കേരളത്തിലെ കുടിയന്‍മാര്‍ക്ക് എക്‌സൈസ് വകുപ്പ് ഒരുക്കുന്ന സന്തോഷം.നിങ്ങള്‍ പൊതു സ്ഥലത്ത് മദ്യപിച്ചോളൂ,കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിച്ചോളൂ,എക്‌സൈസിനെ പേടിക്കേണ്ട.ഇതില്‍പരമൊരു സൗജന്യം എന്താണ് എക്‌സൈസ് വകുപ്പ് ഒരുക്കേണ്ടത്.
പൊതുസ്ഥലത്തു മദ്യപിച്ചാലും അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചാലും കേസെടുക്കേണ്ടെന്ന് ഉദ്യോഗസ്ഥര്ഡക്ക് കമ്മീഷണറുടെ നിര്‍ദ്ദേശം.ചെറിയ കേസെകളുടെ പിന്നാലെ പോകാതെ വലിയ മീനുകളെ കുരുക്കണമെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കമ്മീഷണര് അയച്ച വാട്‌സ് അപ് സന്ദേശത്തിലുള്ളത്. പപെറ്റിക്കേസുകളൊഴിവാക്കി ഒരു വലിയ കേസെങ്കിലും ദിവസവും രജിസറ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശവുമുണ്ട്.അളവില്‍ കൂടുതല്‍ മദ്യം കൈവശം വെക്കുന്നതും (അബ്കാരി നിയമം 15(സി)പൊതുസ്ഥലത്ത് മദ്യപിക്കുന്നതും (അബ്കാരി നിയമം 13)പിടിക്കപ്പെട്ടാല്‍ 5000 രൂപ പിഴ നല്‍കണം. എന്നാല്‍ ഇത്തരത്തിലുള്ള പെറ്റിക്കേസുകള്‍ വര്‍ദ്ധിക്കുന്നതും വലിയ കേസുകള്‍ പിടികൂടാതെ വരുന്നതും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്നാണ് കമ്മീഷണറുടെ പക്ഷം.ചെറിയ കേസുകള്‍ പെരുപ്പിച്ചു കാട്ടുകയാണെന്നും കമ്മീഷണര്‍ പറയുന്നു
. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ജനജാഗ്രതാ സമിതികളില്‍ ഇത്തരം പരാതികള്‍ ധാരാളമായി വരുന്നതുകൊണ്ടാണ് കേസെടുക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം.സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ ഇല്ലാത്ത് സ്ഥലങ്ങളില്‍ അളവില്‍ കൂടുതല്‍ മദ്യം വാങ്ങി വില്പന നടത്തുന്നതും കൂടുന്നുണ്ട്. അതേ സമയം അളവില്‍ കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിക്കുന്നത് വില്പനയ്‌ക്കെന്നു ബോധ്യപ്പെട്ടാല്‍ 55(ഐ)പ്രകാരം കേസാകും.ജാമ്യമില്ലാത്ത കേസാണിത്.വിദേശ മദ്യം മൂന്നു ലിറ്റര്‍,ബിയര്‍ ഒരു കെയ്‌സ്,കള്ള് 1.5 ലിറ്റര്‍ എന്നിവയാണ് ഒരാള്‍ക്ക് കൈവശം വെക്കാവുന്നത്..എന്നാല്‍ ബിവറേജുകള്‍ ദേശീയ,സംസ്ഥാന പാതകളില്‍ നിന്ന് ദൂരേക്ക് മാറ്റി സ്ഥാപിച്ചതു മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം നികത്താനാണ് അളവില്‍ കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിക്കുന്നതും പൊതു സ്ഥലത്ത് മദ്യപാനം പിടികൂടുന്നത് ഒഴിവാക്കുന്നതെന്ന ആക്ഷേപവും ഈ ഉത്തരവിലൂടെ ഉണ്ടായേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....