ഒരിടവേളയ്ക്കു ശേഷം പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ വിദേശ യാത്രകളും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്.മൂന്നു വര്‍ഷം കൊണ്ട്3.4 ലക്ഷം കിലോമീറ്ററാണ് മോദി സഞ്ചരിച്ചു തീര്‍ത്തത്.പ്രധാനമന്ത്രിയുടെ ജോലിയില്‍ 10 % സമയം ലോകയാത്രകള്‍ക്കാണ് അദ്ദേഹം വിനിയോഗിച്ചത്.119 ദിവസം കൊണ്ട് 45 രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.
മോദിയുടെ രാജ്യാന്തര സന്ദര്‍ശനങ്ങള്‍ക്കായി 275 കോടി രൂപയാണ് ആകെ ചെലവിട്ടത്.അതില്‍ തന്നെ 2015 ഏപ്രില്‍ 9-17 വരെ നടത്തിയ ഫ്രാന്‍സ്,ജര്‍മ്മനി,കാനഡ യാത്രകള്‍ക്കു മാത്രമായി 31.2 കോടി രൂപ ചിലവായതായാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക കണക്ക്.രണ്ടാമത് ഏറ്റവുമധികം തുക ചിലവഴിച്ചത് 2014 നവംബര്‍ 11-20 വരെ നടത്തിയ മ്യാന്‍മാര്‍,ഫിജി,ഓസ്‌ട്രേലിയന്‍ ടൂറുകള്‍ക്കു മാത്രം 22.58 കോടി രൂപയാണ് ചിലവഴിച്ചത്.2014 ജൂലൈ 13-17 വരെ നടത്തിയ ബ്രസീല്‍ യാത്രയ്ക്കു മാത്രമായി പ്രധാനമന്ത്രി ചിലവിട്ടത് 20.35 കോടി രൂപയാണ്.
എന്നാല്‍ ആദ്യ രസകരമായ മറ്റൊരു കാര്യം മോദി യാത്രയിലുണ്ട്.ആദ്യ വര്‍ഷം വിദേശ യാത്രയ്ക്കായി 55 ദിവസം മാറ്റി വെച്ച മോദി രണ്ടാം വര്‍ഷമായപ്പോള്‍ 40 ദിവസത്തേക്ക് വിദേശ യാത്ര ചുരുക്കി.മൂന്നാം വര്‍ഷമായപ്പോള്‍ അത് വീണ്ടും ചുരുക്കി കേവലം 24 ദിവസം മാത്രമാക്കി. ഒന്‍പതു രാജ്യങ്ങള്‍ മൂന്നു തവണ സന്ദര്‍ശിച്ച പ്രധാനമന്ത്രി അമേരിക്കയില്‍ മാത്രം നാലു തവണ പോയി.ചൈന,ഫ്രാന്‍സ്,അഫ്ഗാനിസ്ഥാന്‍,ജപ്പാന്‍,നേപ്പാള്‍,റഷ്യ,സിംഗപ്പൂര്‍,ശ്രീലങ്ക,ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ രണ്ടു തവണ വീതം സന്ദര്‍ശനം നടത്തി. കേന്ദ്ര മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് ബജറ്റില്‍ വകയിരുത്തുന്ന തുക ഉപയോഗിച്ചാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രയ്ക്കുള്ള പണം കണ്ടെത്തുന്നത്.ആഭ്യന്തര യാത്രകള്‍ക്ക് പ്രതിരോധ ബജറ്റില്‍ നിന്നുമാണ് തുക ചിലവഴിക്കുന്നത്.
1086 ദിവസത്തെ മോദിയുടെ വിദേശ യാത്രയ്ക്ക് ചിലവായ തുകയുടെ ആകെ കണക്ക്
# രാജ്യം ചിലവ് 1 ഫ്രാന്‍സ്,ജര്‍മ്മനി,കാനഡ 31.25 കോടി 2 മ്യാന്‍മാര്‍,ഓസ്‌ട്രേലിയ,ഫിജി 22.58 കോടി 3 ബ്രസീല്‍ 20.35 കോടി 4 യു എസ് എ 19.04കോടി 5 അയര്‍ലന്റ് ആന്‍ഡ് യുഎസ്എ 19.46 കോടി 6 സീഷെല്‍സ്,മൗറീഷ്യസ് ,ശ്രീലങ്ക 19.86 കോടി 7 ബെല്‍ജിയം,യുഎസ്എ ,സൗദി അറേബ്യ 19.89 കോടി 8 ചൈന,മംഗോളിയ,സൗത്ത് കൊറിയ 19.19 കോടി 9 അഫ്ഗാനിസ്ഥാന്‍,ഖത്തര്‍,യുഎസ്എ,സ്വിറ്റ്‌സര്‍ലന്‍ഡ്,മെക്‌സിക്കോ 13.91 കോടി 10 ജപ്പാന്‍ 13.47 കോടി 11 മൊസാമ്പിക്,സൗത്ത് ആഫ്രിക്ക,റ്റാന്‍സാനിയ,കെനിയ 12.80 കോടി 12 ഉസ്‌ബെക്കിസ്ഥാന്‍,കസാഖിസ്ഥാന്‍,റഷ്യ,തര്‍ക്ക്‌മെനിസ്ഥാന്‍,കിര്‍ഗിസ്ഥാന്‍,
താജിക്കിസ്ഥാന്‍15.78 കോടി 13 വിയറ്റ്‌നാം,ചൈന 9.53 കോടി 14 യുകെ ,തുര്‍ക്കി 9.30 കോടി 15 റഷ്യ,പാക്കിസ്ഥാന്‍,അഫ്ഗാനിസ്ഥാന്‍ 8.14 കോടി 16 മലേഷ്യ,സിംഗപ്പൂര്‍ 7.04 കോടി 17 ഫ്രാന്‍സ് 6.82 കോടി 18 ഉസ്‌ബെക്കിസ്ഥാന്‍ 6.32 കോടി 19 യു എ ഇ 9.9 കോടി 20 ലാവോസ് 4.77 കോടി 21 ഭൂട്ടാന്‍ 2.29 കോടി
ഭരണത്തിന്റെ മൂന്നാം വര്‍ഷത്തില്‍ അസംബ്ലി തിരഞ്ഞെടുപ്പും നോട്ടസാധുവാക്കല്‍ വിവാദവും പാര്‍ലമെന്റ് സമ്മേളനവും എല്ലാം മൂലംവിദേശ യാത്രകളുടെ കാര്യത്തില്‍ ഗണ്യമായ രീതിയില്‍ കുറവു വരുത്തയെങ്കിലും നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തന്നെ യാത്രകള്‍ ആരംഭിക്കുന്നു. മെയ് 26 ന് പ്രധാനമന്ത്രി പദത്തില്‍ മൂന്നു വര്‍ഷം തികയ്ക്കുന്ന നരേന്ദ്ര മോദി നാലാം വര്‍ഷത്തെ വിദേശ പര്യടനം മെയ് 29 ന് ആരംഭിക്കും.ഇത്തവണ ജര്‍മ്മനി ,റഷ്യ,സ്‌പെയിന്‍ എന്നീരാജ്യങ്ങളിലാണ് സന്ദര്‍ശനം.
ഇന്‍ഡ്യന്‍ വിദേശ ബന്ധത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനാണ് നിര്‍ത്തി വെച്ചിരുന്ന വിദേശ യാത്രകള്‍ വീണ്ടും ആരംഭിക്കുന്നതെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. ഈ വര്‍ഷാന്ത്യത്തില്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിനുള്ള നടപടികളും ഏതാണ്ട് പൂര്‍ത്തിയായി വരുന്നു.അത് നടക്കുകയാണെങ്കില്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാകും മോദി.കൂടാതെ 1992 ല്‍ ഇന്‍ഡ്യയും ഇസ്രായേലും തമ്മില്‍ ഒപ്പു വെച്ച നയതന്ത്ര കരാറിന്റെ െഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ പുതിയൊരു ബന്ധത്തിന്റെ തുടക്കവുമാകും അത്.
ഇത്തവണത്തെ അമേരിക്കന്‍ സന്ദര്‍ശനവും പ്രവാസ ലോകം ഉറ്റു നോക്കുന്ന ഒന്നാണ്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് അധികാരമേറ്റ ശേഷം സ്വീകരിച്ചിട്ടുള്ള കുടിയേറ്റ നയങ്ങളെ കുറിച്ച#ുള്ള ചര്‍ച്ചകളും നടന്നേക്കുമെന്നാണ് ഇന്‍ഡ്യയില്‍ നിന്നുള്ള കുടിയേറ്റക്കാരും ,കുടിയേറാന്‍ ആഗ്രഹിക്കുന്നവരും കരുതുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....