മാധ്യമങ്ങളും രാഷ്ട്രീയ പ്രവർത്തകരും കൈവിട്ടതോടെ നിലപാട് തിരുത്തി മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി അഗസ്റ്റിന്‍. മന്ത്രി എം എം മണിയുടെ രാജി ആവശ്യപ്പെട്ടല്ല തങ്ങൾ സമരം നടത്തുന്നതെന്ന് ഗോമതി വ്യക്തമാക്കി. പ്രകടനമായി എത്തിയവരെ മൂന്നാര്‍ സിഐയുടെ നേതൃത്വത്തിലുളള സംഘം ആക്രമിക്കുകയും ആക്രമണത്തില്‍ പെമ്പിളൈ ഒരുമൈയുടെ ജനറല്‍ സെക്രട്ടറി രാജേശ്വരിക്കും കൂട്ടാളികള്‍ക്കും മര്‍ദനമേൽക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് തങ്ങൾ സമരം നടത്തുന്നതെന്നാണ് ഇപ്പോൾ ഗോമതി പറയുന്നത്.
സമരം ആരംഭിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുളളവരുടെ പിന്തുണ ഉണ്ടായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞതോടെ പലരും ഞങ്ങളുടെ സമരത്തെ തെറ്റായി വ്യാഖ്യാനിക്കാന്‍ തുടങ്ങി. പെരുവഴിയില്‍ അല്ല ഇരിക്കുന്നതെന്നും ഇവർ പറയുന്നു. അതേസമയം മൂന്നാറിലെ പ്രാദേശിക നേതൃത്വത്തിന്റെയും തോട്ടം തൊഴിലാളികളുടെയും പിന്തുണ വലിയ രീതിയില്‍ മുന്‍പത്തെ പോലെ സമരത്തിന് ലഭിച്ചില്ല. തിരിഞ്ഞു നോക്കാൻ ആളില്ലാതെ ആയ സ്ഥിതിക്ക് സമരം അവസാനിപ്പിക്കാനും സാധ്യതയുണ്ട്.
മന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങൾ ആരോപിച്ച് മന്ത്രിസ്ഥാനം മണി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവർ സമരം ആരംഭിച്ചത്. വിവാദ പരാമര്‍ശം നടത്തിയ മന്ത്രി മൂന്നാറിലെത്തി മാപ്പുപറയണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സമരത്തിന് ജനപിന്തുണ കുറയുന്ന സാഹചര്യത്തിലാണ് നിലപാട് തിരുത്തി ഗോമതിയും കൂട്ടരും തടിതപ്പാന്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....