ജിഷ്ണു കേസ് അഴിക്കുന്തോറം മുറുകന്ന കേസായി മാറുന്നു.കൊളേജിലെ പിആര്‍ഒ യുടെ മുറിയില്‍ നിന്നും ഹോസ്റ്റലില്‍ നിന്നും ലഭിച്ച രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിച്ചെടുക്കാനാകാത്തത് അന്വേഷണ സംഘത്തിന് തിരിച്ചടിയായി.കേസില്‍ നിര്‍ണായക തെളിവായി ലഭിച്ച രക്തക്കറയില്‍ നിന്ന് ഡിഎന്‍എ തെളിവ് ലഭിച്ചിട്ടില്ലെന്ന് ഫോറന്‍സിക് വിഭാഗം പറയുന്നു
നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റെ രക്ത ഗ്രൂപ്പായ ഒ-പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘം നാദാപുരത്തെത്തി ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഡി.എന്‍.എ സാംപിള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ സാംപിള്‍ വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും അതിനാല്‍ രക്തക്കറ ജിഷ്ണുവിന്റേത് തന്നെയാണോ എന്ന് പറയാന്‍ കഴിയില്ലെന്നുമാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. മതിയായ അളവില്‍ രക്തമില്ലാത്തതിനാല്‍ ഡി.എന്‍.എ സാംപിള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് ലാബ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഹോസ്റ്റലിലെ കുളിമുറിയില്‍ നിന്ന് ലഭിച്ച രക്തക്കറയില്‍ നിന്ന് ഡി.എന്‍.എ സാംപിള്‍ വേര്‍തിരിക്കാന്‍ കഴിയുമോ എന്ന പരിശ്രമത്തിലാണ് ലാബ് അധികൃതര്‍.
അതേസമയം, ഫോറന്‍സിക് വിഭാഗം നെഹ്‌റു കോളജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ സ്വാധീനത്തിന് വഴിപ്പെട്ടുവെന്ന് വിശ്വസിക്കുന്നില്ലെന്ന് ജിഷ്ണുവിന്റെ ബന്ധു ശ്രീജിത്ത് പറഞ്ഞു. രക്തഗ്രൂപ്പ് തെളിയിക്കാന്‍ ആവശ്യമായ രക്തക്കറ കണ്ടെത്തിയാല്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ അത് മതിയാകുമെന്ന് ഒരു വിദഗ്ധനായ ഡോക്ടര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ജിഷ്ണുവിന് മര്‍ദ്ദനമേറ്റുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടായിരുന്നു. അതൊക്കെ അട്ടിമറിക്കപ്പെട്ടുവെന്നാണ് കരുതുന്നതെന്നും ശ്രീജിത്ത് പറഞ്ഞു. ജിഷ്ണുകേസില്‍ അന്വേഷണം സംബന്ധിച്ച് മാതാപിതാക്കളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ എല്ലാ കരാറും അട്ടിമറിക്കപ്പെട്ടുവെന്ന് വിദ്യാഭ്യാസ വിദഗ്ധന്‍ എം.ഷാജീര്‍ഖാന്‍ ആരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....