ തിരിച്ച് ആസ്ഥാനത്തേക്കു കൊണ്ടു വന്നിരുന്നു.ഇതിന്റെ എതിര്‍പ്പായി സെന്‍കുമാര്‍ നടത്തിയ സ്ഥലം മാറ്റം സര്‍ക്കാരും മാറ്റി.11 ദിവസം മുന്‍പ് സെന്‍കുമാര്‍ ഇറക്കിയ ഉത്തരവാണ് മരവിപ്പിച്ചത്. സുപ്രീം കോടതിയല്ല ആരു ഇടപെട്ടാണെങ്കിലും സര്‍ക്കാര്‍ പറയുന്നതാണ് പോലീസിനു വേദവാക്യമാകേണ്ടതെന്ന ശക്തമായത താക്കീതാണ് ഇതിലൂടെ സെന്‍കുമാര്‍ മനസിലാക്കേണ്‍തെന്നാണ് വിദഗ്ധരുടെ അഭിപ്രായം .സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പൊലീസിന് യാതൊരധികാരവുമില്ലെന്ന് സെന്‍കുമാര്‍ മനസിലാക്കുക.
അതീവ രഹസ്യ വിഭാഗത്തിന്റെ മേധാവി കുമാരി ബീനയെ കഴിഞ്ഞ 9ന് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ടാണ് നിയമന വിവാദം തുടങ്ങുന്നത്.നാല് ജൂനിയര്‍ സൂപ്രണ്ടുമാരേയും ഇക്കൂട്ടത്തില്‍ സ്ഥലം മാറ്റിയിരുന്നു.എന്നാല്‍ ബീനയ്ക്കു പകരം കൊണ്ടു വന്ന സി എസ് ചന്ദ്രന്‍ ചുമതലയേല്‍ക്കാന്‍ വിസമമ്മതിച്ചു.തുടര്‍ന്നൊരു ജൂനിയര്‍ സൂപ്രണ്ടിനെ അവിടെ നിയമിച്ചു.ഈ വിവാദ ഉത്തരവിനെതിരെ കുമാരി ബീന ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.വിവരാവകാശ രേഖപ്രകാരം പുറ്റിങ്ങല്‍ വെടിക്കെട്ടപകടം,ജിശ വധക്കേസ് തുടങ്ങിയവയുടെ വിശദാംശങ്ങള്‍ നല്‍കാത്തതിനാണ് തന്നെ സ്ഥലം മാറ്റിയതെന്നായിരുന്നു കുമാരി ബീന പറഞ്ഞത്.തുടര്‍ന്ന് അവരോട് ടി ബ്രാഞ്ച് മേധാവിയായി തുടരാന്‍ സര്‍ക്കാര്‍ നിര്‌ദ്ദേശം നല്‍കി.അവര്‌ക്കൊപ്പം മാറ്റിയവരും പഴയ സ്ഥലത്തു തുടരുന്നു.
സര്‍ക്കാരും സെന്‍കുമാറും തമ്മിലുള്ള വെടി നിര്‍ത്തല്‍ തുടരുന്നതിനിടയിലാണ് സെന്‍കുമാറിനിട്ട് അടുത്ത പണി വരുന്നത്.ആദ്യം മാറ്റി നിയമിച്ച ചില ഉത്തരവുകള്‍ സര്‍ക്കാര്‍ റദ്ദാക്കി.മാറ്റിയും തിരിച്ച് അവിടെ തന്നെ നിയമനം നടത്തിയും പൊലീസ് മേധാവിയും മുഖ്യമന്ത്രിയും തമ്മിലുള്ള പട തുടരുകയാണ്.സെന്‍കുമാര്‍ സ്ഥാനമൊഴിയും വരെ ഈ വിവാദങ്ങള്‍ക്ക് അവസാനമുണ്ടാകില്ല.കാരണം സര്‍ക്കാരില്‍ നിന്ന് പിടിച്ചു പറിച്ചെടുത്ത സീറ്റാണ് സെന്‍കുമാറിന്റേത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....