News Beyond Headlines

29 Friday
November

ഐ പി എസ് കസേരകളി തുടരുന്നു.ജേക്കബ് തോമസ് എവിടെ പോകും?

സംസ്ഥാന പൊലിസിനു നാഥനായി;വിജിലന്‍സിനെ കാക്കാന്‍ ബെഹ്‌റ,ജേക്കബ് തോമസ് എവിടെ പോകും
തൊട്ടാല്‍ പൊള്ളുന്ന കസേരയാണ് സംസ്ഥാന പൊലീസ് തലവന്റേത്.കോടതി വിധിയ്ക്കും വാദപ്രതിവാദങ്ങള്‍ക്കും നീണ്ട നിയമയുദ്ധത്തിനും ശേഷം സെന്‍കുമാര്‍ ആ കസേരയില്‍ തിരികയെത്തി.സെന്‍കുമാറിന് വഴിമാറിയ ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സിന്റെ തലവനായി.പക്ഷെ സംസ്ഥാന വിജിലന്‍സിന് പേരും പ്രശസ്തിയും നേടിക്കൊടുത്ത ജേക്കബ് തോമസിന് അവസാനം കസേരയില്ല.
പക്ഷെ അവധിയില്‍ കഴിയുന്ന ജേക്കബ് തോമസിന് വിജിലന്‍സ് മേധാവി സ്ഥാനത്തു നിന്നൊഴിവാക്കുന്നെന്ന അറിയിപ്പു നല്‍കാതെയാണ് ബെഹ്‌റയെ തല്‍സ്ഥാനത്തു പ്രതിഷ്ഠിച്ചിരിക്കുന്നത്.സംസ്ഥാന ഐപിഎസു കാരില്‍ രണ്ടാമനായ ജേക്കബ് തോമസിന് സ്ഥാനം നിഷേധിച്ചതും തുടര്‍ന്നു വന്ന സ്ഥാനത്തു നിന്നു നീക്കം ചെയ്യാതെ മറ്റൊരു ഐ എ എസു കാരന് സ്ഥാനം നല്‍കിയതും വരും ദിവസങ്ങളില്‍ കൂടുതല്‍ നിയമക്കുരുക്കുകളിലേക്ക് പിണറായി സര്‍ക്കാരിനെ എത്തിച്ചേക്കും
പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിജിലന്‍സ് മേധാവി സ്ഥാനത്ത് തിരികയെത്തിയ ജേക്കബ് തോമസ് നടത്തിയ കടുത്ത നീക്കമാണ് അദ്ദേഹത്തിന്റെ കസേര തെറിപ്പിച്ചത്.ഐഎഎസ്-ഐപിസ് ഉന്നത ഉദ്യോഗസ്ഥരും ഭരണ കക്ഷിയിലെ ചില ഉന്നതരും നടത്തിയ നീക്കങ്ങളാണ് ജേക്കബ് തോമസിന്റെ കസേര ഇളക്കിയതെന്ന് വ്യക്തം.അദ്ദേഹത്തിനെതിരെ വന്ന വാര്‍ത്തകളുടെയും പടലപ്പിണക്കങ്ങളുടെയും ഒടുവില്‍ തല്‍ക്കാലം അവധിയില്‍ പ്രവേശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.ഒരു മാസം കഴിഞ്ഞപ്പോള്‍ വീണ്ടും അവധി നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.ജേക്കബ് തോമസ് വിജിലന്‍സില്‍ നിന്നു താല്‍ക്കാലികമായി മാറി നിന്നപ്പോള്‍ അന്ന് ഡിജിപിയായിരുന്ന ബഹ്‌റയ്ക്ക് വിജിലന്‍സിന്റെ ചുമതല കൂടി നല്‍കി.ഇതിനിടയിലാണ് ടി പി സെന്‍കുമാര്‍ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവിയായി തിരികെ വന്നത്.കോടതിയില്‍ സര്‍ക്കാര്‍ നടത്തിയ നിയമ യുദ്ധം പരാജയപ്പെടുകയും ചെയ്തതോടെ ബെഹ്‌റ പൊലീസ് മേധാവി സ്ഥാനത്തു നിന്നു ഒഴിവാക്കപ്പെട്ടു.എന്നാല്‍ സംസ്ഥാന ഐപിഎസില്‍ നിലവിലെ രണ്ടാം സ്ഥാനക്കാരനും വിജിലന്‍സ് മേധാവി സ്ഥാനം ഒഴിവാക്കപ്പെടാതെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിനെ തല്‍സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്യാതെ ബെഹ്‌റയുടെ അതേ ബാച്ചില്‍ പെട്ട അദ്ദേഹത്തിന്റെ താഴെയുള്ള ബഹ്‌റയെ വിജിലന്‍സിലെത്തിക്കുന്നത്.എന്നാല്‍ ജേക്കബ് തോമസിന് സര്‍ക്കാര്‍ ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.ജേക്കബ് തോമസ് ഒഴിവാക്കപ്പെട്ട പക്ഷം സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കിയ ഉറപ്പുകള്‍ ഫലപ്രാപ്തിയിലെത്താതെ വരികയും ചെയ്താല്‍ മറ്റൊരു നിയമ പ്രശ്‌നത്തിലേക്കും കോടതിയിലേക്കും സര്‍ക്കാരിനെ എത്തിച്ചേക്കും.
സെന്‍കുമാര്‍ കേസില്‍ തന്നെ കോടതിയുടെ കടുത്ത വിമര്‍ശനമേറ്റു വാങ്ങേണ്ടി വന്ന പിണറായി സര്‍ക്കാര്‍ ജേക്കബ് തോമസിന്റെ നിയമനത്തില്‍ കൂടി കുരുക്കിലെത്തുകയാണെങ്കില്‍ വലിയ നാണക്കേടിലേക്കാകും അധികാരമേറ്റെടുത്ത ആദ്യവര്‍ഷത്തില്‍ തന്നെയെത്തുക.
ജേക്കബ് തോമസ് രണ്ടാമത് സംസ്ഥാന ഐപിഎസില്‍ രണ്ടാമതാണ് ഇപ്പോള്‍ 1985 ബാച്ചുകാരനായ ജേക്കബ് തോമസ്.അതേ ബാച്ചുകാരനായ ബെഹ്‌റ ഐപിഎസ് ലിസ്റ്റില്‍ ജേക്കബ് തോമസിനു താഴെയാണ്.അതുകൊണ്ടു തന്നെ ബഹ്‌റയുടെ വിജിലന്‍സ് സ്ഥാനം ജേക്കബ് തോമസിന് അര്‍ഹതപ്പെട്ടതാണ്‌

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....